- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാലക്‌സി നോട്ട് 7 പിൻവലിച്ചത് പകരം കൊടുത്ത ഫോണുകളും പൊട്ടിത്തെറിച്ചപ്പോൾ; എല്ലാ ഫോണും സ്വിച്ച് ഓഫ് ചെയ്ത് മടക്കി നൽകിയാൽ മുഴുവൻ പണവും തിരിച്ചു കിട്ടും; സാംസങ്ങ് നൽകുന്നത് 2000കോടി ഡോളർ
സോൾ: സാംസങ്ങിന്റെ ഗാലക്‌സി നോട്ട് 7 ഫോണുകൾ കൈവശമുള്ളവർ അവ എത്രയും പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യുവാനും ഈ ശ്രേണിയിൽപ്പെട്ട ഫോണുകൾ ഇനിമുതൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും ദക്ഷിണ കൊറിയൻ സ്മാർട്ട് ഫോൺ കമ്പനിയായ സാംസങ് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി. ഈ ഫോണുകൾ തിരിച്ചു വാങ്ങി പണം മടക്കി നൽകാനാണ് തീരുമാനം. അതിനിടെ ഫോൺ പോസ്റ്റ് വഴി സാംസങ്ങിന് തിരിച്ചയക്കാൻ പല കൊറിയർ കമ്പനികളും നിരോധനം ഏർപ്പെടുത്തിയതായും സൂചനയുണ്ട്. ഇതോടെ ഫോൺ മടക്കി നൽകി പണം വാങ്ങാനുള്ള ശ്രമവും പാഴാകും. ഫോണുകൾക്ക് പണം തിരിച്ചു നൽകാനുള്ള തീരുമാനം വലിയ ബാധ്യതയാണ് സാംസങ്ങിന് വരുത്തുക. 2000 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. സാംസങ്ങിന്റെ ഗാലക്‌സി നോട്ട് 7 ഈ വിഭാഗത്തിൽപ്പെട്ട ഫോണുകൾ പൊട്ടിത്തെറിക്കുന്നത് പതിവായതോടെ കമ്പനി ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോണുകൾ എത്രയും പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യുവാനും ഉപയോഗിക്കുന്നത് നിർത്താനും കമ്പനി തന്നെ ഉപഭോക്താക്കളോട് നേരിട്ട് ആവശ്യപ്പെട്ടത്. അതിനിടെ സാംസങ്ങ്
സോൾ: സാംസങ്ങിന്റെ ഗാലക്‌സി നോട്ട് 7 ഫോണുകൾ കൈവശമുള്ളവർ അവ എത്രയും പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യുവാനും ഈ ശ്രേണിയിൽപ്പെട്ട ഫോണുകൾ ഇനിമുതൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും ദക്ഷിണ കൊറിയൻ സ്മാർട്ട് ഫോൺ കമ്പനിയായ സാംസങ് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി. ഈ ഫോണുകൾ തിരിച്ചു വാങ്ങി പണം മടക്കി നൽകാനാണ് തീരുമാനം. അതിനിടെ ഫോൺ പോസ്റ്റ് വഴി സാംസങ്ങിന് തിരിച്ചയക്കാൻ പല കൊറിയർ കമ്പനികളും നിരോധനം ഏർപ്പെടുത്തിയതായും സൂചനയുണ്ട്. ഇതോടെ ഫോൺ മടക്കി നൽകി പണം വാങ്ങാനുള്ള ശ്രമവും പാഴാകും. ഫോണുകൾക്ക് പണം തിരിച്ചു നൽകാനുള്ള തീരുമാനം വലിയ ബാധ്യതയാണ് സാംസങ്ങിന് വരുത്തുക. 2000 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
സാംസങ്ങിന്റെ ഗാലക്‌സി നോട്ട് 7 ഈ വിഭാഗത്തിൽപ്പെട്ട ഫോണുകൾ പൊട്ടിത്തെറിക്കുന്നത് പതിവായതോടെ കമ്പനി ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോണുകൾ എത്രയും പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യുവാനും ഉപയോഗിക്കുന്നത് നിർത്താനും കമ്പനി തന്നെ ഉപഭോക്താക്കളോട് നേരിട്ട് ആവശ്യപ്പെട്ടത്. അതിനിടെ സാംസങ്ങ്, ഗാലക്‌സി നോട്ട് 7ന്റെ നിർമ്മാണം സ്ഥിരമായി നിർത്തിവയ്ക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. ഇടക്കാലത്ത് സ്മാർട്ട് ഫോൺ വിപണിയിൽ തളർച്ച നേരിട്ട സാംസങ്, വീണ്ടും മുഖ്യധാരയിൽ ചുവടുറപ്പിച്ചു വരുമ്പോഴാണ് ഗാലക്‌സി നോട്ട് 7ന്റെ രൂപത്തിൽ വീണ്ടും തിരിച്ചടി നേരിടുന്നത്. 2000കോടി ഡോളർ മടക്കി നൽകേണ്ടത് ബാധ്യ ഇരട്ടിയാക്കും.
