ഓര്‍ത്തഡോക്‌സ് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2025; ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍

Update: 2025-07-28 14:01 GMT

പ്രധാന അതിഥി: റെവ. ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് മീനടം

ഹ്യൂസ്റ്റണ്‍: പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഓഗസ്റ്റ് 1, 2, 3 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഓര്‍ത്തഡോക്‌സ് ബൈബിള്‍ കണ്‍വെന്‍ഷനും , ഓര്‍ത്തഡോക്‌സ്വിശ്വാസ സംഗമവും സംഘടിപ്പിക്കുന്നു. സഭാ അംഗങ്ങള്‍ക്കും സമൂഹത്തിനുമായി ഈആത്മീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സഭ സര്‍വ്വാഭിവാദ്യപൂര്‍വ്വം ക്ഷണിക്കുന്നു.

പ്രശസ്ത ദൈവശാസ്ത്രജ്ഞനും കണ്‍വന്‍ഷന്‍ പ്രാസംഗികനുമായ ഫാ.ഡോ. വര്‍ഗീസ്വര്‍ഗീസ് കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ മുഖ്യ പ്രാസംഗികനായിരിക്കും. മൂന്ന് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷനില്‍ ഓര്‍ത്തഡോക്‌സ് ദൈവശാസ്ത്രത്തിന്റെ ആഴത്തിലുള്ള ചര്‍ച്ചകളിലൂടെയും ഓര്‍ത്തഡോക്‌സ് വിശ്വാസപൈതൃകത്തിന്റെ പുനരവലോകനത്തിലൂടെയും പങ്കെടുക്കുന്നവരുടെ ജീവിതത്തെസമ്പന്നമാക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

ഓഗസ്റ്റ് 1 (വെള്ളി):വൈകുന്നേരം 6.30 - സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് ബൈബിള്‍ കണ്‍വെന്‍ഷന്‍

ഓഗസ്റ്റ് 2 (ശനി):വൈകുന്നേരം 6.00 - സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് കണ്‍വെന്‍ഷന്‍

-ഓഗസ്റ്റ് 3 (ഞായര്‍):** വൈകുന്നേരം 6.00 - സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് ഓര്‍ത്തോഡോക്‌സ് വിശ്വാസ സംഗമം

ഹൂസ്റ്റണിലുള്ള എല്ലാ ക്രൈസ്തവ വിശ്വാസികളെയും പ്രത്യേകം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

- ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി ): 346-332-9998

- ട്രസ്റ്റി ജോസഫ് ചെറിയാന്‍:832-466-2810

- സെക്രട്ടറി ഷെറിന്‍ എബ്രഹാം: 832-301-1079

സ്ഥലം:സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയം , ഹ്യൂസ്റ്റണ്‍.

9915 Belknap RdSugar Land, TX 77498

വെബ്‌സൈറ്റ്:www.houstonstmarys.com

Similar News