- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻട്രൻസ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റർവ്യൂ; അമൃത സർവ്വകലാശാലയിൽ എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്സുകൾ; അവസാന തിയതി ജൂലൈ 31
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗത്തിൽ എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്‌സുകളിലേക്കും അമൃത - അമേരിക്കയിലെ അരിസോണ സർവ്വകലാശാലകൾ ചേർന്ന് നടത്തുന്ന എം. എസ് സി. - എം. എസ്., എം. ടെക്. - എം. എസ്. ഡ്യൂവൽ ഡിഗ്രി കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
എം. ടെക്. പ്രോഗ്രാമുകൾ: നാനോബയോടെക്‌നോളജി, നാനോസയൻസ് ആൻഡ് ടെക്‌നോളജി, മൊളിക്യൂലാർ മെഡിസിൻയോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, ബയോടെക്‌നോളജി, ജനറ്റിക് എഞ്ചിനീയറിങ്, ബയോമെഡിക്കൽ എഞ്ചിനീയറിങ്, ഫുഡ്‌പ്രോസസ്സ് എഞ്ചിനീയറിങ്, ബയോഇൻഫർമാറ്റിക്‌സ്, അഗ്രിക്കൾച്ചറൽ എഞ്ചിനീയറിങ്, അഗ്രിക്കൾച്ചർ ആൻഡ് ഇറിഗേഷൻ എഞ്ചിനീയറിങ്, ഫാർമസ്യൂട്ടിക്കൽ എഞ്ചിനീയറിങ്, ഫുഡ് ടെക്‌നോളജി എന്നിവയിൽ അല്ലെങ്കിൽ ഏതെങ്കിലും ബയോഎഞ്ചിനീയറിങ് കോഴ്സുകളിൽ നേടിയ ബി. ഇ. / ബി. ടെക്. അഥവാ തത്തുല്യ ബിരുദം.
അല്ലെങ്കിൽ,അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60% മാർക്കോടെ, മോളിക്കുലർ ബയോളജി, മെഡിക്കൽ ബയോടെക്‌നോളജി, മൈക്രോബയോളജി, ബയോമെഡിക്കൽ സയൻസസ്, ബയോടെക്നോളജി, ബോട്ടണി, സുവോളജി, മെഡിക്കൽ ജെനറ്റിക്‌സ്, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്‌സ്, ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷൻ, എൻവെയന്മെന്റൽ സയൻസ്, എൻവെയന്മെന്റൽ ഹെൽത്ത് സയൻസസ്, അപ്ലൈഡ് സൈക്കോളജി, നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസസ്, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, സെറികൾച്ചർ എന്നിവയിൽ അല്ലെങ്കിൽ ഏതെങ്കിലും ബയോസയൻസ് കോഴ്സുകളിൽ നേടിയ എം. എസ് സി അഥവാ തത്തുല്യ ബിരുദം.
അല്ലെങ്കിൽ,അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മെഡിസിൻ, ഡെന്റ്റിസ്റ്റ്‌റി, വെറ്റിനറി, ആയുർവേദ, ഹോമിയോപ്പതി, ഫാർമസി ശാഖകളിൽ നേടിയ പ്രൊഫഷണൽ ബിരുദം അഥവാ തത്തുല്യ ബിരുദം.
എം. എസ് സി. പ്രോഗ്രാമുകൾ: നാനോബയോടെക്‌നോളജി, നാനോസയൻസ് ആൻഡ് ടെക്‌നോളജി, മൊളിക്യൂലാർ മെഡിസിൻ
യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മെഡിക്കൽ നാനോബയോടെക്‌നോളജി, നാനോടെക്‌നോളജി, ബയോമെഡിക്കൽ സയൻസസ്, മെഡിക്കൽ ജെനറ്റിക്‌സ്, മെഡിക്കൽ മൈക്രോബയോളജി, മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ഹെൽത്ത് ഇൻഫർമാറ്റിക്സ്, ക്ലിനിക്കൽ റിസർച്ച്, ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷ്യൻ, എൻവയന്മെന്റൽ സയൻസ്, എൻവയന്മെന്റൽ ഹെൽത്ത് സയൻസസ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്‌സ്, അലൈഡ് ഹെൽത്ത് സയൻസസ് എന്നിവയിൽ അല്ലെങ്കിൽ ഏതെങ്കിലും ബയോസയൻസ് കോഴ്സുകളിൽ നേടിയ ബിരുദം അഥവാ തത്തുല്യം.
