മുംബൈ: നരന്ദ്രമോദിയെ വിമർശിക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന് അനുപം ഖേർ. അദ്ദേഹത്തിന്റെ വിമർശനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതും ഒരു ഫാഷനാണ്. ഇതെന്റെയൊരു നിരീക്ഷണമാണെന്നും അനുപം ഖേർ ട്വീറ്റ് ചെയ്തു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ മോദിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തു വന്നതിന് പിന്നാലെയാണ് അനുപം ഖേറിന്റെ ട്വീറ്റ്.

ജനങ്ങളിൽ ഇത്രയധികം സ്വാധീനമുണ്ടാക്കിയ മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്ന് അനുപം ഖേർ നേരത്തെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ തന്റെ ടെലിവിഷൻ ഷോയിൽ പങ്കെടുപ്പിക്കണമെന്നത് വലിയൊരു ആഗ്രഹമാണ്. മോദി സമയം തരുകയാണെങ്കിൽ എന്നായാലും അഭിമുഖം നടത്താൻ ഒരുക്കമാണെന്നും അനുപം ഖേർ പറയുന്നു.