- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃത സിവിൽ സർവ്വീസ് അക്കാഡമി 2017 ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു; ക്ലാസുകൾ ജൂലൈ അഞ്ചിന് തുടങ്ങും
കൊച്ചി: അമൃത സിവിൽ സർവ്വീസ് അക്കാഡമിയുടെ 2017 ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ക്ലാസുകൾ ജൂലായ് 5 ന് തുടങ്ങുന്നതാണ്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖ പരിശീലനം എന്നിവയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള പരിശീലന പദ്ധതിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഐ എ എസ് പരീക്ഷാ പരിശീലന രംഗത്ത് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈ വരിക്കാൻ അമൃത സിവിൽ സർവ്വീസ് അക്കാഡമിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അക്കാദമി അധികൃതർ അറിയിച്ചു. അക്കാഡമിയിൽ അഭിമുഖപരിശീലനം നേടിയ ഡിപിൻ പി ആർ(റാങ്ക് 135),ആൽബർട്ട് ജോൺ (റാങ്ക് 175),അർജുൻ പാണ്ഡ്യൻ (റാങ്ക് 248), ശ്യാംനാഥ്(റാങ്ക് 345), ചാന്ദ്‌നി ചന്ദ്രൻ (റാങ്ക് 415),സ്റ്റീഫൻ സൈമൺ തോബിയാസ് (റാങ്ക് 470),ഐശ്വര്യ സാഗർ (റാങ്ക് 632),അജ്ഞന എസ് കുമാർ (റാങ്ക് 662),എഹ്ജാസ് അസ് ലം (റാങ്ക് 704), ശ്യാമ സജി (റാങ്ക് 708), റെഹ് ന ആർ (റാങ്ക് 735), ആദർശ് രാജേന്ദ്രൻ (റാങ്ക് 739) എന്നിവർ ഇത്തവണത്തെ സിവിൽ സർവ്വീസ് ജേതാക്കളായി അക്കാഡമിയുടെ യശസ്സ് ഉയർത്തിയവരാണ്. ദിവസവും തീവ്രപരിശീലനം ലക്ഷ
കൊച്ചി: അമൃത സിവിൽ സർവ്വീസ് അക്കാഡമിയുടെ 2017 ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ക്ലാസുകൾ ജൂലായ് 5 ന് തുടങ്ങുന്നതാണ്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖ പരിശീലനം എന്നിവയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള പരിശീലന പദ്ധതിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഐ എ എസ് പരീക്ഷാ പരിശീലന രംഗത്ത് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈ വരിക്കാൻ അമൃത സിവിൽ സർവ്വീസ് അക്കാഡമിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അക്കാദമി അധികൃതർ അറിയിച്ചു.
അക്കാഡമിയിൽ അഭിമുഖപരിശീലനം നേടിയ ഡിപിൻ പി ആർ(റാങ്ക് 135),ആൽബർട്ട് ജോൺ (റാങ്ക് 175),അർജുൻ പാണ്ഡ്യൻ (റാങ്ക് 248), ശ്യാംനാഥ്(റാങ്ക് 345), ചാന്ദ്‌നി ചന്ദ്രൻ (റാങ്ക് 415),സ്റ്റീഫൻ സൈമൺ തോബിയാസ് (റാങ്ക് 470),ഐശ്വര്യ സാഗർ (റാങ്ക് 632),അജ്ഞന എസ് കുമാർ (റാങ്ക് 662),എഹ്ജാസ് അസ് ലം (റാങ്ക് 704), ശ്യാമ സജി (റാങ്ക് 708), റെഹ് ന ആർ (റാങ്ക് 735), ആദർശ് രാജേന്ദ്രൻ (റാങ്ക് 739) എന്നിവർ ഇത്തവണത്തെ സിവിൽ സർവ്വീസ് ജേതാക്കളായി അക്കാഡമിയുടെ യശസ്സ് ഉയർത്തിയവരാണ്.
ദിവസവും തീവ്രപരിശീലനം ലക്ഷ്യമിട്ടുള്ള ക്ലാസുകൾ, പ്രതിവാര പരീക്ഷകൾ, സെമിനാറുകൾ, ചർച്ചകൾ എന്നിവ അമൃത സിവിൽ സർവ്വീസ് അക്കാഡമിയുടെ സവിശേഷതകളാണ്.അഖിലേന്ത്യാതലത്തിൽ സിവിൽ സർവ്വീസ് പരിശീലനത്തിൽ ശ്രദ്ധേയരായ വിദ്യാഭ്യാസ വിപക്ഷണർ, മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥർ, വ്യക്തിത്വ വികസന പരിശീലന രംഗത്തെ പ്രഗത്ഭർ എന്നിവർ നയിക്കുന്ന ക്ലാസുകളും പരിശീലനപരിപാടിയുടെ ഭാഗമാണ്.
മികച്ച ഗ്രന്ഥാലയവും ഡിജിറ്റൽ ലൈബ്രറിയും അക്കാഡമിയിൽ ഒരുക്കിയിട്ടുണ്ട്. എയർ കണ്ടീഷനോടു കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ പരിശീലനാർഥികൾക്ക് മികച്ച സൗകര്യങ്ങളേകുന്നു. ഇ ലേർണിങ് സൗകര്യങ്ങൾ, വൈ ഫൈ കണക്റ്റിവിറ്റി എന്നിവയിലൂടെ മികച്ച സാങ്കേതിക സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. പരിശീലനാർഥികൾക്ക് മിതമായ നിരക്കിൽ ഹോസ്റ്റൽ സൗകര്യവും മെസ്സും ഒരുക്കിയിട്ടുണ്ട്.
amritaias.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ രജിസ്‌ട്രേഷൻ സാധ്യമാണ്. പുതിയ ബാച്ചിൽ അഡ്‌മിഷനുവേണ്ടി ബന്ധപ്പെടേണ്ട നമ്പർ 8589060000