- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പങ്ങളെമ്പാടും പാടി ആസ്വാദകരെ കൈയിലെടുത്ത് പ്രണയജോഡികൾ; ഒരേ വേദിയിൽ ആടിപ്പാടി ഗോപിസുന്ദറും അമൃതസുരേഷും; ചിത്രങ്ങൾ ഏറ്റെടുത്തും ആശംസകൾ നേർന്നും സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഒരേ വേദിയിൽ ആടിപ്പാടി സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും.പ്രണയം വെളിപ്പെടുത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് അമൃതയും ഗോപി സുന്ദറും പാട്ടുമായി ഓരേ വേദി പങ്കിട്ടത്. 'ഉസ്താദ് ഹോട്ടൽ' എന്ന ചിത്രത്തിലെ 'അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി' എന്ന പാട്ടാണ് ഇരുവരും വേദിയിൽ ആലപിച്ചത്.
നിറഞ്ഞ കയ്യടികളോടെ വേദിയിലും സദസിലുമുള്ളവർ പാട്ട് ഏറ്റെടുത്തു. പരിപാടിക്കു ശേഷം പ്രേക്ഷകരോടു നന്ദിയും സ്‌നേഹവും അറിയിച്ച് അമൃതയും ഗോപി സുന്ദറും രംഗത്തെത്തി. പരിപാടിയുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ സമാപന സമ്മേളനത്തോടനുബന്ധിച്ചു തിരുവനന്തപുരം കനകകുന്ന് നിശാഗന്ധിയിൽ നടന്ന സംഗീതനിശയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.
അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാർത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.