കൊച്ചി: അമ്യത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ: ഷീല നമ്പൂതിരി, അമ്യത സ്‌കൂൾ ഓഫ് ഡന്റിസ്ട്രിയിലെ പ്രോസ്ത് ഡോൺടിക്‌സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ: അനിൽ മാത്യു എന്നിവർ യൂറോപ്യൻ
യൂണിവേഴ്‌സിറ്റികളും ഇന്ത്യയുമായുള്ള 'ഇറാസ്മസ് മുൺഡസ്' സ്റ്റാഫ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി നെതർലാന്റ്‌സ് ഗ്രോണിഗൻ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്റർ സന്ദർശിച്ചു.

ബെൽജിയത്തിലെ ഗെന്റ് യൂണിവേഴ്‌സിറ്റിയിലും  നെതർലൻസിലെ ഗ്രോനിഗൻ യൂണിവേഴ്‌സിറ്റിയിലും പ്രബന്ധങ്ങൾ  അവതരിപ്പിക്കുകയും, യൂറോപ്പിലെ ഈ രണ്ടു യൂണിവേഴ്‌സിറ്റികളും യോജിച്ച് ജനിതക രോഗങ്ങളുടെ ഗവേഷണത്തിനായി പ്രവർത്തിക്കുന്നതിനുള്ള തുടക്കം കുറിക്കുകയും ചെയ്തു. കൂടാതെ ജനിതകമായ അസ്ഥി വൈകല്യങ്ങളുടെ രോഗനിർണ്ണയത്തിനു സ്വിറ്റ്‌സർലാന്റിലെ ലുസാൻ യൂണിവേഴ്‌സിറ്റിയുമായുള്ള ബന്ധം ഈ അപൂർവ്വ ശായിലെ വൈകല്യങ്ങളുള്ളവർക്ക് ഭാവിയിൽ ഗർഭസ്ഥശിശുവിനു ഇത്തരത്തിലുള്ള ജനിതകവൈകല്യം ഉണ്ടോയെന്നു കണ്ടുപിടിക്കുന്നതിനുള്ള സാദ്ധ്യതയും ലഭ്യമാക്കാൻ സാധിക്കുമെന്നു ഡോ:ഷീല നമ്പൂതിരി അറിയിച്ചു

അമ്യത സ്‌കൂൾ ഓഫ് ഡന്റിസ്ട്രിയും, ഗ്രോണിൻഗെൻ യൂണിവേഴ്‌സിറ്റിയും ചേർന്ന് ഡന്റൽ ഇപ്ലാന്റ് വയോജന ദന്താരോഗ്യം, ഓറൽ ക്യാൻസർ എന്നിവയുമായി ബന്ധപ്പെട്ട ചികിത്സാ മേലകളിൽ സഹകരണത്തിനുള്ള പ്രാഥ മിക ചർച്ചകൾ നടത്തി. യൂറോപ്പിന്റേയും ഇന്ത്യയുടേയും ആരോഗ്യപരിപാലന രംഗത്തെ സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യൂറോപ്പ്യൻ കമ്മീഷനാണ് ഈ പദ്ധതിക്ക് ധനസഹായം നൽകുന്നത്. ഗ്രോണിൻഗെൻ സർവകലശാല ചികിത്സാ പ്രക്രിയകളുടെ ഡിജിറ്റലൈസേഷനു തങ്ങളുടെ സഹായം വാഗ്ദ്ധാനം ചെയ്തതായി ഡോ:അനിൽ മാത്യു അറിയിച്ചു.