- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആംസ്ട്രർഡാം നഗരത്തിൽ വേശ്യകൾക്ക് കൂടുതൽ നിയന്ത്രണം; ചില്ലു കൂട്ടിൽ പുരുഷന്മാരെ കാത്തിരിക്കുന്ന ബിക്കിനി അണിഞ്ഞ ആ സുന്ദരികൾ പറയുന്നത്
ആംസ്റ്റർഡാം: ആംസ്ട്രർഡാമിലെത്തുന്ന നിരവധി പേരെ ആകർഷിക്കുന്നതാണ് ഇവിടുത്തെ റെഡ് സ്ട്രീറ്റ് ഡിസ്ട്രിക്ട്. ചില്ലുകൂട്ടിൽ അണിഞ്ഞൊരുങ്ങി ബിക്കിനി ധരിച്ച് പുരുഷന്മാരെ കാത്തിരിക്കുന്ന നിരവധി വേശ്യകളെ ഇവിടെ യഥേഷ്ടം കാണാം. എന്നാൽ ഇവിടുത്തെ വേശ്യകൾക്ക് കൂടുതൽ നിയന്ത്രണം വരാൻ പോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇവിടുത്തെ ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ കണ്ടാൽ ഒറ്റ നോട്ടത്തിൽ ഇവർ വളരെ സന്തോഷവതികളായി പറുദീസയിൽ കഴിയുന്നവരാണെന്ന് തോന്നാമെങ്കിലും ഇവരിൽ മിക്കവരും വളരെ പരിതാപകരമായ അവസ്ഥയിലാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരം മാംസവ്യാപാരത്തിലൂടെ ആംസ്ട്രർഡാമിലെ ഈ തെരുവുകളിൽ സമൃദ്ധിയെത്തുന്നുവെന്ന് തോന്നാമെങ്കിലും ഇവിടെ കടുത്ത മനുഷ്യത്വരഹിതമായ ചൂഷണമാണ് നടന്ന് വരുന്നതെന്ന് ഡെയിലി മെയിൽ നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്. ഡച്ച് കോടതികളിൽ വച്ച് നടന്ന മനുഷ്യക്കടത്ത് കുറ്റ വിചാരണകൾക്കിടെ ഈ റെഡ് സ്ട്രീറ്റുകളിലെത്തുന്ന യുവതികളുടെ കരളലിയിപ്പിക്കുന്ന കഥകളാണ് പുറത്ത്
ആംസ്റ്റർഡാം: ആംസ്ട്രർഡാമിലെത്തുന്ന നിരവധി പേരെ ആകർഷിക്കുന്നതാണ് ഇവിടുത്തെ റെഡ് സ്ട്രീറ്റ് ഡിസ്ട്രിക്ട്. ചില്ലുകൂട്ടിൽ അണിഞ്ഞൊരുങ്ങി ബിക്കിനി ധരിച്ച് പുരുഷന്മാരെ കാത്തിരിക്കുന്ന നിരവധി വേശ്യകളെ ഇവിടെ യഥേഷ്ടം കാണാം. എന്നാൽ ഇവിടുത്തെ വേശ്യകൾക്ക് കൂടുതൽ നിയന്ത്രണം വരാൻ പോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇവിടുത്തെ ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ കണ്ടാൽ ഒറ്റ നോട്ടത്തിൽ ഇവർ വളരെ സന്തോഷവതികളായി പറുദീസയിൽ കഴിയുന്നവരാണെന്ന് തോന്നാമെങ്കിലും ഇവരിൽ മിക്കവരും വളരെ പരിതാപകരമായ അവസ്ഥയിലാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.
ഇത്തരം മാംസവ്യാപാരത്തിലൂടെ ആംസ്ട്രർഡാമിലെ ഈ തെരുവുകളിൽ സമൃദ്ധിയെത്തുന്നുവെന്ന് തോന്നാമെങ്കിലും ഇവിടെ കടുത്ത മനുഷ്യത്വരഹിതമായ ചൂഷണമാണ് നടന്ന് വരുന്നതെന്ന് ഡെയിലി മെയിൽ നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്. ഡച്ച് കോടതികളിൽ വച്ച് നടന്ന മനുഷ്യക്കടത്ത് കുറ്റ വിചാരണകൾക്കിടെ ഈ റെഡ് സ്ട്രീറ്റുകളിലെത്തുന്ന യുവതികളുടെ കരളലിയിപ്പിക്കുന്ന കഥകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇവരിൽ മിക്കവരും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പിമ്പുകൾ മുഖാന്തിരം ഇവിടെ എത്തുകയായിരുന്നുവെന്നും പലരെയും മറ്റ് പലതും വാഗ്ദാനം ചെയ്ത് ചതിച്ച് ഇവിടേക്കെത്തിക്കുകയായിരുന്നുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്.
ഇതിനെ തുടർന്നാണ് ഇവിടുത്തെ ലൈംഗിക വ്യാപാരത്തിന് കടുത്ത നിയന്ത്രണമേർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇവിടേക്ക് ഈ യുവതികളെ എത്തിക്കുന്നതിന് മുമ്പായി മനുഷ്യക്കടത്തുകാർ അടിക്കുകയും , കത്തികൊണ്ട് കുത്തുകയും എന്തിനേറെ ബലാത്സംഗത്തിന് വിധേയരാക്കുകുകയും ചെയ്യാറുണ്ടെന്ന സത്യവും മറനീക്കി പുറത്ത് വന്നിരിക്കുകയാണിപ്പോൾ. ഇവിടെയെത്തുന്ന ചില സ്ത്രീകളെ സുന്ദരികളാക്കുന്നതിനായി വേദനാജനകങ്ങളായ കോസ്‌മെറ്റിക് ശസ്ത്രക്രിയകൾക്ക് വിധേയരാക്കാറുണ്ടെന്നും ഗർഭിണികളായാൽ നിർബന്ധിത അബോർഷന് വിധേയരാക്കാറുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്.
ഇതിനെ തുടർന്നാണ് ഇവിടുത്തെ മനുഷ്യത്വരഹിതമായ ലൈംഗിക വ്യാപാരത്തിനെതിരെ ഹോളണ്ടിലെ നിരവധി രാഷ്ട്രീയ നേതാക്കളും കാംപയിനർമാരും രംഗത്തെത്തിയിരിക്കുന്നത്. ഇവിടെ കമേഴ്‌സ്യലൈസ്ഡ് റേപ്പാണ് നടക്കുന്നതെന്നും ലൈംഗിക തൊഴിലാളികൾ നരകസമാനമായ അവസ്ഥയിലാണ് കഴിയുന്നതെന്നും ഒരു ഡച്ച് എംപി ഉയർത്തിക്കാട്ടുന്നു.
ഇതിനെ തുടർന്നാണ് റെഡ് സ്ട്രീറ്റ് ഡിസ്ട്രിക്ടിലെ ഈ വക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി പുതിയ കർക്കശമായ നിയമം അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇത് പ്രകാരം മനുഷ്യക്കടത്തിലൂടെ ഇവിടെയെത്തുന്ന യുവതികളാണെന്നറിഞ്ഞ് കൊണ്ട് അവരുമായി സെക്‌സിലേർപ്പെടുന്നവർക്ക് നാല് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള വകുപ്പുണ്ടാകും.