ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ക്രിസ്തുമസ് കരോള്‍ സര്‍വീസും , കരോള്‍ ഗാന മല്‍സരവും - ഡിസം.29 ന്

Update: 2024-12-26 13:25 GMT

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് കരോള്‍ സര്‍വീസും മൂന്നാമത് കരോള്‍ ഗാന മല്‍സരവും വിപുലമായ പരിപാടികളോടെ നടത്തപ്പെടും.

ഡിസംബര്‍ 29ന് ഞായറാഴ്ച വൈകിട്ടു 5 മണിക്ക് ഹൂസ്റ്റന്‍ സെന്റ്. തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രല്‍ ഹാളില്‍ (2411, 5th Street, Stafford, TX, 77477) വെച്ചു നടത്തപ്പെടുന്ന പരിപാടികളില്‍ ഹൂസ്റ്റണിലെ ഇരുപതു ഇടവകകളിലെ ടീമുകള്‍ പങ്കെടുക്കും.

ഈ വര്‍ഷത്തെ കരോള്‍ സര്‍വീസ്സില്‍ വെരി. റവ. ഫാ . സഖറിയ റമ്പാന്‍ (വികാരി സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച്, സാന്‍ അന്റോണിയോ) ക്രിസ്തുമസ് ക്രിസ്മസ് ദൂത് നല്‍കും.കരോള്‍ ഗാന മല്‍സര വിജയികള്‍ക്ക് എവര്‍ റോളിങ് ട്രോഫി നല്‍കുന്നതായിരിക്കും.

ഹൂസ്റ്റണിലെ ഏറ്റവും വലിയ ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഒന്നായ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ . ഐസക്ക് . ബി. പ്രകാശ് , റവ.ഫാ.രാജേഷ് ജോണ്‍ (വൈസ് പ്രസിഡണ്ട്), റവ. ഫാ .ജെക്കു സക്കറിയ, റവ. സോനു വര്‍ഗീസ്, സെക്രട്ടറി റെജി ജോര്‍ജ് ,ട്രസ്റ്റി രാജന്‍ അങ്ങാടിയില്‍, ജോണ്‍സന്‍ വറൂഗീസ് , പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സിമി തോമസ് , പിആര്‍ഓ. ജോണ്‍സന്‍ ഉമ്മന്‍ , ഷീജ വര്‍ഗീസ് , എബ്രഹാം തോമസ് എന്നിവരുടെ നേതൃത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

Similar News