- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃത് വിശ്വ വിദ്യാപീഠവും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടും ഗവേഷണത്തിനായി സഹകരിക്കും
കൊച്ചി: അമൃത വിശ്വവിദ്യാ പീഠവും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനറ്റിക്‌സ് ആൻഡ് സൊസൈറ്റിയും ആന്റി ബയോട്ടിക്‌സ് റെസിസ്റ്റൻസ് (എ എം ആർ) ചെറുക്കുന്നതിനായി സംയുക്ത ഗവേഷണത്തിന് ധാരണയിലെത്തി. അമൃത വിശ്വവിദ്യാപീഠത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂൾ ഓഫ് ബയോടെക്നോളജിയും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാന്റിയാഗോയുടെ (യു സി എസ് ഡി) കീഴിലുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനറ്റിക് ആൻഡ് സൊസൈറ്റിയും ചേർന്നാണ് എ എം ആർ ചെറുക്കാൻ ഗവേഷണം നടത്തുന്നത്. രോഗാണുക്കൾക്ക് നിലവിലുള്ള മരുന്നുകളെ പ്രതിരോധിക്കാനുള്ള കഴിവ് ലഭിക്കുന്ന പ്രതിഭാസമമാണ് എ എം ആർ. ഭാരത സർക്കാരിന് കീഴിലുള്ള എൻ ഐ ആർ എഫ് റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച സർവകലാശാലകളിൽ എട്ടാം സ്ഥാനത്തുള്ള അമൃത വിശ്വവിദ്യാപീഠവും, യൂണിവേഴ്സിറ്റി ഓഫ് കാലിലിഫോർണിയ സാന്റിയാഗോയുടെയും ടാറ്റ ട്രസ്റ്റിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റെം സെൽ ബയോളജി ആൻഡ് റീജനറേറ്റീവ് മെഡിസിന്റെയും പങ്കാളിത്തത്തിലുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനിറ്റിക്സ്ആആൻഡ് സൊസൈറ്റിയും ഏറെ പ്രശസ്തമായ നിലയിൽ
കൊച്ചി: അമൃത വിശ്വവിദ്യാ പീഠവും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനറ്റിക്‌സ് ആൻഡ് സൊസൈറ്റിയും ആന്റി ബയോട്ടിക്‌സ് റെസിസ്റ്റൻസ് (എ എം ആർ) ചെറുക്കുന്നതിനായി സംയുക്ത ഗവേഷണത്തിന് ധാരണയിലെത്തി.
അമൃത വിശ്വവിദ്യാപീഠത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂൾ ഓഫ് ബയോടെക്നോളജിയും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാന്റിയാഗോയുടെ (യു സി എസ് ഡി) കീഴിലുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനറ്റിക് ആൻഡ് സൊസൈറ്റിയും ചേർന്നാണ് എ എം ആർ ചെറുക്കാൻ ഗവേഷണം നടത്തുന്നത്. രോഗാണുക്കൾക്ക് നിലവിലുള്ള മരുന്നുകളെ പ്രതിരോധിക്കാനുള്ള കഴിവ് ലഭിക്കുന്ന പ്രതിഭാസമമാണ് എ എം ആർ.
ഭാരത സർക്കാരിന് കീഴിലുള്ള എൻ ഐ ആർ എഫ് റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച സർവകലാശാലകളിൽ എട്ടാം സ്ഥാനത്തുള്ള അമൃത വിശ്വവിദ്യാപീഠവും, യൂണിവേഴ്സിറ്റി ഓഫ് കാലിലിഫോർണിയ സാന്റിയാഗോയുടെയും ടാറ്റ ട്രസ്റ്റിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റെം സെൽ ബയോളജി ആൻഡ് റീജനറേറ്റീവ് മെഡിസിന്റെയും പങ്കാളിത്തത്തിലുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനിറ്റിക്സ്ആആൻഡ് സൊസൈറ്റിയും ഏറെ പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആണ് .
