ഫെഡറല്‍ റിസര്‍വ് പലിശ കുറച്ചു: മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
വാഷിംഗ്ടണ്‍ ഡി സി : യുഎസ് ഫെഡറല്‍ റിസര്‍വ് അതിന്റെ ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു, മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 3.6% ആയി. സെപ്റ്റംബറിന് ശേഷം ഇത് മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്.
പണപ്പെരുപ്പം ഫെഡിന്റെ ലക്ഷ്യമായ 2% നെക്കാള്‍ കൂടുതലായിരിക്കുമ്പോള്‍ തന്നെ തൊഴില്‍ കമ്പോളം തണുത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം.
ഈ കുറവ് ക്രെഡിറ്റ് കാര്‍ഡ്, ഓട്ടോ ലോണ്‍, മോര്‍ട്ട്‌ഗേജ് എന്നിവയുടെ പലിശ നിരക്കുകളെ ബാധിക്കും. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഇതിനകം കുറഞ്ഞ നിലയിലാണ്.അതേസമയം, സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കുമുള്ള പലിശ കുറയാന്‍ സാധ്യതയുണ്ട്.
നിരക്ക് കുറയ്ക്കുന്നത് തൊഴിലുടമകള്‍ക്ക് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ സാമ്പത്തികമായി സഹായകമായേക്കും, ഇത് തൊഴിലന്വേഷകര്‍ക്ക് ശുഭകരമാണ്.