- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസുഖം ബാധിച്ചപ്പോൾ അമ്മതന്നെ ഓടിയെത്തി; ഒപ്പം നിന്ന ഏഷ്യാനെറ്റ് മുതലാളി മൈൻഡ് ചെയ്തില്ല; ഇനി മോഹൻലാൽ ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം അമൃതയ്ക്കുമാത്രം
ഏഷ്യാനെറ്റിലെ ചിലരുമായുള്ള മോഹൻലാലിന്റെ അഭിപ്രായവ്യത്യാസം ഗുണമായത് അമൃത ടിവിക്ക്. ഇനി പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രങ്ങളുടെയെല്ലാം സാറ്റലൈറ്റ് റൈറ്റ് അമൃത ടിവിക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഭൂരിപക്ഷത്തിന്റെയും ആദ്യ സംപ്രേഷണാവകാശം ഇതുവരെ ലഭിച്ചിരുന്നത് ഏഷ്യാനെറ്റിനാണ്. എന്നാൽ അ
ഏഷ്യാനെറ്റിലെ ചിലരുമായുള്ള മോഹൻലാലിന്റെ അഭിപ്രായവ്യത്യാസം ഗുണമായത് അമൃത ടിവിക്ക്. ഇനി പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രങ്ങളുടെയെല്ലാം സാറ്റലൈറ്റ് റൈറ്റ് അമൃത ടിവിക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഭൂരിപക്ഷത്തിന്റെയും ആദ്യ സംപ്രേഷണാവകാശം ഇതുവരെ ലഭിച്ചിരുന്നത് ഏഷ്യാനെറ്റിനാണ്. എന്നാൽ അടുത്തിടെ ചാനൽ മേധാവികളിൽ ചിലരുമായി മോഹൻലാലിന് അഭിപ്രായവ്യത്യാസമുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതെത്തുടർന്നാണ് ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് ഏഷ്യാനെറ്റിന് നൽകുന്ന കാര്യത്തിൽ പുനരാലോചന ഉണ്ടായത്.
മോഹൻലാലുമായി ഏഷ്യാനെറ്റിനുണ്ടായ ശീതസമരം ഗുണമായിരിക്കുന്നത് അമൃത ചാനലിനാണ്. മാതാ അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് അമൃത ചാനൽ. മോഹൻലാൽ അമൃതാനന്ദമയി ഭക്തനാണെന്നത് ചാനലിന് ഗുണകരമായി. മാത്രമല്ല, അസുഖബാധിതനായ സൂപ്പർതാരത്തിന് ചികിത്സയൊരുക്കിയതും കൊച്ചിയിലെ അമൃത ആശുപത്രിയാണ്. ആശുപത്രിയിൽ ചികിത്സയ്ക്കിടെ അമൃതാനന്ദമയിയും മോഹൻലാലും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.