ആഗോളതലത്തിൽ എ എം ആർ ഭയപ്പെടുത്തുന്ന അളവിൽ വർധിച്ച് കൊണ്ടിരിക്കുന്നതിനാൽ വളരെ പൊതുവായി കണ്ട് വരുന്ന രോഗങ്ങൾ പോലും ചികിൽസിക്കുന്നത് ദുഷ്‌കരമായി മാറിയിരിക്കുന്നു. അതിനാൽ തന്നെ ഈ സാഹചര്യത്തെ നേരിടാനുള്ള മാർഗങ്ങൾ വളരെ ചുരുക്കമാണ്.
അടുത്ത കാലത്തു നടന്ന ചില പഠനങ്ങളിൽ രോഗാണുക്കൾക്ക് മരുന്നുകൾക്ക് എതിരെ പ്രതിരോധ ശേഷി നൽകുന്ന ചില ജീനുകൾ കണ്ടെത്തിയിരുന്നു. അസാമാന്യമായ പ്രതിരോധശേഷിയുള്ള സ്യൂഡോമോണസ് എർഗിനോസ എന്ന രോഗാണുവിനെ ലോക ആരോഗ്യ സംഘടന നിർണായകമായക്രിട്ടിക്കൽ പ്രയോറിറ്റി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനിറ്റിക്സ്ആ ന്റ് സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന ഈ സംരംഭത്തിൽ രോഗാണുക്കൾക്ക് മരുന്നുകളോടുള്ള പ്രതിരോധശേഷി നഷ്ട്ടപ്പെടുത്താനുള്ള മാർഗങ്ങൾ വികസിപ്പിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെ ആഗോളതലത്തിൽ തന്നെ ഭീഷണി ഉയർത്തുന്ന പ്രതിരോധശേഷിയുള്ള രോഗാണുക്കൾ പരത്തുന്ന അസുഖങ്ങൾ ഭേദമാക്കാൻ സാധിക്കുമെന്ന് ഈ സംരംഭത്തെപറ്റി അമൃത വിശ്വാപീഠത്തിലെ ബയോടെക്നോളജി പ്രൊഫസറും ഫാക്കൽറ്റി ഓഫ് സയൻസിന്റെ ഡീനും ആയ ഡോക്ടർ ബിപിൻ നായർ പറഞ്ഞു.
അമൃത സ്‌കൂൾ ഓഫ് ബയോടെക്നോളജിയും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാന്റിയാഗോയും മുൻപും സംയുക്തമായി പ്രവർത്തിച്ചിട്ടുണ്ട് .പ്രകൃതിദത്തമായ ഗ്രാമ്പു പോലുള്ള വസ്തുക്കളുടെ എണ്ണഉപയോഗിച്ച് സ്യൂഡോമോണസ് എർഗിനോസ രോഗാണുക്കളുടെകോറം സെൻസിങ് എന്ന കഴിവ് നഷ്ടപ്പെടുത്തി, രോഗത്തിന്റെ കാഠിന്യം കുറക്കുന്നതിനെ പറ്റിയായിരുന്നു ഈ ഗവേഷണം.
പ്രസിദ്ധമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് െഫൗണ്ടേഷൻ, കേന്ദ്ര സർക്കാരിന്കീ ഴിലുള്ള ബയോടെക്നോളജി വകുപ്പ്, ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസ്സിസ്റ്റൻസ് കൗൺസിൽ (ബി ഐ ആർ എ സി )എന്നിവയും സാമ്പത്തികമായി പിന്തുണക്കുന്നതോടെ, ബാക്ടീരിയകളെ ഉപയോഗിച്ച് എം ഡി ആർ രോഗാണുക്കളെ പ്രതിരോധിക്കുന്നതടക്കമുള്ള പുതിയ മാർഗങ്ങൾ ഗവേഷണത്തിന്റെ ഭാഗമാകും.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാന്റിയാഗോയുടെ ആഭിമുഖ്യത്തിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനിറ്റിക്‌സ് ആൻഡ് സൊസൈറ്റിയും അമൃത വിശ്വവിദ്യാപീഠവും തമ്മിൽ ധാരണ പത്രം ഒപ്പുവയ്ക്കുന്നതോടെ മനുഷ്യകുലത്തിനുതന്നെ സഹായകമാകുന്ന മറ്റൊരു ഗവേഷണത്തിനാകും സാക്ഷ്യം വഹിക്കുക.