ജോര്‍ജിയ ജഡ്ജി സ്വന്തം കോടതി മുറിയില്‍ സ്വയം വെടിവച്ചു മരിച്ചു

Update: 2025-01-03 16:19 GMT

ജോര്‍ജിയ:ജോര്‍ജിയയിലെ ജഡ്ജി സ്വന്തം കോടതി മുറിയില്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.ചൊവ്വാഴ്ച രാവിലെ 10 മണിയോടെ എഫിംഗ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയിലാണ് ജഡ്ജി സ്റ്റീഫന്‍ യെക്കലിനെ(74) നെ വെടിവെച്ച് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ തിങ്കളാഴ്ച രാത്രി വൈകിയോ ചൊവ്വാഴ്ച പുലര്‍ച്ചെയോ ആണ് അദ്ദേഹം മരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

2022-ല്‍ യെകെലിനെ സംസ്ഥാന കോടതിയിലേക്ക് നിയമിച്ചു. അദ്ദേഹം അടുത്തിടെ തന്റെ സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ ശ്രമിച്ചിരുന്നു, എന്നാല്‍ ജോര്‍ജിയ ഗവര്‍ണര്‍ ബ്രയാന്‍ കെമ്പ് അത് നിരസിച്ചതായി പറയുന്നു.

യെക്കല്‍ തന്റെ സ്ഥാനത്ത് നിന്ന് തെറ്റായി പിരിച്ചുവിട്ടതായി അവകാശപ്പെടുന്ന കോടതി ജീവനക്കാരിയായ ലിസ ക്രോഫോര്‍ഡില്‍ നിന്നുള്ള കേസ് അദ്ദേഹം നേരിടുന്നുണ്ടു . താന്‍ അധികാരമേറ്റപ്പോള്‍ സ്വന്തം സ്റ്റാഫിനെ കൊണ്ടുവരാന്‍ വേണ്ടിയാണ് യെക്കല്‍ തന്നെ പുറത്താക്കിയതെന്ന് അവര്‍ സ്യൂട്ടില്‍ ആരോപിച്ചു

വിവാഹിതനായ നാല് കുട്ടികളുടെ പിതാവായ യെക്കല്‍, ചാത്താം കൗണ്ടിയില്‍ മുന്‍ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായിരുന്നു, മുമ്പ് ജോര്‍ജിയയിലെ ആല്‍ക്കഹോള്‍ ആന്‍ഡ് ടുബാക്കോ ടാക്‌സ് യൂണിറ്റിന്റെ പ്രത്യേക ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു.

യെക്കലിന്റെ മരണത്തില്‍ എഫിംഗ്ഹാം കൗണ്ടി ബോര്‍ഡ് ഓഫ് കമ്മീഷണര്‍മാര്‍ ഒരു പ്രസ്താവന പുറത്തിറക്കി.'ഇന്ന് എഫിംഗ്ഹാം കൗണ്ടി കോടതിയില്‍ വെച്ച് ജഡ്ജി സ്റ്റീവ് യെക്കലിന്റെ ദാരുണമായ മരണത്തില്‍ എഫിംഗ്ഹാം കൗണ്ടി ബോര്‍ഡ് ഓഫ് കമ്മീഷണര്‍മാരും സ്റ്റാഫും വളരെ ദുഃഖിതരാണ്, അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു.'

ജഡ്ജിയുടെ മൃതദേഹം കണ്ടെത്തിയതു മുതല്‍ കോടതി മുറി അടച്ചിട്ടിരിക്കുകയാണ്. ജനുവരി രണ്ടിന് സാധാരണ നിലയിലാകും.

ജഡ്ജിയുടെ മരണം എഫിംഗ്ഹാം കൗണ്ടി ഷെരീഫിന്റെ ഓഫീസും ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും അന്വേഷിക്കുന്നു

Similar News