ടെക്സസില്‍ അഞ്ച് പേരെ കൊലപ്പെടുത്തിയ ആള്‍ക്ക് ജീവപര്യന്തം തടവ്
കോള്‍ഡ്സ്പ്രിംഗ്(ടെക്സസ്): 2023-ല്‍ ടെക്സസില്‍ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ മെക്സിക്കന്‍ പൗരനായ ഫ്രാന്‍സിസ്കോ ഒറോപെസക്ക് ജീവപര്യന്തം തടവ്.
രാത്രി വൈകി വീട്ടുമുറ്റത്ത് തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ശബ്ദം കേട്ടതിനെത്തുടര്‍ന്നു കുഞ്ഞു ഉറക്കത്തില്‍ നിന്നും ഉണര്‍ന്നുവെന്നു അയല്ക്കാരന് പരാതിപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പ്രതി സമ്മതിച്ചു.ഈ കേസില്‍ പരോള്‍ സാധ്യതയില്ലാതെ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരുമെന്ന് ബുധനാഴ്ച പ്രോസിക്യൂട്ടര്‍ പറഞ്ഞു.ഒറോപെസയും അയല്‍ക്കാരും തമ്മില്‍ കുറച്ചു കാലമായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നുവെന്നു അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.
രാത്രി വൈകി വെടിവയ്ക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് 2023 ഏപ്രില്‍ 28 ന് ഒറോപെസ തന്റെ അയല്ക്കാരന്റെ വീട്ടിലേക്ക് ഇരച്ചുകയറിയതായി പോലീസ് പറയുന്നു. 9 വയസ്സുള്ള ഒരു ആണ്‍കുട്ടി ഉള്‍പ്പെടെ അഞ്ച് ഇരകളും ഹോണ്ടുറാസില്‍ നിന്നുള്ളവരാണ്. കുഞ്ഞിന് പരിക്കില്ല.
മെക്സിക്കന്‍ പൗരനായ ഫ്രാന്‍സിസ്കോ ഒറോപെസ, വധശിക്ഷ ഒഴിവാക്കാനുള്ള ഒരു കരാറിന്റെ ഭാഗമായി ഒന്നിലധികം പേരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം സമ്മതിച്ചതായി സാന്‍ ജസീന്തോ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ടോഡ് ഡില്ലണ്‍ പറഞ്ഞു. ഇരകളുടെ കുടുംബാംഗങ്ങളുമായി പ്രോസിക്യൂട്ടര്‍മാര്‍ ദീര്‍ഘനേരം ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഒറോപെസയ്ക്ക് ശിക്ഷ വാഗ്ദാനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
2009 നും 2016 നും ഇടയില്‍ നാല് തവണ ഒറോപെസയെ നാടുകടത്തിയതായി യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ തന്റെ ജീവിതകാലം മുഴുവന്‍ ടെക്സസില്‍ ജയിലഴികള്‍ക്കു പിന്നില്‍ ചെലവഴിക്കുമെന്ന് ഡില്ലണ്‍ പറഞ്ഞു.
''അയാള്‍ നാടുകടത്തലിന് അര്‍ഹനല്ല. അയാള്‍ക്ക് ഒന്നിനും അര്‍ഹതയില്ല,'' ഡില്ലണ്‍ പറഞ്ഞു. ''അവസാന ശ്വാസം വരെ അദ്ദേഹം ടെക്സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ജസ്റ്റിസ് കസ്റ്റഡിയില്‍ തുടരും.''
അഭിപ്രായം തേടി ബുധനാഴ്ച വന്ന ഫോണ്‍ സന്ദേശത്തിന് ഒറോപെസയുടെ അഭിഭാഷകന് ആന്റണി ഒസ്സോ സീനിയര്‍ ഉടന്‍ മറുപടി നല്‍കിയില്ല. ഒറോപെസയും അയല്‍ക്കാരും തമ്മില്‍ കുറച്ചു കാലമായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.
ഹൂസ്റ്റണില്‍ നിന്ന് ഏകദേശം 45 മൈല്‍ (72 കിലോമീറ്റര്‍) വടക്കുള്ള ഗ്രാമീണ പട്ടണമായ ക്ലീവ്ലാന്‍ഡിലാണ് വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പിന് ശേഷം ഒറോപെസ അയല്പക്കത്ത് നിന്ന് ഓടിപ്പോയതായും തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറയുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 20 മൈല്‍ (32 കിലോമീറ്റര്‍) അകലെയുള്ള കോണ്റോയ്ക്ക് സമീപം ഒടുവില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.