ഗാലക്‌സി നോട്ട് 7 ഫോണുകളുടെ എല്ലാത്തരത്തിലുള്ള വിൽപനകളും കമ്പനി ഇതിനാൽ നിർത്തിവയ്ക്കുകയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഫോണുകൾ പൊട്ടിത്തെറിക്കുന്നതായി വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് ഇക്കഴിഞ്ഞ നവംബറിൽ 25 ലക്ഷത്തോളം ഗാലക്‌സി നോട്ട് 7 ഫോണുകൾ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഇവയ്ക്ക് പകരം പ്രശ്‌നങ്ങളില്ലാത്തതെന്ന പേരിൽ ഫോണുകൾ നൽകുകയും ചെയ്തു. എന്നാൽ, പകരം നൽകിയ ഫോണുകളും ഇതേ അപകടം സൃഷ്ടിക്കുന്നത് വ്യാപകമായതോടെയാണ് ഇതിന്റെ ഉപയോഗം അവസാനിപ്പിക്കാൻ കമ്പനി ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയത്.
ഗാലക്‌സി നോട്ട് 7 ഫോണിൽനിന്ന് പുക ഉയർന്നതിനെ തുടർന്ന് യുഎസിൽ ആഭ്യന്തര സർവീസ് നടത്തുന്ന ഒരു വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ച സംഭവം പോലും റിപ്പോർട്ട് ചെയ്തിരുന്നു. ലൂയിസ് വില്ലെയിൽ നിന്നും ബാൾട്ടിമോറിലേക്ക് പോകുകയായിരുന്ന സൗത്ത് വെസ്റ്റ് എയർലൈൻസ് ഫ്‌ലൈറ്റ് 994ൽനിന്നാണ് യാത്രക്കാരെ ഒഴിപ്പിച്ചത്. ഇത്തരം റിപ്പോർട്ടുകൾ മറ്റ് ഭാഗത്ത് നിന്നും ഉണ്ടായി. മിക്ക വിമാനക്കമ്പിനികളും ഈ മോഡൽ ഫോൺ നിരോധിച്ചു. ഇതെല്ലാം വലിയ പ്രതിസന്ധിയായി സാംസങ്ങിന് മാറി. ഈ സാഹചര്യത്തിലാണ് ഫോൺ പിൻവലിക്കുന്നത്.
ഉപഭോക്താക്കളുടെ സുരക്ഷയാണ് തങ്ങളുടെ ഏറ്റവും വലിയ പരിഗണനയെന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കി. ഗാലക്‌സി നോട്ട് 7 പലയിടങ്ങളിലും പൊട്ടിത്തെറിക്കുന്നതായി വരുന്ന റിപ്പോർട്ടുകളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അതുവരെ ഈ ഫോണിന്റെ എല്ലവിധത്തിലുള്ള വിൽപനയും കൈമാറ്റവും ഉപയോഗവും നിർത്തിവയ്ക്കാനും കമ്പനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഗാലക്‌സി നോട്ട് 7ന്റെ ആദ്യ പതിപ്പും പകരമിറക്കിയ പതിപ്പും കൈവശമുള്ളവർ അത് എത്രയും വേഗം സ്വിച്ച് ഓഫ് ചെയ്യുവാനും അതിനുപകരം കമ്പനി നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാരം കൈപ്പറ്റാനുമാണ് നിർദ്ദേശം.