- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ ജന്മദിനാഘോഷം ഇന്ന്;അമൃതപുരി ഭക്തസാഗരമായി
അമൃതപുരി: അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷത്തിനായി അമൃതപുരിയിൽ ഒരുക്കങ്ങൾപൂർത്തിയായി.തിങ്കളാഴ്ച അമൃത വിശ്വവിദ്യാപീഠം എഞ്ചിനീയറിങ് കോളേജ് കാമ്പസിലാണ്ജന്മദിനാഘോഷ ചടങ്ങുകൾ നടക്കുക. ഇതിനായി അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള പടുകൂറ്റൻപന്തൽ ഉയർന്നു കഴിഞ്ഞു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി ലക്ഷക്കണക്കിന് ആളുകൾ ജന്മദിന ഘോഷത്തിനായിഎത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജന്മദിനഘോഷത്തിന് എത്തുന്ന മുഴുവൻ ഭക്തര്ക്കും അന്നദാനവും മറ്റ് സൗകര്യങ്ങളുംഒരുക്കിയിട്ടുണ്ട്.ജന്മദിനത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന ഭക്തലക്ഷങ്ങളെ സ്വീകരിക്കാൻ എല്ലാവിധം ഒരുക്കങ്ങളുംപൂർത്തിയായതായി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരിപറഞ്ഞു. അമ്മയുടെ ജന്മദിനത്തെ സാമൂഹ്യ സേവനത്തിനായുള്ള ഒരവസരമായാണ് ഭക്തരും മഠവുംകാണുന്നതെന്ന്അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വൈകിട്ട് അമൃത വിദ്യാലയങ്ങളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും കലാപരിപാടികളും ഉണ്ടാകും. തിങ്കളാഴ്ച പുലർച്ചെ മഹ
അമൃതപുരി: അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷത്തിനായി അമൃതപുരിയിൽ ഒരുക്കങ്ങൾപൂർത്തിയായി.തിങ്കളാഴ്ച അമൃത വിശ്വവിദ്യാപീഠം എഞ്ചിനീയറിങ് കോളേജ് കാമ്പസിലാണ്ജന്മദിനാഘോഷ ചടങ്ങുകൾ നടക്കുക. ഇതിനായി അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള പടുകൂറ്റൻപന്തൽ ഉയർന്നു കഴിഞ്ഞു.
ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി ലക്ഷക്കണക്കിന് ആളുകൾ ജന്മദിന ഘോഷത്തിനായിഎത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജന്മദിനഘോഷത്തിന് എത്തുന്ന മുഴുവൻ ഭക്തര്ക്കും അന്നദാനവും മറ്റ് സൗകര്യങ്ങളുംഒരുക്കിയിട്ടുണ്ട്.ജന്മദിനത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന ഭക്തലക്ഷങ്ങളെ സ്വീകരിക്കാൻ എല്ലാവിധം ഒരുക്കങ്ങളും
പൂർത്തിയായതായി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരിപറഞ്ഞു. അമ്മയുടെ ജന്മദിനത്തെ സാമൂഹ്യ സേവനത്തിനായുള്ള ഒരവസരമായാണ് ഭക്തരും മഠവുംകാണുന്നതെന്ന്അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് അമൃത വിദ്യാലയങ്ങളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും കലാപരിപാടികളും ഉണ്ടാകും. തിങ്കളാഴ്ച പുലർച്ചെ മഹാഗണപതിഹോമത്തൊടെയാണ് ജന്മദിന ചടങ്ങുകൾ തുടങ്ങുക. തുടർന്ന് സത്‌സംഗം നടക്കും. സത്സംഗത്തിനു ശേഷംപ്രശസ്ത ചലച്ചിത്ര താരം ശോഭനയുടെ നൃത്തപരിപാടി ഉണ്ടാകും. 9 മണിക്കാണ് ജന്മദിനാഘോഷത്തിലെപ്രധാന ചടങ്ങായ ഗുരു പാദ പൂജ. പ്രഥമ സന്യാസ ശിഷ്യൻ സ്വാമി അമൃത സ്വരൂപാനന്ദ പുരിയുടെനേതൃത്വത്തിൽ ശിഷ്യരാണ് പാദപൂജ നടത്തുക. അതിനു ശേഷം അമ്മ ജന്മദിന സന്ദേശം നൽകും . തുടർന്ന് നടക്കുന്നജയന്തി സമ്മേളനത്തിൽ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രി ഡി വി സദാനന്ദ ഗൗഡ പട്ടിക വർഗ്ഗ മന്ത്രി ജുവൽ ഒറോം
രാജ്യ സഭാ ഉപാധ്യ്ക്ഷൻ പി ജെ കുര്യൻ, കേന്ദ്ര മനുഷ്യ്‌വിഭവശേഷി സഹമന്ത്രി സത്യപാൽ സിങ്, സംസ്ഥാനതുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കർണാടക ഫിഷറീസ് മന്ത്രി പ്രമോദ് മാധ്വരാജ്, കേരളത്തിലെപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം പി മാരായ സുരഷ് ഗോപി, എൻ കെപ്രേമചന്ദ്രൻ, കെ സി വേണുഗോപാൽ , എം കെ രാഘവൻ എം എൽ എ മാരായ ആർ രാമചന്ദ്രൻ, ഒരാജഗോപാൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ പി സി ജോർജ്ജ് വി എസ് ശിവ കുമാർ, ബിജെപി ദേശീയഉപാധ്യ്ക്ഷൻ ശ്യാം ജെജു, എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ശാന്തിഗിരിആശ്രമം ഓർഗനൈസ്ഡ് സെക്രട്ടറി ഗുരു രത്‌നം ജ്ഞാന തപസ്വി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഈ വർഷത്തെ അമൃതകീർത്തി പുരസ്‌കാരം കൊടുങ്ങല്ലൂർശ്രീ വിവേകാനന്ദ വെദിക് വിഷൻ അദ്ധ്യക്ഷയുംകന്യാകുമാരി വിവേകാനന്ദ കേന്ദ്രം മുൻ അദ്ധ്യക്ഷയുമായ ഡോ എം ലക്ഷ്മി കുമാരിക്ക്‌സമ്മാനിക്കും.123456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതി ശില്പവുംപ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. മാതൃവാണി ജന്മദിന സപ്ലിമെന്റ് ആശ്രമ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം സമൂഹവിവാഹം വിവിധ ക്ഷേമപെൻഷനുകളുടെ വിതരണം, വിദ്യാമൃതംസ്‌കോളർഷിപ്പ് വിതരണംവസ്ത്രദാനം എന്നിവയും അമ്മയുടെ ദർശനവും ഉണ്ടാകും. ഞായറാഴ്ചരാഷ്ട്രപതിയുടെ സന്ദർശനത്തിനു ശേഷവും അമ്മ ദർശനം നൽകി.