വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഓഫിസ് കൊച്ചിയില്‍ ഓഗസ്റ്റ് 3 ന് ഉദ്ഘാടനം ചെയ്യും

Update: 2025-07-31 10:37 GMT

കൊച്ചി:വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഓഫീസ് കൊച്ചി മറൈന്‍ ഡ്രൈവില്‍ഓഗസ്റ്റ് 3 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും.ബാങ്കോക്കില്‍ വമ്പിച്ച ആഘോഷത്തോടെ സംഘടിപ്പിച്ച ലോക മലയാളി കൗണ്‍സിലിന്റെ 14-ാമത് ആഗോള സമ്മേളനത്തിന്റെ തിരുമാനപ്രകാരമാണ്

ലോക മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ ഓഫീസ് മറൈന്‍ ഡ്രൈവില്‍ ഡി ഡി സമുദ്ര ദര്‍ശനില്‍തുറക്കുന്നത്.കൊച്ചിയിലെ ഡി.ഡി. സമുദ്ര ദര്‍ശന്‍, മറൈന്‍ ഡ്രൈവ്, താജ് (വിഭവന്ത) ഹോട്ടലിന് സമീപം, സ്ഥിതി ചെയ്യുന്ന ലോക മലയാളി കൗണ്‍സിലിന്റെ ആഗോള ഓഫീസ്, സംഘടനയുടെ വളര്‍ച്ചയ്ക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തോടുള്ള സമര്‍പ്പണത്തിന്റെയും പ്രതീകമാകും. ആഡംബര സൗകര്യങ്ങളോടു കൂടിയ ഈ ഫ്‌ലാറ്റ് കേരളത്തിലേക്ക് എത്തുന്ന ലോക മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്

തോമസ് മൊട്ടക്കല്‍ ( ചെയര്‍മാന്‍) ബാബു സ്റ്റീഫന്‍ ( പ്രസിഡന്റ്ഗ്ലോബല്‍ പ്രസിഡന്റ് ഡോ ബാബു സ്റ്റീഫന്‍ പ്രഖാപിച്ച അഞ്ചിന കര്‍മ്മ പദ്ധതിയുടെ ഭാഗമായിയാണ് ഗ്ലോബല്‍ ഓഫീസ് തുറക്കുന്നത്.തിരുവനന്തപുരത്ത് വേള്‍ഡ് മലയാളി സെന്റര്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 1 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ്, യൂറോപ്പ് റീജിയനില്‍ യൂത്ത് കോണ്‍ഫ്രന്‍സ്, 2027 ല്‍ ആഗോള സമ്മേളനം തുടങ്ങിയ കര്‍മ്മ പദ്ധതികള്‍ ആണ് ഗ്ലോബല്‍ കോണ്‍ഫ്രന്‍സിലെ പ്രധാന തിരുമാനങ്ങള്‍ എന്ന് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഡ്മിനിസ്‌ട്രേഷന്‍ ജെയിംസ് കൂടല്‍ അറിയിച്ചു.

ഷാജി മാത്യു ( സെക്രട്ടറി ജനറല്‍), സണ്ണി വെളിയത്ത് ( ട്രഷറര്‍)ഓഫീസ് ഉത്ഘാടനത്തിന് ഗ്ലോബല്‍ നേതാക്കള്‍ ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍,പ്രസിഡന്റ് ബാബു സ്റ്റിഫന്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു, ട്രഷറര്‍ സണ്ണി വെളിയത്ത്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഓര്‍ഗനൈസേഷന്‍ ജോണ്‍ സാമുവല്‍ ഉള്‍പ്പെടെ ഗ്ലോബല്‍ റീജിയന്‍ പോവിന്‍സ് നേതാക്കള്‍ പങ്കെടുക്കും.

ജെയിംസ് കൂടല്‍ ( വൈസ് പ്രസിഡന്റ്-അഡ്മിനിസ്‌ട്രേഷന്‍ ) , ജോണ്‍ സാമുവല്‍- വൈസ് പ്രസിഡന്റ് - ഓര്‍ഗനൈസേഷന്‍

ഗ്ലോബല്‍ പ്രസിഡന്റ് ബാബു സ്റ്റീഫനാണ് കൊച്ചിയിലെ ഓഫീസ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കമ്മിറ്റിക്ക് വേണ്ടി ക്രമീകരിക്കുന്നത്. വേള്‍ഡ് മലയാളി കുടുംബങ്ങള്‍ക്ക് സൗജന്യമായി താമസിക്കുന്നതിനുള്ള ഗസ്റ്റ് ഹൗസും ഗ്ലോബല്‍ ഓഫിസിനോടൊപ്പം ക്രമീകരിച്ചിതുണ്ടെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ഡോ ബാബു സ്റ്റീഫന്‍ പറഞ്ഞു.

Similar News