കൊല്ലം: കൊല്ലം ജില്ലാ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന്റെ വേദിയിൽ വെച്ച് ഏഷ്യൻ പവർലിഫ്റ്റിങ്‌മെഡൽ ജേതാവ് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ഒന്നാം വർഷ എം കോം വിദ്യാർത്ഥിയദുരാജിനെ കൊല്ലംഎം എൽ എ മുകേഷ് ഉപഹാരം നൽകി ആദരിച്ചു.സംസ്ഥാന പവർ ലിഫ്റ്റിങ്സെക്രട്ടറി വേണുജി നായർ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പവർ ലിഫ്റ്റിങ് ജില്ലാ സെക്രട്ടറി ബാബുരാജ് പങ്കെടുത്തു.

പവർ ലിഫ്റ്റിംഗിൽ അമൃത വിദ്യാർത്ഥിക്ക് സ്വർണം
അമൃതപുരി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ മൂന്നാം വർഷ എഞ്ചിനീയറിങ് വിദ്യാർത്ഥിഅഖിൽ റ്റിആന്ധ്രപ്രദേശിലെ വിജയവാഡയിൽ വെച്ച് നടന്ന ജൂനിയർ സ്റ്റേറ്റ് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 105കി ഗ്രാം വിഭാഗത്തിൽ 630 കി ഗ്രാം ഭാരമുയർത്തി സർണ്ണമെഡൽ കരസ്ഥമാക്കി. പ്രസ്തുത നേട്ടത്തോടെ അഖിൽ റ്റി ജനുവരിയിൽ നടക്കുന്ന ദേശീയ ജൂനിയർ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ആന്ധ്രപ്രദേശ് ടീമിലേയ്ക്ക്തിരഞ്ഞെടുക്കപ്പെട്ടു