റിയാലിറ്റി ഷോയിലൂടെ വന്ന് പിന്നണി ഗായികയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത സുരേഷ്. സഹോദരി അഭിരാമി സുരേഷുമായി ചേർന്ന് തുടങ്ങിയ അമൃതം ഗമയ എന്ന സംഗീത ബാൻഡുമായി ബന്ധപ്പെട്ട് തിരക്കിലാണ് അമൃതയിപ്പോൾ. എന്നാൽ സോഷ്യൽമീഡിയ വഴി അമൃതയ്ക്ക് പലപ്പോഴും മോശം അനുഭവങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്.തന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോൾ അടിവസ്ത്രമെവിടെ എന്ന കമന്റ് ഇട്ടവന് അമൃത നൽകിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വനിതയ്ക്ക് നല്കിയ അനുഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ നിന്ന് നരിടേണ്ടി വന്ന അപമാനങ്ങളെ കുറിച്ചും ജീവിതാനുഭവങ്ങളെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് അമൃത.

തമാശയ്ക്കു വേണ്ടിയോ അല്ലാതെയോ നമ്മളെ സങ്കടപ്പെടുത്തണമെന്ന് ചിന്തിക്കുന്ന ഒരുപാട് ആളുകൾ സമൂഹമാധ്യമങ്ങളിൽ ഉണ്ടെന്ന് അമൃത പറയുന്നു. ചിലർ വിഷമിപ്പിക്കാൻ വേണ്ടി മാത്രമാണ് ഓരോന്ന് പറയുന്നത്. ആദ്യമൊക്കെ അതു കേട്ട് സങ്കടപ്പെട്ടിരുന്നു. എന്നാൽ പിന്നീട് അത്തരം കാര്യങ്ങൾ ഒരു ശീലമായിത്തീർന്നു നീ ഇത്രയ്ക്ക് സുഖിക്കണ്ടടീ എന്ന ഭാവമാണ് പലർക്കും.

ഞാൻ ഒന്നും പ്ലാൻ ചെയ്യാറില്ല. പലരും എന്നോട് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ചോദിക്കാറുണ്ട് അതെല്ലാം അതിൻേതായ സമയത്ത് നടക്കുന്നതാണ് നല്ലത്.ആരെങ്കിലും നോക്കി കണ്ണുരുട്ടിയാൽ പേടിക്കുന്നയാളായിരുന്നു ഞാൻ. പക്ഷെ ഇപ്പോൾ മോശ മായതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കാൻ പഠിച്ചു. ഈയടുത്ത് ഞാൻ ഒരു ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ ഒരാൾ അടിവസ്ത്രത്തെക്കുറിച്ച് കമന്റ് ഇട്ടു. അതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് ഞാൻ പോസ്റ്റ് ചെയ്തു. എന്നോടെന്നല്ല ആരോടും മോശമായി സംസാരിക്കാൻ ഒരാൾക്കും അവകാശം ഇല്ല. അതുകൊണ്ട് തന്നെ ഇത്തരം മനോവൈകല്യമുള്ളവരെ കണ്ടില്ലെന്ന് നടിക്കാറില്ല'- അമൃത കൂട്ടിച്ചേർത്തു.

അമൃതംഗമയ എന്ന പുതിയ ബാൻഡിനൊത്തുള്ള രാജ്യാന്തര യാത്രയെക്കുറിച്ചും ഇത്ര വലിയൊരു സംരംഭം തുടങ്ങാനിടയായ സാഹചര്യത്തെക്കുറിച്ചും അമൃത അഭിമുഖത്തിൽ പയുന്നുണ്ട്. പാട്ടാണ് തന്റെ ഏറ്റവും പ്രധാന മേഖലയെന്നും തനിക്കൊരു ഇംഗ്ലീഷ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും അമൃത പറഞ്ഞു.