- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതയിൽ അസിസ്റ്റന്റ് കമ്മീഷണർ എത്തിയത് മുട്ടുവേദനയ്ക്ക് ചികിൽസയ്ക്ക്; സൂപ്രണ്ടിന്റെ മുറിയിലിരുന്ന് ചർച്ച നടത്തിയത് ഡോ പ്രേംനാഥ് അടക്കമുള്ളവരുമായി; തിരക്കഥയ്ക്കൊപ്പിച്ച് സംസാരിച്ച് രണ്ടാവർഷം എംബിബിഎസ് വിദ്യാർത്ഥികളും; നടിയുടെ ദൃശ്യങ്ങൾ കൊച്ചി അമൃതയിൽ പ്രദർശിപ്പിച്ചില്ലേ? കൗമുദി വാർത്തയിൽ വ്യക്തത വരുത്താൻ മടിച്ച് പൊലീസ്
കൊച്ചി: യുവനടിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ പഠനത്തിന്റെ ഭാഗമായി മെഡിക്കൽ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചതിനെപ്പറ്റി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊച്ചിയിലെ ഒരു മെഡിക്കൽകോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് മുമ്പിലാണ് അവിടത്തെ ഒരു അദ്ധ്യാപകൻ ഈ ദൃശ്യങ്ങൾ കാണിച്ചതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്ത. ഇതേത്തുടർന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് കമ്മിഷണർ ലാൽജിയാണ് അന്വേഷണം ഇന്നലെ രാവിലെ തുടങ്ങിയത്. ദൃശ്യങ്ങൾ കാണിച്ചുവെന്ന് ആരോപിക്കുന്ന കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഉച്ചയോടെ അസിസ്റ്റന്റ് കമ്മിഷണർ എത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. ചർച്ചകൾക്ക് ശേഷം ലാൽജി പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ മറുനാടൻ മലയാളി ഇന്നലെ പുറത്ത് വിട്ടിരുന്നു. എന്നാൽ മുട്ടുവേദനയ്ക്ക് ചികിത്സതേടിയാണ് താൻ അവിടെയെത്തിയതെന്നാണ് കൊച്ചിയിലെ മാധ്യമപ്രവർത്തകർ ലാൽജിയുമായി ബന്ധപ്പെട്ടപ്പോൾ നൽകിയ വിശദീകരണം. എന്നാൽ, അമൃതയിലെത്തിയ അസിസ്റ്റന്റ് കമ്മീഷ്ണർ നേരെ പോയത് മെഡിക്കൽ സൂപ്രണ്ടന്റി
കൊച്ചി: യുവനടിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ പഠനത്തിന്റെ ഭാഗമായി മെഡിക്കൽ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചതിനെപ്പറ്റി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊച്ചിയിലെ ഒരു മെഡിക്കൽകോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് മുമ്പിലാണ് അവിടത്തെ ഒരു അദ്ധ്യാപകൻ ഈ ദൃശ്യങ്ങൾ കാണിച്ചതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്ത.
ഇതേത്തുടർന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് കമ്മിഷണർ ലാൽജിയാണ് അന്വേഷണം ഇന്നലെ രാവിലെ തുടങ്ങിയത്. ദൃശ്യങ്ങൾ കാണിച്ചുവെന്ന് ആരോപിക്കുന്ന കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഉച്ചയോടെ അസിസ്റ്റന്റ് കമ്മിഷണർ എത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. ചർച്ചകൾക്ക് ശേഷം ലാൽജി പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ മറുനാടൻ മലയാളി ഇന്നലെ പുറത്ത് വിട്ടിരുന്നു.
എന്നാൽ മുട്ടുവേദനയ്ക്ക് ചികിത്സതേടിയാണ് താൻ അവിടെയെത്തിയതെന്നാണ് കൊച്ചിയിലെ മാധ്യമപ്രവർത്തകർ ലാൽജിയുമായി ബന്ധപ്പെട്ടപ്പോൾ നൽകിയ വിശദീകരണം. എന്നാൽ, അമൃതയിലെത്തിയ അസിസ്റ്റന്റ് കമ്മീഷ്ണർ നേരെ പോയത് മെഡിക്കൽ സൂപ്രണ്ടന്റിന്റെ ഓഫീസിലേക്കാണ്. മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം കുമാർ നായർ അടക്കം ഏഴോളം ഉന്നതരും മുറിയിൽ ഉണ്ടായിരുന്നു. അരമണിക്കൂർ നീളുന്ന ചർച്ചയ്ക്ക് ശേഷം ഡോ, പ്രേം കുമാർ നായർ അടക്കമുള്ള ഉന്നതർ ആദ്യം സ്റ്റെയർക്കേസ് വഴി താഴേയ്ക്ക് ഇറങ്ങുകയും, പിന്നാലെ അഡ്‌മിനിസ്ട്രേഷനിലെ ഒരു ഉദ്യോഗസ്ഥനൊപ്പമാണ് അസിസ്റ്റന്റ് കമ്മീഷ്ണർ പുറത്തേക്ക് ഇറങ്ങിയത്. അഡ്‌മിനിസ്ട്രേഷൻ വിഭാഗത്തിലെ ഈ ഉദ്യോഗസ്ഥർ അസിസ്റ്റന്റ് കമ്മീഷ്ണറെ വാഹനത്തിന് അടുത്ത് വരെ കൊണ്ടുവിട്ടു. ഈ സമയമാണ് മറുനാടൻ മലയാളി ലേഖകനെ ലാൽജി കാണുന്നത്.
