തിരുവനന്തപുരം: ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസിന്റെ ഡയറക്ടർ ജനറൽ സ്ഥാനം ടോമിൻ തച്ചങ്കരി ഒഴിയുകയാണ്. തിങ്കളാഴ്ച മുതൽ ക്രൈംറിക്കോർഡ്‌സ് ബ്യൂറോയിൽ എഡിജിപിയാണ് തച്ചങ്കരി. ഒപ്പം കെഎസ് ആർടിസിയുടെ തലവനും. ഫയർഫോഴ്‌സിൽ നിന്ന് പടിയിറങ്ങും മുമ്പ് തച്ചങ്കരി ഒപ്പിച്ചത് അമൃതാനന്ദമയീ മഠത്തിന് കീഴിലെ ആശുപത്രിയിലെ കള്ളക്കളികളെ കുറിച്ചുള്ള റിപ്പോർട്ടാണ്. ഇടപ്പള്ളി അമൃതാ ആശുപത്രിയിലെ കെട്ടിടങ്ങൾ പലതും ഗുരുതര ചട്ടലംഘനം നടത്തിയാണ് പ്രവർത്തിക്കുന്നതെന്നാണ് ടോമിൻ തച്ചങ്കരിയുടെ കണ്ടെത്തൽ. ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതുകൊച്ചി കോർപ്പറേഷനാണ്. അതുകൊണ്ട് തന്നെ നടപടി ശുപാർശ ചെയ്യുന്ന കത്ത് കോർപ്പറേഷന് തച്ചങ്കരി കൈമാറി.

അമൃതാ ആശുപത്രിയുടെ പ്രധാന കെട്ടിട സമുച്ഛയമായ എ ബ്ലോക്കിൽ 5 ടവറുകലാണ് ഉള്ളത്. ഇതിന്റെ ഉയരും 30 മീറ്ററിൽ താഴെയാണ്. എന്നാൽ ഈ കെട്ടിടത്തിൽ അഗ്നിപ്രതിരോധ സംവിധാനങ്ങളുടെ അപാകതകൾ ഏറെയാണ്. ഇത് പരിഹരിക്കാൻ ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ് ഡിവിഷണൽ ഓഫീസർ കത്ത് നൽകിയിട്ടുള്ളതാണ്. ഇത് ഇതുവരേയും പരിഹരിച്ചിട്ടില്ല. ആശുപത്രി പ്രവർത്തിക്കുന്നുമുണ്ട്. ഈ കെട്ടിട സമുച്ഛയത്തിലാണ് ആയിരക്കണക്കിന് വരുന്ന രോഗികളെ ചികിൽസയ്ക്ക് വിധേയമാക്കുന്നത്. ഈ കെട്ടിടങ്ങൾക്കാണ് ഗുരുതര പിഴവുണ്ടെന്ന് ഫയർഫോഴ്‌സ് കണ്ടെത്തിയിരിക്കുന്നത്.

സി ബ്ലോക്കിലെ മെഡിക്കൾ കോളേജ് കെട്ടിടത്തിലും ഗുരുതര വീഴ്ചയുണ്ട്. പത്ത് നിലകളാണ് ഉള്ളത്. 43.2 മീറ്ററാണിതെന്ന് ഫയർഫോഴ്‌സ് പറയുന്നു. പ്രസ്തുത കെട്ടിടം ഫയർഫോഴ്‌സ് എൻഒസിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. എഡ്യുക്കേഷണൽ സ്ഥാപനമെന്ന രീതിയിലാണ് ഈ കെട്ടിടം പണിതത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പരമാവധി അനുവദനീയമായ ഉയരും 30 മീറ്ററാണ്. അതിനും മുകളിലേക്ക് 13.2 മീറ്റർ ഉയർത്തി കെട്ടുകയാണ് അമൃത ചെയ്തിരിക്കുന്നത്. ഈ ബ്ലോക്കിലെ ഗസ്റ്റ് ഹൗസിന്റെ ഉയരം 48.8 മീറ്ററാണ്. എൻഒസിയുണ്ടെങ്കിലും അത് പുതുക്കാനുള്ള പരിശോധനയിൽ പ്ലാനിന്റെ ലംഘനം കണ്ടെത്തി. തുകൊണ്ട് തന്നെ എൻ ഒ സി നൽകിയതുമില്ല. ഈ കെട്ടിടവും പ്രവർത്തിക്കുകയാണ്. ഈ മൂന്ന് കെട്ടിടവും അഗ്നി പ്രതിരോധ വീക്ഷണത്തിൽ സുരക്ഷിതമല്ലെന്നാണ് ഫയർഫോഴ്‌സിന്റെ റിപ്പോർട്ട്.

