- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതയുടെ വിവാഹം അൽപ്പം നേരത്തെയായി പോയി, അത് വേണ്ടായിരുന്നു; ജീവിതത്തിൽ അമൃതയ്ക്ക് പക്വതക്കുറവുണ്ട്: നടൻ ബാലയുമായുള്ള മകളുടെ വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് അമൃതയുടെ അച്ഛൻ
കൊച്ചി: അടുത്തിടെ സിനിമാ ലോകത്തുണ്ടായ ശ്രദ്ധേയമായ വിവാഹ മോചനമായിരുന്നു നടൻ ബാല ഗായിക കൂടിയായ ഭാര്യ അമൃതയിൽ നിന്നും വിവാഹ മോചനം നേടിയത്. ഈ വർഷം ആദ്യമാണ് ഇരുവർക്കും വിവാഹ മോചനം കോടതി അനുവദിച്ചത്. ഇതേക്കുറിച്ച് കാര്യമായ പ്രതികരണം നടത്താൻ അധികമാരും തയ്യാറായിരുന്നില്ല. എന്നാൽ ഒരു സ്വകാര്യ ചാനലിൽ അമൃതയോടൊപ്പം എത്തിയ അച്ഛൻ സുരേഷ് വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചു. അമൃതയുടെ വിവാഹം കുറച്ച് നേരത്തെ ആയിപ്പോയെന്നും ഇത്ര നേരത്തെ വേണ്ടായിരുന്നു എന്നുമാണ് അമൃതയുടെ അച്ഛൻ സുരേഷ് പറഞ്ഞത്. ജീവിതത്തിൽ അമൃതയ്ക്ക് പക്വതക്കുറവ് ഉണ്ടെന്നാണ് അമൃതയുടെ അച്ഛന്റെ അഭിപ്രായം. ഇതാണ് വിവാഹത്തിലെ പ്രശ്നങ്ങൾക്കും കാരണമായതെന്നും സുരേഷ് വ്യക്തമാക്കി. ഒരു ആർടിസ്റ്റ് എന്ന നിലയിൽ കുറച്ചുകൂടി കാത്തിരിക്കാമായിരുന്നുവെന്നും സുരേഷ് പറഞ്ഞു. ഒരു ചാനൽ റിയാലിറ്റി ഷോയിൽ വച്ചാണ് അമൃതയും ബാലയും കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും. റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു അമൃത. പിന്നീടായിരുന്നു പ്രണയം വിവാഹത്തിലെത്ത
കൊച്ചി: അടുത്തിടെ സിനിമാ ലോകത്തുണ്ടായ ശ്രദ്ധേയമായ വിവാഹ മോചനമായിരുന്നു നടൻ ബാല ഗായിക കൂടിയായ ഭാര്യ അമൃതയിൽ നിന്നും വിവാഹ മോചനം നേടിയത്. ഈ വർഷം ആദ്യമാണ് ഇരുവർക്കും വിവാഹ മോചനം കോടതി അനുവദിച്ചത്. ഇതേക്കുറിച്ച് കാര്യമായ പ്രതികരണം നടത്താൻ അധികമാരും തയ്യാറായിരുന്നില്ല. എന്നാൽ ഒരു സ്വകാര്യ ചാനലിൽ അമൃതയോടൊപ്പം എത്തിയ അച്ഛൻ സുരേഷ് വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചു.
അമൃതയുടെ വിവാഹം കുറച്ച് നേരത്തെ ആയിപ്പോയെന്നും ഇത്ര നേരത്തെ വേണ്ടായിരുന്നു എന്നുമാണ് അമൃതയുടെ അച്ഛൻ സുരേഷ് പറഞ്ഞത്. ജീവിതത്തിൽ അമൃതയ്ക്ക് പക്വതക്കുറവ് ഉണ്ടെന്നാണ് അമൃതയുടെ അച്ഛന്റെ അഭിപ്രായം. ഇതാണ് വിവാഹത്തിലെ പ്രശ്നങ്ങൾക്കും കാരണമായതെന്നും സുരേഷ് വ്യക്തമാക്കി. ഒരു ആർടിസ്റ്റ് എന്ന നിലയിൽ കുറച്ചുകൂടി കാത്തിരിക്കാമായിരുന്നുവെന്നും സുരേഷ് പറഞ്ഞു.
ഒരു ചാനൽ റിയാലിറ്റി ഷോയിൽ വച്ചാണ് അമൃതയും ബാലയും കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും. റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു അമൃത. പിന്നീടായിരുന്നു പ്രണയം വിവാഹത്തിലെത്തിയത്. ഇരുവർക്കും ഒരു മകളുണ്ട്. വിവാഹ മോചനം തെറ്റായിരുന്നില്ലെന്ന് ബാല നേരത്തെ പറഞ്ഞിരുന്നു. ആൾക്കാർക്കിടയിൽ പ്രചാരം കിട്ടാൻ എന്റെ സ്വകാര്യ ജീവിതം ഉപയോഗിക്കരുത്. വിവാഹ മോചനത്തിന് പിന്നിൽ ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ആരെയും പഴിക്കുന്നില്ല. എല്ലാവർക്കും നല്ലത് വരണമെന്നേയുള്ളുവെന്നും ബാല പറഞ്ഞിരുന്നു.