ണത്തിന് ചങ്ങാതിക്കൂട്ടവും ആനീസ് കിച്ചണുമാണ് അമൃതാ ടിവിയിലെ പരിപാടികളുടെ ഹൈലൈറ്റ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളിയുടെ പ്രിയ നടിയായിരുന്ന ആനി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലുള്ള ജഗതി ശ്രീകുമാറും മുഴുനീള ടിവി പരിപാടിയിൽ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് എത്തുന്നത്.

ആനീസ് കിച്ചൺ

ഓണമെന്നാൽ രുചികളുടെ കൂടി ആഘോഷമാണ്. ഈ ആഘോഷത്തിന് കൊഴുപ്പേകാൻ ഒരു സ്‌പെഷ്യൽ കുക്കറി ഷോയുമായി മലയാളികളുടെ പ്രിയതാരം ആനിയെത്തുന്നു അമൃത ടി വിയിലെ'ആനീസ് കിച്ചണി'ലൂടെ. ഓണാഘോഷത്തിന് രുചിപ്പെരുക്കങ്ങൾ തീർക്കാൻ ആനിയൊരുക്കുന്ന പ്രത്യേക വിഭവങ്ങളാണ് 'ആനീസ് കിച്ചണി'ൽ ഉള്ളത്.

ഓരോ ദിവസവും പ്രിയപ്പെട്ട സെലിബ്രിറ്റികളും ആനിയൊരുക്കുന്ന വിഭവങ്ങളുടെ രുചി പങ്കിടാനെത്തുന്നു. സാധനങ്ങൾ വാങ്ങുന്നതു മുതൽ പാചകത്തിൽ തന്റേതായ പൊടിക്കൈകൾ വരെ പ്രിയതാരം പ്രേക്ഷകരുമൊത്തു പങ്കുവയ്ക്കുന്നു. ഓഗസ്ത് 27 മുതൽ വൈകുന്നേരം 7 മണിക്കാണ് 'ആനീസ് കിച്ചൺ' അമൃത ടി വിയിൽ സംപ്രേഷണം ചെയ്യുന്നത്.

ചങ്ങാതിക്കൂട്ടം

മലയാള സിനിമയിലെ നടനേതിഹാസം ജഗതി ശ്രീകുമാറിനൊപ്പം ഓർമ്മകളും ഓണവിശേഷങ്ങളും പങ്കിടാൻ അദ്ദേഹത്തിന്റെ ചിരകാല സുഹൃത്തുക്കൾ ഒത്തുകൂടുന്നു അമൃത ടിവിയിലെ ഓണം സ്‌പെഷ്യൽ പരിപാടി 'ചങ്ങാതിക്കൂട്ട'ത്തിലൂടെ. വളരെ നാളുകൾക്കുശേഷം മലയാളത്തിന്റെ പ്രിയഹാസ്യസമ്രാട്ട് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നൂവെന്നതാണ് ഈ പരിപാടിയെ വ്യത്യസ്തമാക്കുന്നത്.

നെടുമുടി വേണു, എംഎം ഹസ്സൻ, പത്മജ രാധാകൃഷ്ണൻ, ഗിരിജ ചന്ദ്രൻ എന്നിവർ പ്രിയസുഹൃത്തിന്റെ വീട്ടിൽ ഒത്തുചേരുന്നു, ഒപ്പം, ജഗതി ശ്രീകുമാറിന്റെ കുടുംബാംഗങ്ങളും. ഓഗസ്ത് 28നും 29നും രാവിലെ 9.30യ്ക്കാണ് ചങ്ങാതിക്കൂട്ടത്തിന്റെ സംപ്രേഷണം

 തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