- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ മോചനം തന്റെ പിടിവാശി മൂലമെന്ന് ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വളച്ചൊടിച്ചത്; ഞാൻ പറഞ്ഞിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്തതായ വാക്കുകൾ എഴുതിപ്പിടിപ്പിച്ചത് മനഃ പൂർവം എന്നെ തളർത്താൻ വേണ്ടിയാണോ? അമൃത സുരേഷ് ചോദിക്കുന്നു..
നടൻ ബാലയുമായുള്ള വിവാഹമോചനം തന്റെ പിടിവാശി മൂലമാണെന്ന് ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വളച്ചൊടിച്ചതാണെന്ന് ഗായിക അമൃത സുരേഷ്. മനഃപൂർവം തന്നെ തളർത്താനാണോ താൻ പറഞ്ഞിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്ത വാക്കുകൾ എഴുതിപ്പിടിപ്പിച്ചതെന്നും അമൃത ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. കഴിഞ്ഞ ദിവസമാണ് നടൻ ബാലയുമായുള്ള വിവാഹമോചനം അമൃതയുടെ പിടിവാശിമൂലമെന്ന രീതിയിൽ ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നത്. വനിതയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തെ മുൻനിർത്തിയാണ് വേർപിരിയലിനു കാരണം തന്റെ പിടിവാശിയാണെന്ന് അമൃത വെളിപ്പെടുത്തുന്നു എന്ന വാർത്ത ചില ഓൺലൈൻ മാദ്ധ്യമങ്ങൾ നൽകിയത്. വനിതാ മാഗസിൻ ചെയ്തതുപോലെ നേരിട്ട് വിളിച് ഇന്റർവ്യൂ എടുക്കാനുള്ള മാന്യതയും ധൈര്യവും ദയവുചെയ്ത് താഴെ കാണുന്ന മാദ്ധ്യമങ്ങൾ കാണിക്കുക. മാദ്ധ്യമ ധർമങ്ങൾ പാലിക്കുന്ന മറ്റു മാദ്ധ്യമങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കും കൂടി അപമാനകരമാണ് ഇത്തരം കൂട്ടരുടെ ഈ തരം താഴ്ന്ന പ്രവൃത്തികൾ. അമൃത പറയുന്നു. ന്യൂസ് സക്രീൻ ഷോട്ട് എടുത്തുകൊണ്ടാണ് അമൃത ഫേസ്‌ബുക്കിൽ പോസ്റ്റ് ച
നടൻ ബാലയുമായുള്ള വിവാഹമോചനം തന്റെ പിടിവാശി മൂലമാണെന്ന് ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വളച്ചൊടിച്ചതാണെന്ന് ഗായിക അമൃത സുരേഷ്. മനഃപൂർവം തന്നെ തളർത്താനാണോ താൻ പറഞ്ഞിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്ത വാക്കുകൾ എഴുതിപ്പിടിപ്പിച്ചതെന്നും അമൃത ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
കഴിഞ്ഞ ദിവസമാണ് നടൻ ബാലയുമായുള്ള വിവാഹമോചനം അമൃതയുടെ പിടിവാശിമൂലമെന്ന രീതിയിൽ ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നത്. വനിതയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തെ മുൻനിർത്തിയാണ് വേർപിരിയലിനു കാരണം തന്റെ പിടിവാശിയാണെന്ന് അമൃത വെളിപ്പെടുത്തുന്നു എന്ന വാർത്ത ചില ഓൺലൈൻ മാദ്ധ്യമങ്ങൾ നൽകിയത്.
വനിതാ മാഗസിൻ ചെയ്തതുപോലെ നേരിട്ട് വിളിച് ഇന്റർവ്യൂ എടുക്കാനുള്ള മാന്യതയും ധൈര്യവും ദയവുചെയ്ത് താഴെ കാണുന്ന മാദ്ധ്യമങ്ങൾ കാണിക്കുക. മാദ്ധ്യമ ധർമങ്ങൾ പാലിക്കുന്ന മറ്റു മാദ്ധ്യമങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കും കൂടി അപമാനകരമാണ് ഇത്തരം കൂട്ടരുടെ ഈ തരം താഴ്ന്ന പ്രവൃത്തികൾ. അമൃത പറയുന്നു.
ന്യൂസ് സക്രീൻ ഷോട്ട് എടുത്തുകൊണ്ടാണ് അമൃത ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്...