'എന്താണിവിടെ' എന്ന ചോദ്യത്തിന്, 'സാർ വന്ന അതേ കാര്യത്തിനാണ് ' എന്ന് മറുപടി നൽകിയതോടെ ചിരിച്ചുകൊണ്ടാണ് അസിസ്റ്റന്റ് കമ്മീഷ്ണർ വാഹനത്തിൽ കയറിയത്. തുടർന്ന് ലേഖകനെ വാഹനത്തിന് അടുത്തേക്ക് വിളിപ്പിച്ചു. എന്താ വാർത്ത് എന്ന് ചോദ്യം. ഞാൻ വന്നത് എന്തിനാണെന്ന് സാറിന് വ്യക്തമായി അറിയാമല്ലോ, കേട്ടതിൽ എന്തെങ്കിലും സത്യമുണ്ടോയെന്ന് ലേഖകൻ ചോദിക്കുന്നു. ചിരിച്ചുകൊണ്ട് അന്വേഷിക്കട്ടെ, പറയാം എന്ന മറുപടി നൽകിയാണ് അസിസ്റ്റന്റ് കമ്മീഷ്ണർ ലാൽജി മടങ്ങിയത്.
എന്നാൽ ഹിഡെൻ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ മറുനാടൻ പുറത്ത് വിട്ടതോടെയാണ് അസിസ്റ്റന്റ് കമ്മീഷ്ണർ നിലപാട് മാറ്റി. വിവരങ്ങൾ ആരായാൻ വിളിച്ച മാധ്യമപ്രവർത്തകരോടൊക്കെ മുട്ടുവേദനയ്ക്ക് ചികിത്സതേടിയാണ് പോയതെന്ന് മറുപടി നൽകി. രണ്ടാം വർഷവിദ്യാർത്ഥികളായ രണ്ട് വിദ്യാർത്ഥികളെ ഹോസ്റ്റലിന്റെ സമീപത്തുനിന്നും മറുനാടൻ വാർത്ത സംഘം കണ്ടെങ്കിലും, നേരത്തെ തയ്യാറാക്കിയ തിരക്കഥയിലെന്നപോലെ സംസാരിക്കുകയായിരുന്നു വിദ്യാർത്ഥികൾ. എന്നാൽ ഫോറൻസിക് ക്ലാസ്സുകൾ കഴിഞ്ഞ മാസം 27 നും 29 നും ഉണ്ടായിരുന്നു എന്ന കാര്യം വിദ്യാർത്ഥികൾ സ്ഥിരീകരിച്ചു.
ദൃശ്യങ്ങൾ കാണിച്ചുവെന്ന് ആരോപിക്കപ്പെടുന്ന പ്രോഫസർ ക്ലാസ്സെടുക്കുന്നുണ്ടെന്നും രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഫോറൻസിക് എന്ന വിഷയം ഉള്ളുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഈ പ്രഫസർക്ക് മലയാളം സിനിമകളെക്കുറിച്ച് അറിവില്ലെന്നും, വളരെക്കുറച്ച് മാത്രമേ, മലയാളം അറിയുകയുള്ളുവെന്നും മറ്റൊരു സോഴ്സിൽ മനസിലാക്കി. ഇദ്ദേഹം രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖരായ 20 ഫോറൻസിക് വിദഗ്ധരിൽ ഒരാളാണെന്നും, പൊലീസ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഫോറൻസിക് വിദഗ്ധരെ കാണിച്ചിരുന്നുവെന്നും, അവർ വഴി ഈ പ്രൊഫസറിന്റെ കയ്യിൽ എത്തിയതാവാമെന്നുമാണ് കൊച്ചിയിലെ പൊലീസ് സോഴ്സിൽ നിന്ന് മറുനാടൻ മലയാളിക്ക് ലഭിക്കുന്ന വിവരം.
അതേസമയം ,ദൃശ്യങ്ങൾ കണ്ട രണ്ടാം വർഷ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇതിനിടെ, കൊച്ചി കുസാറ്റ് പുന്നക്കാടൻ ഹൗസിൽ ജി. ഗിരീഷ്ബാബു സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് ഇമെയിലിൽ പരാതി അയച്ചു. ഈ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച മെമ്മറി കാർഡ് കണ്ടെത്താനുള്ള കഠിനപ്രയത്നം പൊലീസ് നടത്തുന്നതിനിടയിലാണ് മെഡിക്കൽകോളേജിലെ അദ്ധ്യാപകൻ ഇത് പ്രദർശിപ്പിച്ചത്. വിദ്യാർത്ഥികളിൽ പലരും ദൃശ്യങ്ങൾ കണ്ടെന്ന കാര്യത്തിൽ ഉറച്ച് നില്ക്കുന്നതായാണ് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ആരായുന്നതിനായി ഇന്നലെ രാവിലെ മുതൽ മറുനാടൻ മലയാളി ലേഖകൻ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും, വിശദീകരണത്തിന് അവർ തയ്യാറായില്ല. ഉടൻ തിരികെ വിളിക്കാമെന്ന് പറഞ്ഞ് നമ്പർ വാങ്ങിയെങ്കിലും ഇന്ന് രാവിലെ വരെ, വിശദീകരണം നൽകാൻ അമൃത അധികാരികൾ തയ്യാറായിട്ടില്ല.
സ്ഥാപനത്തിനുള്ള ഉന്നത പിടിപാടുകൾ വഴി, സംഭവത്തെ നിസാരവൽക്കരിച്ച് കേസ് രജിസ്റ്റർ ചെയ്യാതെ ഒതുക്കിത്തീർക്കാനുള്ള ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘത്തിലെ പ്രധാനിയുടെ മകൾ കഴിഞ്ഞ വർഷമാണ് ഈ സ്ഥാപനത്തിൽ നിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കി ഇപ്പോൾ പ്രാക്ടീസ് ചെയ്യുകയാണെന്നതും ശ്രദ്ധേയമാണ്.