- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. എം ലക്ഷ്മികുമാരിക്ക് അമൃതകീർത്തി പുരസ്‌കാരം
അമൃതപുരി: ഈ വർഷത്തെ അമൃതകീർത്തി പുരസ്‌കാരം ഡോ. എം ലക്ഷ്മി കുമാരിക്ക് സമ്മാനിക്കും. ആദ്ധ്യാത്മികത, ദർശനം, വൈജ്ഞാനികസാഹിത്യം, ശാസ്ത്രംതുടങ്ങിയ മേഖലകളിൽ മികവ് പുലർത്തുന്നവർക്ക് 2001 മുതലാണ് അമൃതകീർത്തി പുരസ്‌കാരം നൽകി വരുന്നത്. സനാതന ധർമ്മത്തിന്റെ പഠനത്തിന് ലക്ഷ്മികുമാരി നൽകിയിട്ടുള്ള സമഗ്ര സംഭാവനകളാണ് അവരെ പുരസ്‌കാരത്തിന് അർഹയാക്കിയത്. പ്രസിദ്ധചരിത്രകാരൻ പുത്തേഴത്ത് രാമൻ മേനോന്റെ മകളായ ലക്ഷ്മികുമാരി ദേശീയ തലത്തിൽതന്നെ അറിയപ്പെടുന്ന പ്രഭാഷകയും, എഴുത്തുകാരിയും ആണ്. നേരത്തെ കന്യാകുമാരി വിവേകാനന്ദകേന്ദ്രം അധ്യക്ഷയായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കൊടുങ്ങല്ലൂരിലെ വിവേകാനന്ദ കേന്ദ്ര വേദിക് വിഷൻ ഫൗണ്ടേഷന്റെ ചെയർ പേഴ്‌സനായി പ്രവർത്തിച്ചുവരുന്നു. 123456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതിവിഗ്രഹവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബർ ഒമ്പതിന് അമൃതവിശ്വാപീഠം അമൃതപുരി കാമ്പസിൽ നടക്കുന്ന അമ്മയുടെ 64 ാം ജ ന്മദിനാഘോഷചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. വിവേകാനന്ദ സ്വാമികളുടെസന്ദ
അമൃതപുരി: ഈ വർഷത്തെ അമൃതകീർത്തി പുരസ്‌കാരം ഡോ. എം ലക്ഷ്മി കുമാരിക്ക് സമ്മാനിക്കും. ആദ്ധ്യാത്മികത, ദർശനം, വൈജ്ഞാനികസാഹിത്യം, ശാസ്ത്രംതുടങ്ങിയ മേഖലകളിൽ മികവ് പുലർത്തുന്നവർക്ക് 2001 മുതലാണ് അമൃതകീർത്തി പുരസ്‌കാരം നൽകി വരുന്നത്. സനാതന ധർമ്മത്തിന്റെ പഠനത്തിന് ലക്ഷ്മികുമാരി നൽകിയിട്ടുള്ള സമഗ്ര സംഭാവനകളാണ് അവരെ പുരസ്‌കാരത്തിന് അർഹയാക്കിയത്.
പ്രസിദ്ധചരിത്രകാരൻ പുത്തേഴത്ത് രാമൻ മേനോന്റെ മകളായ ലക്ഷ്മികുമാരി ദേശീയ തലത്തിൽതന്നെ അറിയപ്പെടുന്ന പ്രഭാഷകയും, എഴുത്തുകാരിയും ആണ്. നേരത്തെ കന്യാകുമാരി വിവേകാനന്ദകേന്ദ്രം അധ്യക്ഷയായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കൊടുങ്ങല്ലൂരിലെ വിവേകാനന്ദ കേന്ദ്ര വേദിക് വിഷൻ ഫൗണ്ടേഷന്റെ ചെയർ പേഴ്‌സനായി പ്രവർത്തിച്ചുവരുന്നു.
123456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതിവിഗ്രഹവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബർ ഒമ്പതിന് അമൃതവിശ്വാപീഠം അമൃതപുരി കാമ്പസിൽ നടക്കുന്ന അമ്മയുടെ 64 ാം ജ
ന്മദിനാഘോഷചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
വിവേകാനന്ദ സ്വാമികളുടെസന്ദേശങ്ങളും, ദാർശനികവീക്ഷണങ്ങളും, സൂക്തങ്ങളും വർത്തമാനകാല ഭാരതത്തിൽ പ്രചരിപ്പിക്കുകയെന്ന ദൗത്യം ഏറ്റെടുക്കുകയും വിവേകാനന്ദ സ്വാമികളുടെ മഹത്വവും, ജീവിതവീക്ഷണങ്ങളും തങ്ങളുടെ ജീവിതത്തിൽ പകർത്താൻ യുവജങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തതാണ് ഡോ.ലക്ഷ്മി കുമാരിയുടെ ശ്രദ്ധേയമായ സംഭാവനകൾ.
ഭഗതിനിവേദിതയുടെ വനിതാശാക്തീകരണ തത്വങ്ങളിൽ പ്രചോദിതയയി ഡോ ശ്രീലക്ഷ്മികുമാരി ഭാരതീയസംസ്‌കാരത്തിന്റെയും അതിന്റെ പൗരാണിക ആത്മീയ പാരമ്പര്യത്തിന്റെയും ഉന്നമനത്തിനായി നിരന്തര പ്രയത്‌നം ചെയ്തുവരുന്ന വ്യക്തിയാണ്. പുരസ്‌കാരത്തിന്റെ വിധികർത്താക്കൾ ഐകകണ്‌ഠേനയാണ് ശ്രീലക്ഷ്മികുമാരിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി പരമേശ്വരൻ, കവി പി നാരായണക്കുറുപ്പ്, ഡോശങ്കർഅഭയങ്കാർ, പ്രതിഭാറായ്, മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദ പുരി, അമൃതാനന്ദമയി മഠത്തിലെ സ്വാമി തുരിയാമൃതാനന്ദ പുരി എന്നിവരാണ് അവാർഡ് നിർണ്ണയ കമ്മറ്റിയിൽ ഉൾപ്പെട്ടിരുന്നത്.
ആചാര്യ നരേന്ദ്ര ഭൂഷൺ, പി പരമേശ്വരൻ, എം എച്ച് ശാസ്ത്രികൾ, പി നാരായണക്കുറുപ്പ്, പ്രൊഫ വാസുദേവൻ പോറ്റി, പ്രൊഫ കെവിദേവ്, പറവൂർ ശ്രീധരൻ തന്ത്രികൾ, ഡോ എൻ പി ഉണ്ണി. എം പി വീരേന്ദ്രകുമാർ, സി രാധാകൃഷ്ണൻ, പ്രൊഫ വിശ്വംഭരൻ, ഡോ.ശങ്കർ അഭയങ്കർ, പ്രതിഭ റായ്, മനോജ്ദാസ്, എസ് രമേശൻ നായർ, മുതുകുളം ശ്രീധരൻ, അമ്പലപ്പുഴ ഗോപകുമാർ എന്നിവരാണ് നേരത്തെ പുരസ്‌കാരം നേടിയിട്ടുള്ളവർ.