കൊച്ചി: മാതാ അമ്യതാനന്ദമയി മഠം നൽകി വരുന്ന അമ്യതനിധി അഗതി-വിധവ പെൻഷൻ, വിദ്യാർത്ഥികൾക്കുള്ള വിദ്യാമ്യതം സ്‌കോളർഷിപ്പ്, വസ്ത്രവിതരണം  14നു ശനിയാഴ്‌ച്ച രാവിലെ 10.00 മണിക്ക് കൊച്ചി താലൂക്കിലെ ഗുണഭോക്താക്കൾക്ക് പള്ളുരുത്തി മാറമ്പിള്ളി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് വിതരണം ചെയ്യും. സ്‌കോളർഷിപ്പ് കിട്ടികൊണ്ടിരിക്കുന്ന വിദ്യാർത്ഥികളും അവരുടെ അമ്മമാരും ചെക്കും വസ്ത്രവും കൈപ്പറ്റേണ്ടതാണെന്നു കൺവീനർ സുധാകരൻ അറിയിച്ചു.