- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്‌കൃത പഠനത്തിന് പ്രോത്സാഹനവുമായി അമൃത
അമൃതപുരി: അമൃതവിശ്വവിദ്യാപീഠവും, കേന്ദ്ര സർവകലാശാലയായ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അമൃതപുരി കാമ്പസിൽ നടന്നുവരുന്ന ത്രിവത്സര സംസ്‌കൃത ഡിപ്ലോമ കോഴ്‌സായ അനൗപചാരിക ശിക്ഷണത്തിന്റെ ഒന്നാം വാർഷികാഘോഷം അമൃതപുരി കാമ്പസിൽസംഘടിപ്പിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ എം വി നടേശൻ മുഖ്യാതിഥിയായിരുന്നു. പ്രാചീന ഭാരതത്തിൽ വളർന്ന് വന്നിട്ടുള്ള വിജ്ഞാനശാഖകളിൽ സിംഹഭാഗവുംസംസ്‌കൃത ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളതെന്നും സംസ്‌കൃത ഭാഷയെ പുമരുജ്ജീവിപ്പിക്കേണ്ടത് ഓരോഭാരതീയന്റെയും കടമയാണെന്നും അമൃത സർവകലാശാല ഇക്കാര്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചത്ശ്ലാഘനീയമാണെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. അമൃതസർവകലാശാലയിലെ കോർപ്പറേറ്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് ചെയർമാൻ ബ്രഹ്മചാരിബിജുകുമാർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ് അസോസിയേറ്റ്ഡീൻ ഡോ ബാലകൃഷ്ണൻ ശങ്കർ, ബ്രഹ്മചാരി പ്രശാന്ത്, ബ്രഹ്മചാരി ഗോപി തുടങ്ങിയവർ പങ്കെടുത്തു. പ്രസ്തുത ചടങ്
അമൃതപുരി: അമൃതവിശ്വവിദ്യാപീഠവും, കേന്ദ്ര സർവകലാശാലയായ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അമൃതപുരി കാമ്പസിൽ നടന്നുവരുന്ന ത്രിവത്സര സംസ്‌കൃത ഡിപ്ലോമ കോഴ്‌സായ അനൗപചാരിക ശിക്ഷണത്തിന്റെ ഒന്നാം വാർഷികാഘോഷം അമൃതപുരി കാമ്പസിൽസംഘടിപ്പിച്ചു.
കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ എം വി നടേശൻ മുഖ്യാതിഥിയായിരുന്നു. പ്രാചീന ഭാരതത്തിൽ വളർന്ന് വന്നിട്ടുള്ള വിജ്ഞാനശാഖകളിൽ സിംഹഭാഗവുംസംസ്‌കൃത ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളതെന്നും സംസ്‌കൃത ഭാഷയെ പുമരുജ്ജീവിപ്പിക്കേണ്ടത് ഓരോഭാരതീയന്റെയും കടമയാണെന്നും അമൃത സർവകലാശാല ഇക്കാര്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചത്ശ്ലാഘനീയമാണെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
അമൃതസർവകലാശാലയിലെ കോർപ്പറേറ്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് ചെയർമാൻ ബ്രഹ്മചാരിബിജുകുമാർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ് അസോസിയേറ്റ്ഡീൻ ഡോ ബാലകൃഷ്ണൻ ശങ്കർ, ബ്രഹ്മചാരി പ്രശാന്ത്, ബ്രഹ്മചാരി ഗോപി തുടങ്ങിയവർ പങ്കെടുത്തു.
പ്രസ്തുത ചടങ്ങിൽ സംസ്‌കൃതവിഭാഗം വിദ്യാർത്ഥികൾക്കിടയിൽ നടന്നുവന്ന വിവിധ പരീക്ഷകൾ ക്കുള്ളസർട്ടിഫിക്കറ്റ് വിതരണം ഡോ എം വി നടേശൻ നിർവ്വഹിച്ചു.