- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃത സർവകലാശാലയിൽ അന്താരാഷ്ട്ര ഊർജ്ജ ശില്പശാല സംഘടിപ്പിച്ചു
അമൃതപുരി: അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ വയർലെസ് ആൻഡ് നെറ്റ് വർക്ക് വിഭാഗത്തിന്റെയുംഇന്തോയൂറോപ്യൻ റിസർച്ച് ഇന്നൊവേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണത്തെ ആസ്പദമാക്കിയുള്ളഏകദിന അന്താരാഷ്ട്ര ശില്പശാല സ്റ്റബിലൈസ് എനർജി അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ചു. നിലവിലുള്ള ഊർജ്ജപ്രതിസന്ധിക്ക് ചിലവു കുറഞ്ഞതും ഫലപ്രദവുമായ ബദൽ മാർഗ്ഗങ്ങൾ എത്ര മാത്രം കണ്ടെത്താൻകഴിയുമെന്നതാണ് ശില്പശാലയിലെ പ്രധാന ചർച്ചാവിഷയം. അമൃതയിലെ ഇന്തോയൂറോപ്യൻ സംയുക്ത പദ്ധതിയായസ്റ്റബിലൈസ് ഇ യുടെ ഗവേഷണ നിരീക്ഷണങ്ങളാണ് ഈ ശില്പശാലയിൽ മുഖ്യമായും അവതരിപ്പിച്ചത്. ഇന്ത്യയിൽആദ്യമായി നടപ്പിലാക്കിയ പദ്ധതികളിൽ മുൻ നിരയിലുള്ളതും കേരളത്തിൽ ആദ്യത്തേതുമാണ് ഈ പദ്ധതി. കെ എസ് ഇ ബി ഡിസ്ട്രിബ്യൂഷൻ,ഐ റ്റി ഡയറക്ടർ ഡോ കുമാരൻ ശില്പശാല ഉത്ഘാടനം ചെയ്തു. പുതിയഊർജ്ജമേഖലകൾ ഫലപ്രദമായി ഉപയോഗിക്കാവുന്ന തയ്യാറെടുപ്പിലാണ് സംസ്ഥാന വൈദ്യുതിവകുപ്പെന്നുംഇക്കാര്യത്തിൽ അമൃത സർവകലാശാലയുടെ പുതിയ കണ്ടെത്തലുകൾ അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. വിതരണ ശ്രിംഖലയിലെ യ
അമൃതപുരി: അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ വയർലെസ് ആൻഡ് നെറ്റ് വർക്ക് വിഭാഗത്തിന്റെയുംഇന്തോയൂറോപ്യൻ റിസർച്ച് ഇന്നൊവേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണത്തെ ആസ്പദമാക്കിയുള്ളഏകദിന അന്താരാഷ്ട്ര ശില്പശാല സ്റ്റബിലൈസ് എനർജി അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ചു.
നിലവിലുള്ള ഊർജ്ജപ്രതിസന്ധിക്ക് ചിലവു കുറഞ്ഞതും ഫലപ്രദവുമായ ബദൽ മാർഗ്ഗങ്ങൾ എത്ര മാത്രം കണ്ടെത്താൻകഴിയുമെന്നതാണ് ശില്പശാലയിലെ പ്രധാന ചർച്ചാവിഷയം. അമൃതയിലെ ഇന്തോയൂറോപ്യൻ സംയുക്ത പദ്ധതിയായസ്റ്റബിലൈസ് ഇ യുടെ ഗവേഷണ നിരീക്ഷണങ്ങളാണ് ഈ ശില്പശാലയിൽ മുഖ്യമായും അവതരിപ്പിച്ചത്. ഇന്ത്യയിൽ
ആദ്യമായി നടപ്പിലാക്കിയ പദ്ധതികളിൽ മുൻ നിരയിലുള്ളതും കേരളത്തിൽ ആദ്യത്തേതുമാണ് ഈ പദ്ധതി.
