അമൃതപുരി: സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനുമായി അമൃതയിൽ സ്ഥാപിതമായ യുനസ്‌കോചെയറിന്റെ പ്രഥമ ത്രിദിന വനിതാ അന്താരാഷ്ട്ര കോൺഫറൻസ്അമൃതവിശ്വവിദ്യാപീഠം അമൃതപുരിക്യാമ്പസിൽ സംഘടിപ്പിച്ചു.

ചരിത്രപ്രധാനമായ പ്രസ്തുത കോൺഫറൻസിനു സാക്ഷ്യം വഹിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിനു അന്താരാഷ്ട്ര പ്രതിനിധികൾ, വിദഗ്ദ്ധർ, പ്രൊഫസർമാർ, നയരൂപകർത്താക്കൾ, യു എൻപാർട്ണർമാർ, സ്ത്രീ സംഘടനാ പ്രതിനിധികൾ, സാങ്കേതിക വിദഗ്ദ്ധർ, ഗവേഷകർ എന്നിവർ പങ്കെടുത്തു.

വർത്തമാന കാലത്ത് ആഗോളമായി സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങൾ സംബന്ധിച്ച ആരോഗ്യകരമായചർച്ചകളുംസമസ്ത മേഖലകളിലും അവരുടെ സുസ്ഥിര വികസനത്തിനായുള്ള പ്രായോഗിക നിർദ്ദേശങ്ങളുംകോൺഫറൻസിൽ ചർച്ച ചെയ്തു.പ്രശസ്ത എഴുത്തുകാരിയും പ്രാസംഗികയുംഅന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജന ലിംഗസമത്വ
ഉപദേശകയുമായ ഡോ ദീപ നാരായൺ, ആദരണീയ ജഡ്ജിയും സ്ത്രീകൾക്കായുള്ള സംഘടനയായ സ്വയംസിദ്ധ, മുന്നേറ്റ സ്ഥാപകയുമായ സ്വാതിചൗഹാൻ, യുനിസെഫ്ഇന്ത്യയിലെ ശാലിനി പ്രസാദ്, ആഗോളആരോഗ്യ വിദഗ്ധയും ക്ലിന്റൺ ആരോഗ്യ പദ്ധതിയുടെ ഡയറക്ടറുമായ ശ്രീമതി ആൻ ടി കർമോൻ , യു എൻഏജൻസികളിൽ നിന്നുള്ള പ്രമുഖർ, ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലെ 21 ഗ്രാമങ്ങളിൽ പെട്ട 90 വനിതകൾ
തുടങ്ങിയവർ അന്താരാഷ്ട്ര സ്ത്രീ ശാക്തീകരണത്തിനും ശുചിത്വാവബോധത്തിനുമായുള്ള ഈ കോൺഫറൻസിൽ ഭാഗഭാക്കായി.

വനിതാ അന്താരാഷ്ട്ര സ്ത്രീ ശാക്തീകരണത്തിനുംശുചിത്വാവബോധത്തിനുമായുള്ള വിദ്യാഭ്യാസം,ആരോഗ്യം,, ശുചിത്വം, സാമ്പത്തികം, സാമൂഹ്യ രാഷ്ട്രീയപരിതസ്ഥിതി, നിയമപ്രശ്‌നങ്ങൾ,അത്യാഹിതങ്ങൾ,കാലാവസ്ഥാവ്യതിയാനങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ വിവിധ ശില്പശാലകൾ വട്ടമേശ സമ്മേളനങ്ങൾഎന്നിവ കോൺഫറൻസിന്റെ ഭാഗമായിരുന്നു.ഈ കോൺഫറൻസ് സംഘടിപ്പിക്കുക വഴി ലോകത്താകമാനമുള്ള, സന്നദ്ധ സംഘടനകൾ, സർക്കാർ ഏജൻസികൾ,ജഡ്ജിമാർ, ഗവേഷകർ എന്നിവരെ ഒരേ വേദിയിൽ അണിനിരത്താനായി എന്നും സ്ത്രീ ശാക്തീകരണത്തിന്റെ വിവിധവശങ്ങളും അവരുടെ ദുർബലതകൾ ഏതൊക്കെ രംഗങ്ങളിലുണ്ട് എന്ന് വേർതിർച്ചറിയാനും പരിഹാര നടപടികൾനിർദ്ദേശിക്കാനുമായി എന്ന് അമൃതയിലെ യുനസ്‌കോ ചെയർ പേഴ്‌സൺ പ്രൊഫസർ ഭവാനി റാവു പറഞ്ഞു.

സ്ത്രീശാക്തീകരണം ലക്ഷമിട്ട് ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിൽ നിന്നും വിഭിന്ന പദവികളിലും , ഗോത്രങ്ങളിലും വിഭാഗങ്ങളിലും പെട്ട സ്ത്രീകൾ ഈ കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന ഈ മുഹൂർത്തംഅവിസ്മരണീയമാണെന്നും ,സ്ത്രീകൾ കൂടുതലായി തങ്ങളുടെ പ്രശ്‌നങ്ങൾ സമൂഹത്തോടു ഉറക്കെ വിളിച്ചുപറയാനും പരിഹാരമുണ്ടാക്കാനും ശ്രമിക്കേണ്ടതത്യാവശ്യമാണെന്നും ഭവാനി റാവു പറഞ്ഞു.സ്ത്രീകൾ പ്രതികരിക്കേണ്ടയിടത്ത് തക്ക സമയത്ത് പ്രതികരിക്കണമെന്നും തങ്ങളുടെ ആവശ്യങ്ങൾ സമൂഹത്തിനു മുൻപിൽ ഉറക്കെവിളിച്ചു പറയാനുള്ള ആർജ്ജവം കാണിക്കണമെന്നും, ഉറക്കെ ശബ്ദിക്കുക എന്ന ശൈലി സ്ത്രീകൾപിന്തുടരേണ്ടതാവശ്യമാണെന്നും ഡോ ദീപ നാരായണൻതന്റെ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ ദൈനംദിന ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളേയും കാഴ്ചപ്പാടുകളെയും പറ്റി അമൃതയിൽ നടന്നഇത്തരം ചർച്ചകൾ കേന്ദ്ര സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പ്രവർത്തന നയങ്ങൾക്ക് അടിത്തറ പാകുമെന്നും കോൺഫറൻസ്‌വിലയിരുത്തി.എല്ലാ വിഭാഗങ്ങളിൽ പെട്ട സ്ത്രികളും തങ്ങളുടെബന്ധനങ്ങളിൽ നിന്നും പുറത്തു വന്ന് ഇത്തരം ശാക്തീകറണപ്രവർത്തനങ്ങളിൽ പങ്കാളികളാകണമെനും തങ്ങളുടെ അവകാശങ്ങളെ പറ്റി ബോധവതികളാകണമെന്നും ബീഹാറിലെഹാദിയാബാദിൽ നിന്നുള്ള പ്രതിനിധി രേണു സിങ് കോൺഫറൻസിൽ പറഞ്ഞു.

സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ആനുകാലിക ഗവേഷണനളും, പഠനങ്ങളും, പ്രബന്ധാവതരണങ്ങളും, അനുബന്ധചർച്ചകളുമാണ് ഈ കോൺഫറൻസ് ലക്ഷ്യമാക്കുന്നത്. പ്രസ്തുത സമ്മേളനംലോകത്ത് ലിംഗ സമത്വത്തിനും, സ്ത്രീശാക്തീകരണത്തിനുമായുള്ള സുസ്ഥിരവ്യവസ്ഥിതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുനത്.