ജെ ബ്ലോക്കിലെ മെഡിക്കൽ കോളേജിന് ഉയരം 12 നിലയും ഉയരം 42 മീറ്ററുമാണ്. ഇതും നിയമവിരുദ്ധമാണ്. ഇവിടെ അഗ്നി പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ലെന്നും പറയുന്നു. അതുകൊണ്ട് ഈ കെട്ടിടത്തിനെതിരേയും നടപടി വേണമെന്നാണ് തച്ചങ്കരിയുടെ ആവശ്യം. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്കാണ് കത്ത് നൽകിയത്. നിയമ പ്രകാരം കെട്ടിടങ്ങളുടെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് കോർപ്പറേഷൻ റദ്ദാക്കണം. എന്നാൽ അതിന് കോർപ്പറേഷൻ തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഉന്നത സ്വാധീനങ്ങൾ കാരണം തച്ചങ്കരിയുടെ ആവശ്യങ്ങൾ കോർപ്പറേഷൻ കണ്ടില്ലെന്ന് നടിക്കും. ഫയർഫോഴ്‌സ് മേധാവി സ്ഥാനം തച്ചങ്കരി ഒഴിയുന്നതു കൊണ്ട് തന്നെ തുടർ നീക്കങ്ങൾ ഫയർഫോഴ്‌സ് ആസ്ഥാനത്തു നിന്നും ഉണ്ടാവുകയുമില്ല.

എറണാകുളം അമൃത ആശുപത്രി പ്രവർത്തിക്കുന്ന അഞ്ചോളം കെട്ടിടങ്ങൾക്ക് അഗ്നി സുരക്ഷ സേനയുടെ എൻഒസി പോലും ഇല്ലെന്ന കാര്യം മറ്റ് ആശുപത്രി മാനേജ്‌മെന്റുകളാണ് തച്ചങ്കരിയെ അറിച്ചതെന്നാണ് സൂചന. ഇതോടെ തച്ചങ്കരി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ നിശ്ചിത ഉയരത്തിനും മുകളിലാണ് ആശുപത്രി കെട്ടിടങ്ങളെന്നും വ്യക്തമായി. നിലവിലെ നിയമം അനുസരിച്ച് 30 മീറ്റർ മാത്രമാണ് ആശുപത്രികൾക്ക് അനുവദിച്ച പരമാവധി ഉയരം. ഗുരുതര സുരക്ഷാ വീഴ്ചയും കണ്ടെത്തി. സമാനമായി കിംസ് ആശുപത്രി അടക്കമുള്ള വമ്പന്മാർക്കെതിരെ അഗ്‌നശമനാവകുപ്പ് നടപടിക്ക് നേരത്തെ ശുപാർശ ചെയ്തിരുന്നു. എറണാകുളത്ത് ലിസി, സൺറൈസ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രികൾക്കെതിരേയും ചട്ട ലംഘനം കണ്ടെത്തി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളുടേയും ഉയരം അളക്കാനായിരുന്നു തച്ചങ്കരി ആവശ്യപ്പെട്ടത്. എന്നാൽ എറണാകുളത്തെ ഉദ്യോഗസ്ഥർ അമൃതയിലെ ക്രമക്കേട് തച്ചങ്കരിയിൽ നിന്നും മറച്ചുവച്ചുവെന്നാണ് സൂചന.

അനുവദിനായമായ അളവിൽ കൂടുതൽ ഉയരത്തിൽ കെട്ടിടങ്ങൾ പണിയുന്നത് ആശുപത്രി മുതലാളിമാരുടെ സ്ഥിരം ഏർപ്പാടാണെന്നാണ് ഇപ്പോൾ നടത്തിയ പരിശോധനയിൽ നിന്നും വ്യക്തമാകുന്നത്. പല സ്വകാര്യ ആശുപത്രി മുതലാളിമാരും എൻഒസി വാങ്ങിയ ശേഷം കൂടുതൽ ഉയരത്തിൽ കെട്ടിങ്ങൾ കെട്ടിപൊക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ഓപ്പറേഷൻ അഗ്നി സുരക്ഷ എന്ന പേരിൽ ആശുപത്രികൾ മാളുകൾ, തിയറ്ററുകൾ തുടങ്ങിയ ബഹുനില മന്ദിരങ്ങൾ കുറച്ച് നാളായി അഗ്നിസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്. ഇതിലാണ് വള്ളിക്കാവ് മഠത്തിന്റെ അധീനതിയിലുള്ള അമൃത ആശുപത്രിയെ രക്ഷിക്കാൻ ഒരു വിഭാഗം ഉദ്യോരസ്ഥർ തന്നെ നേരിട്ട് ശ്രമം നടത്തിയതും. തച്ചങ്കരി പൊളിച്ചതും.

ുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവായിരിക്കുന്നത്. അമൃത ആശുപത്രി പ്രവർത്തിക്കുന്ന ക്യാമ്പസിൽ നിരവധി കെട്ടിടങ്ങളുണ്ട്. എന്നിട്ട് അതിൽ പല കെട്ടിടങ്ങൾക്കും പെർമിറ്റില്ലെങ്കിലും നടപടിയെടുക്കാതെ കള്ളക്കളിക്ക് മുൻകൈയെടുത്ത എറണാകുളം മേഖല ഉദ്യോഗസ്ഥനോടാണ് ഇപ്പോൾ റിപ്പോർട്ട് ആവശ്യപ്പെട്ടത്.