ഷിക്കാഗോ സെന്റ് തോമസ്ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 4,5,6 തീയതികളില്‍
ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍ പിതാവുംഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 4,5,6 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു.ജൂണ്‍ 29 ഞായറാഴ്ച്ച വി.കുര്‍ബാനയേ തുടര്‍ന്ന് പെരുന്നാള്‍ കൊടിയേറ്റംനടത്തപ്പെടും.
തുടര്‍ന്ന് എല്ലാ ദിവസവും സന്ധ്യാ നമസ്‌ക്കാരവും വചനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. റവ.ഫാ. തോമസ് മാത്യു , റവ.ഫാ. എബിചാക്കോ , റവ.ഫാ. ജോയ്സ് പാപ്പന്‍, റവ.ഫാ. ഷിന്റോ വര്‍ഗീസ് എന്നീ വൈദീകശ്രേഷ്ഠര്‍ വചന ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കുന്നതാണ്. ജൂലൈ 2 ,ബുധനാഴ്ച , 6:30 PM നു റവ. ഫാ. ജോണ്‍സന്‍ വര്‍ഗീസ് വിശുദ്ധ കുര്‍ബാനഅര്‍പ്പിക്കുന്നതാണ്.
ജൂലൈ 4 വെള്ളിയാഴ്ച 6 മണിക്ക് സന്ധ്യ നമസ്‌ക്കാരവും കണ്‍വെന്‍ഷന്‍ പ്രസംഗവുംഉണ്ടായിരിക്കുന്നതാണ്. ജൂലൈ 5 ശനിയാഴ്ച 6 PM നു സന്ധ്യാ നമസ്‌കാരം, വചനശുശ്രൂഷ, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ് എന്നിവ നടത്തപെടുന്നതാണ്.ജൂലൈ 6 ഞായറാഴ്ച രാവിലെ 8:00 നു പ്രഭാത നമസ്‌കാരവും, വിശുദ്ധ കുര്‍ബാനയും,തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ് , നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കും.പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് റവ. ഫാ. ഡോ. വര്‍ഗീസ് എം ഡാനിയേല്‍ (പ്രൊഫസര്‍ ,സെയിന്റ് വ്‌ലാദിമിര്‍ സെമിനാരി , ന്യൂ യോര്‍ക്ക്) മുഖ്യ കാര്‍മ്മികത്വം വഹിക്കും.വികാരി റവ.ഫാ. ജോര്‍ജ് ഡേവിഡ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.മാര്‍ത്തോമാ ശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ്മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രിസ്തീയവിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥംതേടുവാനും, പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കുകൊള്ളുവാനും ഏവരെയുംസ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി വികാരി റവ.ഫാ. ജോര്‍ജ്ഡേവിഡ്, ട്രസ്‌റി ലിജു മാത്യു, സെക്രട്ടറി ടോണി തോമസ്, പെരുന്നാള്‍
കമ്മറ്റിക്കുവേണ്ടി ജോണ്‍സന്‍ ജോര്‍ജ്, പ്രീത ആന്‍ഡ്രൂസ് എന്നിവര്‍ അറിയിച്ചു.താഴെ കൊടുത്തിരിക്കുന്ന ഇടവക ഫേസ്ബുക് പേജില്‍ ശുശ്രൂഷകള്‍ തത്സമയംകാണുവാന്‍ സാധിക്കുന്നതാണ്.
https://www.facebook.com/StThomasOrthodoxChurchChicago/
കൂടുതല്‍ വിവരങ്ങള്‍ക്ക് :
റവ.ഫാ.ജോര്‍ജ് ഡേവിഡ് (വികാരി) (586) 746-4869
ലിജു മാത്യു (ട്രസ്റ്റീ) (312) 678-9389
ടോണി തോമസ് (സെക്രട്ടറി) (224) 261-9546