പുടിനും ട്രംപും തമ്മില്‍ രഹസ്യ കരാര്‍?: ലോക ഭൂപടത്തില്‍ നിന്ന് ഉക്രെയ്‌നെ അപ്രത്യക്ഷമാക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്
മൊയ്തീന്‍ പുത്തന്‍ചിറ
ഫ്‌ലോറിഡ: റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനിടയില്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടന്ന ചര്‍ച്ചകയില്‍ വെടിനിര്‍ത്തലിനെക്കുറിച്ച് സംസാരിച്ചതായി പറയപ്പെടുന്നു. ക്രെംലിന്‍ ഈ വാര്‍ത്ത നിഷേധിച്ചുവെങ്കിലും ഈ സംഭാഷണത്തിന് ശേഷം പുടിന്‍ ഉക്രെയ്‌നിനെതിരായ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചപ്പോള്‍ യൂറോപ്പിലെയും അമേരിക്കയിലെയും ഡെമോക്രാറ്റുകള്‍ ഉക്രെയ്‌നിനുള്ള സഹായം ട്രംപ് നിര്‍ത്തലാക്കുമെന്ന ആശങ്കയിലായിരുന്നു. ഇപ്പോഴിതാ ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ജൂനിയര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു മെമ്മും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെ കളിയാക്കിയിട്ട്റ്റുണ്ട്. സെലന്‍സ്‌കിയുടെ തലയില്‍ ഡോളര്‍ വീഴുന്നതായി മെമ്മില്‍ കാണിക്കുന്നു, 38 ദിവസത്തിന് ശേഷം സെലന്‍സ്‌കിക്ക് ഡോളര്‍ അലവന്‍സ് നഷ്ടമാകുമെന്നും ട്രംപ് ജൂനിയര്‍ എഴുതി. അതിനര്‍ത്ഥം ട്രംപ് പ്രസിഡന്റായതിന് ശേഷം, ഉക്രെയ്നിനുള്ള സാമ്പത്തിക സഹായം നിര്‍ത്തുകയും യുദ്ധത്തില്‍ ഉക്രെയ്നെ ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നാണെന്ന് നിരീക്ഷകര്‍ പറയുന്നു.
അതിനിടെ, ഉക്രൈനിലെ പല നഗരങ്ങളിലും റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. നവംബര്‍ 10 ന് ട്രംപും പുടിനും തമ്മില്‍ ഫോണ്‍ സംഭാഷണം നടന്നിരുന്നു, അതില്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധവും ചര്‍ച്ച ചെയ്യപ്പെട്ടു. തുടര്‍ന്ന്, റഷ്യ കുറോഖോവോ നഗരത്തില്‍ ബോംബാക്രമണം നടത്തുകയും, മിഗ് -31 സ്‌ക്വാഡ്രണുകള്‍ വ്യോമാക്രമണം നടത്തുകയും ചെയ്തു. ഒഡെസ, കിയെവ്, സപോറോഷെ, മിക്കോലേവ് തുടങ്ങിയ നഗരങ്ങളും റഷ്യ ആക്രമിച്ചു. നിരവധി ഉക്രേനിയന്‍ സിവിലിയന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്, സ്വയം രക്ഷിക്കാന്‍ ആളുകള്‍ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളില്‍ അഭയം പ്രാപിച്ചു.
ചര്‍ച്ചകള്‍ക്ക് ശേഷം വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ച് ട്രംപും പുടിനും സംസാരിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി 20ന് മുമ്പ് ട്രംപിന് യുക്രെയ്നിലെ തന്റെ പദ്ധതികള്‍ പ്രഖ്യാപിക്കാമെന്ന് പോളിഷ് സര്‍ക്കാര്‍ പറയുന്നു. അതേസമയം, വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഉക്രെയ്നിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ഡൊനെറ്റ്സ്‌ക് പൂര്‍ണമായും പിടിച്ചെടുക്കാനാണ് പുടിന്‍ ലക്ഷ്യമിടുന്നത്.
കുറഖോവോ നഗരത്തിന് നേരെ റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്, ഉക്രേനിയന്‍ യുദ്ധത്തിന്റെ പുതിയ ബഖ്മുത് എന്നാണ് ഇതിനെ വിളിക്കുന്നത്. എട്ട് മാസത്തെ യുദ്ധത്തിനൊടുവില്‍ റഷ്യ ബഖ്മുത്ത് വിജയിച്ചു. ഇപ്പോള്‍ റഷ്യ കുറഖോവോയെ മൂന്ന് വശത്തുനിന്നും വളഞ്ഞിരിക്കുന്നു. റഷ്യ ഈ നഗരം കീഴടക്കിയാല്‍, ഡൊനെറ്റ്‌സ്‌ക് പ്രദേശം മുഴുവന്‍ അതിന്റെ നിയന്ത്രണത്തിലാകും. ഇത് യുക്രെയ്നിന് യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കും.
നവംബര്‍ 13ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ട്രംപും കൂടിക്കാഴ്ച നടത്തും. ഈ മീറ്റിംഗില്‍ ഉക്രെയ്‌നിനുള്ള സഹായം തുടരുന്നതിനെക്കുറിച്ച് ബൈഡന്‍ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം, അമേരിക്ക യുക്രെയ്നിന് സഹായം നല്‍കുന്നത് നിര്‍ത്തിയാല്‍ യൂറോപ്പില്‍ അസ്ഥിരത വര്‍ദ്ധിക്കുമെന്നും നേറ്റോ ഐക്യത്തെയും ബാധിച്ചേക്കാമെന്നും അദ്ദേഹം കരുതുന്നു. സെലെന്‍സ്‌കി സന്ദര്‍ശിക്കുന്ന ഓരോ തവണയും ഉക്രെയ്നിന് ദശലക്ഷക്കണക്കിന് ഡോളര്‍ ലഭിക്കുന്നുണ്ടെന്നും യുക്രെയ്നിനുള്ള സഹായം അവസാനിപ്പിക്കാന്‍ താന്‍ പദ്ധതിയിട്ടേക്കുമെന്നും ട്രംപ് ഇതിനകം പറഞ്ഞിട്ടുണ്ട്.
ട്രംപിന്റെ തീരുമാനത്തിനും സംഭാഷണത്തിനും ശേഷം, യുക്രെയ്നെ സഹായിക്കുന്നത് അമേരിക്ക നിര്‍ത്തിയാല്‍, അത് യുദ്ധത്തില്‍ എന്ത് ഫലമുണ്ടാക്കുമെന്ന ചോദ്യം ഉയരുന്നു. യുക്രൈന് അമേരിക്കയുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ അത് യുദ്ധത്തിന്റെ ഫലത്തെ ബാധിക്കും