- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹമോചനം എന്റെ തെറ്റായ തീരുമാനം; ഇനിയുള്ള ജീവിതം മകൾക്കു വേണ്ടി: ബാലയുമായി വേർപിരിഞ്ഞതിനെ കുറിച്ച് അമൃത സുരേഷിനു പറയാനുള്ളത്
തിരുവനന്തപുരം: എന്തൊക്കെ കാര്യങ്ങൾ എന്റെ ജീവിതത്തിൽ മോശമായി സംഭവിച്ചിട്ടുണ്ടോ അതൊക്കെ തന്റെ മാത്രം തീരുമാനങ്ങൾ ആയിരുന്നുവെന്നു ഗായിക അമൃത സുരേഷ്. നടൻ ബാലയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള പ്രതികരണമായായിരുന്നു അമൃതയുടെ മറുപടി. ജീവിതത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ സംഭവിച്ചുവെങ്കിൽ അത് അച്ഛനും അമ്മയും കാരണമാണെന്നും അമൃത പറഞ്ഞു. വനിതാ മാസികയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു അമൃതയുടെ പ്രതികരണം. പ്രശ്നങ്ങൾ വന്നപ്പോൾ മാതാപിതാക്കൾ കൂടെയുണ്ടായിരുന്നു. അവർ എന്നെ കൈവിട്ടില്ല. അമ്മ, അച്ഛൻ, അനിയത്തി ഇവരാണ് എന്റെ ജീവിതത്തിൽ കരുത്ത് നൽകുന്നത്. എന്റെ എല്ലാ നന്മകൾക്കും പിന്നിൽ മാതാപിതാക്കളാണെന്നും അമൃത പറഞ്ഞു. ഇപ്പോൾ പിന്തുണയ്ക്കായി മകൾ അവന്തികയുമുണ്ട്. നാലു വയസാണിവൾക്കിപ്പോൾ. 'മമ്മി സങ്കടപ്പെടണ്ട, ഞാനില്ലേ എന്നൊക്കെ അവൾ പറയും'. ചലച്ചിത്ര ലോകത്തു നിന്നു സുരേഷ് ഗോപിയും കുടുംബവും നൽകുന്ന പിന്തുണയും ഒരിക്കലും മറക്കാനാകില്ലെന്ന് അമൃത സുരേഷ് പറയുന്നു. സംഗീതസംവിധായകൻ ശരത് സാറും വിളിക്കും. ഞ
തിരുവനന്തപുരം: എന്തൊക്കെ കാര്യങ്ങൾ എന്റെ ജീവിതത്തിൽ മോശമായി സംഭവിച്ചിട്ടുണ്ടോ അതൊക്കെ തന്റെ മാത്രം തീരുമാനങ്ങൾ ആയിരുന്നുവെന്നു ഗായിക അമൃത സുരേഷ്. നടൻ ബാലയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള പ്രതികരണമായായിരുന്നു അമൃതയുടെ മറുപടി.
ജീവിതത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ സംഭവിച്ചുവെങ്കിൽ അത് അച്ഛനും അമ്മയും കാരണമാണെന്നും അമൃത പറഞ്ഞു. വനിതാ മാസികയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു അമൃതയുടെ പ്രതികരണം.
പ്രശ്നങ്ങൾ വന്നപ്പോൾ മാതാപിതാക്കൾ കൂടെയുണ്ടായിരുന്നു. അവർ എന്നെ കൈവിട്ടില്ല. അമ്മ, അച്ഛൻ, അനിയത്തി ഇവരാണ് എന്റെ ജീവിതത്തിൽ കരുത്ത് നൽകുന്നത്. എന്റെ എല്ലാ നന്മകൾക്കും പിന്നിൽ മാതാപിതാക്കളാണെന്നും അമൃത പറഞ്ഞു.
ഇപ്പോൾ പിന്തുണയ്ക്കായി മകൾ അവന്തികയുമുണ്ട്. നാലു വയസാണിവൾക്കിപ്പോൾ. 'മമ്മി സങ്കടപ്പെടണ്ട, ഞാനില്ലേ എന്നൊക്കെ അവൾ പറയും'. ചലച്ചിത്ര ലോകത്തു നിന്നു സുരേഷ് ഗോപിയും കുടുംബവും നൽകുന്ന പിന്തുണയും ഒരിക്കലും മറക്കാനാകില്ലെന്ന് അമൃത സുരേഷ് പറയുന്നു. സംഗീതസംവിധായകൻ ശരത് സാറും വിളിക്കും. ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സാണ്. സാറിനെ പേടിച്ച് ഞാൻ പ്രാക്ടീസ് മുടക്കാറില്ല.
മുടി മുറിച്ചതു മേക്ക് ഓവർ നടത്താനല്ല. മോൾക്ക് ഒരുപാട് മുടിയുണ്ടായിരുന്നു. സുഖമില്ലാതെ വന്നപ്പോൾ മുടി കട്ട് ചെയ്തു. പിന്നെ അവൾക്ക് വിഷമമായി. മമ്മിയുടെ അത്രയും മുടി ഇല്ല എന്നൊക്കെ പറയും. അങ്ങനെ അവളുടെ വിഷമം കണ്ടു ഞാനും മുടി വെട്ടി. ഇപ്പോൾ ഞങ്ങൾ ഒരേ സ്റ്റൈലിലാണെന്നും അമൃത പറഞ്ഞു.