അമൃത - അരിസോണ സർവ്വകലാശാല ഡ്യൂവൽ എം. എസ് സി എം. എസ്. ഡിഗ്രി പ്രോഗ്രാമുകൾ (രണ്ടു വർഷം അഥവാ നാല് സെമസ്റ്റർ ദൈർഘ്യം): എം. എസ് സി. (നാനോബയോടെക്‌നോളജി) + എം. എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ)
എം. എസ് സി. (മോളിക്കുലാർ മെഡിസിൻ) + എം. എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ)
എം. ടെക്. (നാനോബയോടെക്‌നോളജി) + എം. എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ)
എം. ടെക്. (മോളിക്കുലാർ മെഡിസിൻ) + എം. എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ)
യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മോളികുലർ ബയോളജി, മെഡിക്കൽ ബയോടെക്നോളജി, മെഡിക്കൽ മൈക്രോബയോളജി, മൈക്രോബയോളജി, ബയോമെഡിക്കൽ സയൻസസ്, ബയോടെക്നോളജി, ബോട്ടണി, സുവോളജി, മെഡിക്കൽ ജനറ്റിക്സ്, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ഹെൽത്ത് ഇൻഫർമാറ്റിക്സ്, ക്ലിനിക്കൽ റിസർച്ച്, ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷ്യൻ, എൻവയൺമെന്റൽ സയൻസ്, എൻവയൺമെന്റൽ ഹെൽത്ത് സയൻസസ്, അപ്ലൈഡ് ബയോളജി, അപ്ലൈഡ് സൈക്കോളജി, നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസസ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, സെറികൾച്ചർ, ഫോറസ്ട്രി എന്നിവയിൽ അല്ലെങ്കിൽ ഏതെങ്കിലും ബയോസയൻസ് കോഴ്സുകളിൽ നേടിയ ബി. എസ് സി. ബിരുദം അഥവാ തത്തുല്യം.
കോഴ്‌സിന്റെ ഭാഗമായി കുറഞ്ഞ ഫീസിൽ ഒരു വർഷം വരെ അമേരിക്കയിലെ അരിസോണ സർവ്വകലാശാലയിൽ പഠിക്കുവാൻ അവസരമുണ്ട്. ഡ്യൂവൽ ഡിഗ്രി കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് അമൃത സർവ്വകലാശാലയുടെ ഡിഗ്രിക്കൊപ്പം അമേരിക്കയിലെ പബ്ലിക് സർവ്വകലാശാലയായ അരിസോണ നൽകുന്ന ഡിഗ്രിയും ലഭിക്കുമെന്നതാണ് ഈ കോഴ്‌സിന്റെ പ്രത്യേകത.
ബി. എസ് സി. പ്രോഗ്രാം: ബി. എസ് സി. (മോളിക്കുലാർ മെഡിസിൻ)
യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ഒന്നിച്ച് കൂട്ടുമ്പോൾ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ലഭ്യമായ പ്ലസ് വൺ അല്ലെങ്കിൽ പ്ലസ് ടു വിജയം.
എൻട്രൻസ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റർവ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓൺലൈനായി വേണം അപേക്ഷിക്കുവാൻ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. സെപ്റ്റംബറിൽ ക്ലാസുകൾ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് https://www.amrita.edu/admissions/nano. ഇ മെയിൽ: nanoadmissions@aims.amrita.edu. ഫോൺ: 0484 2858750, 08129382242