കെ എസ് ഇ ബി ഡിസ്ട്രിബ്യൂഷൻ,ഐ റ്റി ഡയറക്ടർ ഡോ കുമാരൻ ശില്പശാല ഉത്ഘാടനം ചെയ്തു. പുതിയഊർജ്ജമേഖലകൾ ഫലപ്രദമായി ഉപയോഗിക്കാവുന്ന തയ്യാറെടുപ്പിലാണ് സംസ്ഥാന വൈദ്യുതിവകുപ്പെന്നുംഇക്കാര്യത്തിൽ അമൃത സർവകലാശാലയുടെ പുതിയ കണ്ടെത്തലുകൾ അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു.
വിതരണ ശ്രിംഖലയിലെ യന്ത്രവൽക്കരണം,വൈദ്യുതവിതരണത്തിനുണ്ടാകുന്ന പാളിച്ചകളും, തകരാറുകളും പരിഹരിക്കുക,വൈദ്യുതി മോഷണം തടയുക തുടങ്ങി വൈദ്യുത ബോർഡ് അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികൾക്ക് പരിഹാരംകാണാനുള്ള ക്രിയാത്മക പരിഹാരങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്യപ്പെട്ടു.ഊർജ്ജ മേഖലയിലെ നൂതന സാങ്കേതിക വികാസങ്ങൾ നേരിട്ട്മ നസ്സിലാക്കുന്നതിനും ഊർജ്ജോല്പാദനം, ഊർജ്ജസംരക്ഷണം, കാര്യക്ഷമമായ ഉപയോഗം തുടങ്ങിയ മേഖലകളിലെ ആനുകാലികഗവേഷണങ്ങളും, പഠനങ്ങളും പ്രബന്ധാവതരണങ്ങളും അനുബന്ധ ചർച്ചകളുമാണ് ശില്പശാല ലക്ഷ്യമാക്കിയത്.
അമൃതവിശ്വവിദ്യാപീഠം വയർലെസ് നെറ്റ് വർക്ക്‌സ് വിഭാഗം ഡയറക്ടർ ഡോ മനീഷാ വി രമേശിന്റ് നേതൃത്വത്തിലാണ്ശില്പശാല ഏകോപിപ്പിച്ചത്.സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുക, വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കുക, ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളുടെ പിൻബലത്തോടെ വൈദ്യുതി വിതരണം എങ്ങനെ കാര്യക്ഷമമാക്കാം എന്ന നിർദ്ദേശങ്ങളടങ്ങിയ വൈദ്യുതി വിതരണ ശ്രിംഖലയുടെ ഒരുപ്രവർത്തന മാതൃക അമൃതപുരി കാമ്പസിൽ സ്ഥാപിച്ചിട്ടുണ്ട്. സ്മാർട്ട് സിറ്റിക്ക് അനുയോജ്യമായ സ്മാർട്ട്ഗ്രിഡ് ടെക്‌നോളജിയുടെ ഉപയോഗത്തെക്കുറിച്ചുള്ള ഈ മാതൃക ശില്പശാലയുടെ മുഖ്യ ആകർഷണമായി.
വൈദ്യുതി സാങ്കേതിക രംഗത്തെ വിദഗ്ധരായ പ്രയാഗ ഗുപ്ത, സായ്കട്ട് ചക്രവർത്തി, അമൃത സ്‌കൂൾ ഓഫ്എഞ്ചിനീയറിങ് അസോസിയേറ്റ് ഡീൻ ഡോ ബാലകൃഷ്ണ ശങ്കർ, പ്രിൻസിപ്പൽ ഡോ ജ്യോതി എസ് എൻ തുടങ്ങിയവർശില്പശാലയിൽ പങ്കെടുത്തു.ലോകത്തിലെ പ്രമുഖ ഊർജ്ജാധിഷ്ഠിത കമ്പനികളായ പോർട്ടുഗലിലെ ഇവോലിയോ ടെക്‌നോളജീസ്,ജർമ്മനിയിലെ ഫോർട്ടിസ്, ഫിൻലാന്റിലെ റ്റി ആർ സി, ഐ ഐ റ്റി കാൺപൂർ, എന്നിവടങ്ങളിലെ വിദഗ്ദ്ധർശില്പശാലയിൽ സന്നിഹിതരായിരുന്നു.