മുന്‍ ഒഹായോ പോലീസ് ഉദ്യോഗസ്ഥന്‍ കൊലപാതകത്തില്‍ കുറ്റകാരനാണെന്നു കോടതി
ഒഹായോ:ഒഹായോയിലെ കൊളംബസില്‍ നാല് വര്‍ഷം മുമ്പ് 2020 ഡിസംബര്‍ 22 ന് ഒരു ഗാരേജില്‍ നിന്ന് പുറത്തേക്ക് നടക്കുമ്പോള്‍ കറുത്തവര്‍ഗ്ഗക്കാരനായ ആന്ദ്രേ ഹില്ലിനെ (47) കൊലപ്പെടുത്തിയ വെള്ളക്കാരനായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ 48 കാരനായ ആദം കോയിനെ തിങ്കളാഴ്ച കൊലപാതകത്തിന് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി.
കൊലപാതകം, അശ്രദ്ധമായ നരഹത്യ, ക്രൂരമായ ആക്രമണം എന്നീ മൂന്ന് കേസുകളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോയിക്കു ജീവപര്യന്തം തടവ് ശിക്ഷയാണ് ജൂറി നിര്‍ദേശിച്ചിരിക്കുന്നത്
പുലര്‍ച്ചെ 1:30 ഓടെ ഒരു വാഹനം ഓണാക്കുന്നതും ഓഫാക്കുന്നതും സംബന്ധിച്ചു റിപ്പോര്‍ട്ടു ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ശേഷമാണ് കോയ് ഹില്ലിന് നേരെ വെടിയുതിര്‍ത്തത്. മോഷണം നടക്കുന്നതായി കരുതുന്ന ഒരു വീടിന്റെ ഗാരേജില്‍ നിന്ന് പുറത്തുകടക്കാന്‍ കോയ് ഹില്ലിനോട് ഉത്തരവിട്ടിരുന്നു.നാല് തവണ വെടിയുതിര്‍ത്തപ്പോള്‍ ഹില്‍ ഒരു റിവോള്‍വര്‍ കൈവശം വച്ചിരിക്കുകയാണെന്ന് താന്‍ തെറ്റിദ്ധരിച്ചുവെന്ന് വിചാരണയ്ക്കിടെ കോയ് മൊഴി നല്‍കി.ഹില്‍ വീട്ടുടമയുടെ അതിഥിയാണെന്ന് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായി.
വെടിവയ്പ്പിന് തൊട്ടുപിന്നാലെ കൊളംബസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കോയിയെ പുറത്താക്കി, 2021 ല്‍ നഗരം ഹില്ലിന്റെ കുടുംബവുമായി 10 മില്യണ്‍ ഡോളര്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നു .