അമൃതപുരി: മാതാ അമൃതാനന്ദമയി മഠം യുവജന സംഘടനയായ അയുദ്ധിന്റെ ആഭിമുഖ്യ ത്തിൽ അമൃത സർവകലാശാലയിൽ 'ഭാരത് മാതാ പൂജ' സംഘടി പ്പിച്ചു.മൂന്നു ദിവസം നീണ്ടു നിന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു കൊണ്ടായിരുന്നു പ്രസ്തുത ആഘോഷംഅമൃതപുരി കാമ്പസിൽ സംഘടിപ്പിച്ചത്.

ഐഎസ്ആർഒവിലെ മുതിർന്ന മുൻ ശാസ്ത്രജ്ഞനായ നമ്പി നാരായണൻ മുഖ്യ അതിഥിയായിരുന്നു. ഇന്നെത്ത കാലഘട്ടത്തിൽ രാഷ്ട്രീയക്കാരെക്കാൾ ഉപരിയായി പ്രൊഫസർമാരുംശാസ്ത്രജ്ഞരുമാണ് വിദ്യാർത്ഥികളിൽ സ്വാധീനം ചെലുത്തേണ്ടതെന്ന് നമ്പി നാരായണൻ തന്റെപ്രഭാഷണത്തിൽ അഭിപ്രായെപ്പട്ടു. കഠിനാധ്വാനവും, നിശ്ചയദാർഢ്യവും, ആത്മവിശ്വാസവുംഉെണ്ടങ്കിൽ ഓരോ വിദ്യാർത്ഥിക്കും തങ്ങൾ ആഗ്രഹിക്കുന്ന ഉന്നത സ്ഥാനങ്ങളിൽ എ ത്തിേച്ചരാൻസാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമൃത അസോസിയേറ്റ് ഡീൻ ഡോ ബാലകൃഷ്ണൻ ശങ്കർ, അമൃത സർവകലാശാല രജിസ്ട്രാർ ഡോകെ ശങ്കരൻ, അമൃതപുരി കാമ്പസ് ഡയറക്ടർ ബ്രഹ്മചാരി സുദീപ്, പ്രിൻസിപ്പാൾമാരായ ഡോ എസ്എൻ ജ്യോതി, വി എം നന്ദകുമാർ, അയുദ്ധ് കോർഡിനേറ്റർ സജിത് ഗോപിനാഥൻ തുടങ്ങിയവർചടങ്ങിൽ സംബന്ധിച്ചു
.
വിദ്യാർത്ഥികളിൽ ദേശീയോദ്‌ഗ്രഥനവും, രാജ്യസ്‌നേഹവും, സർവ്വോപരി രാഷ്ട്ര ത്തിന്റെ ഐക്യവും അഖണ്ഠതയും കാത്തു സൂക്ഷിക്കാൻ വിദ്യാർത്ഥികളുടെ മനസ്സിനെ പ്രാപ്തമാക്കുവാനാണ്അ മൃതസർവകലാശാലയിലെ വിദ്യാർത്ഥികൾ എല്ലാവർഷവും ഭാരത് മാതാ പൂജആഘോഷിക്കുന്നത്. തുടർന്ന് അമൃതവിദ്യാർത്ഥികൾ ദേശസ്‌നേഹം സ്ഫുരിക്കുന്ന മ്യൂസിക്കൽഡ്രാമ, മ്യൂസിക്കൽ ബാന്റ് തുടങ്ങിയ വിവിധ കലാപരിപാടികൾ അമൃതപുരി കാമ്പസിലെ തുറന്നസ്റ്റേജിൽ അവതരി പ്പി ച്ചു.