യോങ്കേഴ്സ് മലയാളി അസ്സോസിയേഷന് നവ നേതൃത്വം:ബ്ലിറ്റ്സ് പോള്‍ പ്രസിഡന്റ്, ജോര്‍ജ് ജോസഫ് സെക്രട്ടറി

Update: 2025-03-12 14:28 GMT

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പ്രശസ്ത മലയാളി സംഘടനടയായ 'യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്റെ' പുതിയ പ്രസിഡന്റായി ബ്ലിറ്റ്സ് പോള്‍ തെരഞ്ഞെടുക്കപ്പെട്ടു. ജോര്‍ജ് ജോസഫ് (ബിനോയ്) - സെക്രട്ടറി, സുരേഷ് നായര്‍ - ട്രഷറര്‍, സുരേഷ് ബാബു - വൈസ് പ്രസിഡന്റ്, ആശിഷ് ജോസഫ് - ജോ. സെക്രട്ടറി, എബ്രഹാം എബ്രഹാം (സന്തോഷ്) - ജോ. ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. കമ്മിറ്റി അംഗങ്ങളായി ബിനോയ് തോമസ്, റോണിഷ് മൈക്കിള്‍, ജോസന്‍ ജോസഫ്, ബിജു പയറ്റുതറ, തോമസ് സാമുവേല്‍, ഫിലിപ്പ് സാമുവേല്‍, മെല്‍വിന്‍ മാത്യു, തോമസ് ജോസഫ്, ബിജു ആന്റണി എന്നിവരെയും തെരഞ്ഞെടുത്തു.

സംഘടനയുടെ പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മായി ഷിനു ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. തോമസ് മാത്യു, ജോഫ്രിന്‍ ജോസ് , നിഷാദ് പയറ്റുതറ, ജിജു തോമസ് എന്നിവരാണ് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍.

മാര്‍ച്ച് ഒന്നാം തീയതി ശനിയാഴ്ച യോങ്കേഴ്‌സ് പബ്ലിക് ലൈബ്രററി ഓഡിറ്റോറിയത്തില്‍ കൂടിയ വാര്‍ഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ബ്ലിറ്റ്സ് പോള്‍ ഫോമാ എംപയര്‍ റീജിയന്‍ കമ്മിറ്റി അംഗവും യോങ്കേഴ്സിലെ സാമൂഹിക - സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമാണ്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിവരുന്നു. പൂന യൂണിവേഴ്സിറ്റിയില്‍നിന്നും എംസിഎ ബിരുദം കരസ്ഥമാക്കി അമേരിക്കയിലെത്തി ഐടി മേഖലയില്‍ ജോലി ചെയ്തു. വര്‍ഷങ്ങളോളം ബിസിനസ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്നു.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് ജോസഫ്, മുന്‍ കമ്മിറ്റി അംഗമാണ്. കൂടാതെ കുട്ടനാട് മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റ്, അമേരിക്കയിലെ ആദ്യകാല സംഘടനകളിലൊന്നായ ഇന്ത്യ കാത്തലിക് അസോസിയേഷന്‍ അമേരിക്കയുടെ റീജണല്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ സജീവസാന്നിധ്യമായ ജോര്‍ജ് ജോസഫ് എന്‍ജിനീയറിംഗ് ബിരുദധാരിയും അമേരിക്കയില്‍നിന്ന് റേഡിയോളജി ബിരുദവും എടുത്തിട്ടുണ്ട്. യോങ്കേഴ്സ് പ്രസ്പ്രിറ്റേറിയന്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്നു.

ട്രഷറര്‍ ആയി തെരെഞ്ഞെടുക്കപ്പെ സുരേഷ് നായര്‍ സംഘടനയുടെ മുന്‍ പ്രസിഡന്റും ഫോമയുടെ നിലവിലെ നാഷണല്‍ കമ്മിറ്റി അംഗവുമാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവസാന്നിധ്യമാണ്. വിദ്യാ'്യാസമേഖലയിലാണ് ഇപ്പോള്‍. വിവിധ സംഘടനകളില്‍ 'ാരവാഹിയാണ്. പല ഹിന്ദു സംഘടനകളിലും പ്രവര്‍ത്തിക്കുന്നു. ശബരിമലയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ സംഘാടകനും കൂടിയാണ്.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഷിനു ജോസഫ്, നിലവില്‍ ഫോമയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനാണ്. യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റ്, ഫോമയുടെ മുന്‍ ട്രഷറര്‍, നാഷണല്‍ കമ്മിറ്റി അംഗം തുടങ്ങി വിവിധ തലങ്ങളില്‍ ഷിനു ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്

പുതിയ ഭാരവാഹികളെ ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അനുമോദിക്കുകയും , ആശംസകള്‍ അറിയിക്കുകയും ചെയ്തു.

ബ്ലിറ്റ്സ് പോളിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിക്കു സംഘടനയെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കുവാന്‍ സാധിക്കട്ടെയെന്നു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പ്രദീപ് നായര്‍ ആശംസിച്ചു.

കംപ്ലെയ്ന്‍സ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഷോബി ഐസക്, ജുഡീഷ്യല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ജോഫ്രിന്‍ ജോസ്, ആര്‍.വി. പി പി.ടി തോമസ് എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Similar News