തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളി സ്ത്രീകൾ അധിക്ഷേപങ്ങൾ നേരിടുന്നതിന് കൈയും കണക്കുമില്ല. നിരവധി സെലബ്രിറ്റികളോടും ഞരമ്പു രോഗികൾ മോശം കമന്റുമായി രംഗത്തുവരാറുണ്ട്. പലരും ഇത്തരം അനുഭവങ്ങളെ അവഗണിക്കുകയാണ് പതിവ്. എന്നാൽ, ഒരു ഞരമ്പു രോഗിക്ക് അയാൾ അർഹിക്കുന്ന വിധത്തിൽ മുഖത്തടിച്ച മറുപടി നൽകിയിരിക്കയാണ് ഗായിക കൂടിയായ അമൃത സുരേഷ്.

സമൂഹമാധ്യമങ്ങളിൽ സജീവമായ അമൃത തന്റെ നിലപാടുകളുടെ പേരിലും ശ്രദ്ധേയയാണ്. കഴിഞ്ഞ ദിവസം അമൃത കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു ഫോട്ടോഷൂട്ടിനായി നടത്തിയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് മോശം കമന്റുമായി ഒരു പകൽമാന്യൻ രംഗത്തെത്തി.

ഈ ചിത്രത്തിന് അടിവസ്ത്രം എവിടെ എന്ന ചോദ്യം ഉന്നയിച്ചാണ് അയാൾ അമൃതക്ക് മെസേജ് അയച്ചത്. കിട്ടിയ അവസരത്തിൽ മുഖം നോക്കാതെ ശക്തമായി മറുപടിയുമായി അമൃത രംഗത്തെത്തി. ഈ മാന്യന്റെ ചോദ്യത്തിന് ആരെങ്കിലും മറുപടി കൊടുക്കുമോ നാണക്കേട് എന്ന ക്യാപ്ഷനോടെയാണ് അമൃത സന്ദേശം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതൊടെ കമന്റുമായി രംഗത്തെത്തിയവൻ ശരിക്കും നാണക്കെട്ടു എന്നു പറഞ്ഞാൽ മതി.

അമൃത സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തതോടെ അമൃതയ്ക്ക് പിന്തുണയുമായി അനവധിയാളുകളാണ് എത്തുന്നത്. സന്ദേശമയച്ചയാളെ കണക്കിന് വിമർശിച്ചും അമൃതയെ പിന്തുണച്ചും അഭിപ്രായം രേഖപ്പെടുത്തിയവരിൽ പലരും ഇത്തരത്തിലുള്ള ആളുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം നടിയും ഗായികയുമായ മീരാനന്ദനും ഏതാണ്ട് സമാന അനുഭവം നേരിട്ടിരുന്നു.