- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലയുമായുള്ള വിവാഹത്തെ അന്നേ വീട്ടുകാർ എതിർത്തിരുന്നു; പക്ഷേ പ്രണയം തലയ്ക്ക് പിടിച്ച തനിക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല: ഒരാൾക്ക് കടന്നു പോകാൻ പറ്റുന്നതിലേറെ പ്രതിസന്ധിയിലൂടെയാണ് എന്റെ ജീവിതം കടന്നു പോയത്: ബാലയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമൃത സുരേഷ്
തെന്നിന്ത്യൻ താരം ബാലയും റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അമൃതാ സുരേഷിന്റെയും വിവാഹം മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. എന്നാൽ ഒരു കുഞ്ഞ് ആയ ശേഷം ഇരുവരും വേർ പിരിഞ്ഞു. എന്നാൽ കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. അതിനിടെ മകളുടെ പക്വത കുറവാണ് അബദ്ധത്തിൽ ചാടിച്ചതെന്ന് അമൃതയുടെ അച്ഛൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹ മോചനത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അമൃത. ജീവിതത്തിൽ എടുത്ത ഏറ്റവും തെറ്റായ തീരുമാനമായിരുന്നു തന്റെ വിവാഹമെന്ന് ഗായിക അമൃതാ സുരേഷ പറയുന്നു.. ബാലയുമായുള്ള വിവാഹം നടക്കുമ്പോൾ അമൃതയ്ക്ക് 19 വയസ് ആയിരുന്നു. ആ സമയത്ത് വീട്ടുകാർ ഈ വിവാഹത്തെ എതിർത്തിരുന്നു. എന്നാൽ പ്രണയം തലയ്ക്ക് പിടിച്ച തനിക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അമൃത സുരേഷ് പറയുന്നു. ജീവിതത്തിൽ ഏറ്റവും പ്രാധാന്യം കൊടുത്ത പാട്ടിനെ പോലും ഉപേക്ഷിച്ചാണ് താൻ ബാലയ്‌ക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചത്. അത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായി പോയി. എന്നാൽ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന
തെന്നിന്ത്യൻ താരം ബാലയും റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അമൃതാ സുരേഷിന്റെയും വിവാഹം മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. എന്നാൽ ഒരു കുഞ്ഞ് ആയ ശേഷം ഇരുവരും വേർ പിരിഞ്ഞു. എന്നാൽ കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. അതിനിടെ മകളുടെ പക്വത കുറവാണ് അബദ്ധത്തിൽ ചാടിച്ചതെന്ന് അമൃതയുടെ അച്ഛൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ വിവാഹ മോചനത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അമൃത. ജീവിതത്തിൽ എടുത്ത ഏറ്റവും തെറ്റായ തീരുമാനമായിരുന്നു തന്റെ വിവാഹമെന്ന് ഗായിക അമൃതാ സുരേഷ പറയുന്നു.. ബാലയുമായുള്ള വിവാഹം നടക്കുമ്പോൾ അമൃതയ്ക്ക് 19 വയസ് ആയിരുന്നു. ആ സമയത്ത് വീട്ടുകാർ ഈ വിവാഹത്തെ എതിർത്തിരുന്നു. എന്നാൽ പ്രണയം തലയ്ക്ക് പിടിച്ച തനിക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അമൃത സുരേഷ് പറയുന്നു.
ജീവിതത്തിൽ ഏറ്റവും പ്രാധാന്യം കൊടുത്ത പാട്ടിനെ പോലും ഉപേക്ഷിച്ചാണ് താൻ ബാലയ്‌ക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചത്. അത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായി പോയി. എന്നാൽ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോയതു കൊണ്ടു താൻ കൂടുതൽ കരുത്തയായി. ദാമ്പത്യ ജീവിത്തിൽ ഒരുമിച്ചു മുന്നോട്ടു പോകാൻ കഴിയില്ല എന്നു മനസിലാക്കിയപ്പോഴാണ് തങ്ങൾ വിവാഹ മോചനത്തെ കുറിച്ച് ചിന്തിച്ചതെന്നും അമൃത പറയുന്നു.
വിവാഹ മോചനത്തിന്റെ കാര്യത്തിൽ താൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഒരാൾക്ക് കടന്നുപോകാൻ പറ്റുന്നതിലേറെ പ്രശ്നങ്ങളിലൂടെയാണ് എന്റെ ജീവിതം കടന്ന് പോയത്. അതെന്നെ കൂടുതൽ കരുത്തയാക്കിയിട്ടുണ്ട്. ആരെങ്കിലും കണ്ണുരുട്ടിയാൽ കരഞ്ഞ് പോകുന്ന കുട്ടിയായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ ഒരാൾ എന്നോട് അടുത്ത് വന്നാൽ എന്താടീ എന്ന് ചോദിച്ചാൽ എന്താടാ എന്ന് ചോദിക്കാൻ എനിക്ക് ധൈര്യമുണ്ടെന്നും അമൃത പറയുന്നു. ഒരു ചാനൽ പരിപാടിക്കിടെയാണ് അമൃതയുടെ വെളിപ്പെടുത്തൽ