ബ്രിട്ടീഷ് മോഡലായ ആമി ജാക്‌സൺ തമിഴിൽ തിളങ്ങിനില്ക്കുന്ന നടിയാണ്. 2010 ൽ മദ്രാസിപ്പട്ടണം എന്ന ചിത്രത്തിലൂടെയാണ് ആമി തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് റാ വൺ, ഏക് ദിവാന താ, താണ്ഡവം, യെവാഡു എന്നീ ചിത്രങ്ങളിൽ അഭനിയിച്ച് ഇപ്പോൾ വിക്രമിന്റെ ബ്രഹ്മാണ്ഡ ചിത്രം ഐയിലും ഭാഗമായിരിക്കുകയാണ്.

ഐ യുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആമി. ഐയിൽ ഏറെ പ്രധാന്യമുള്ള കഥാപാത്രത്തെയാണ് ആമി അവതരിപ്പിക്കുന്നത്. ഐയ്ക്ക് ശേഷം തമിഴിൽ നടിക്ക്നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്. തനിക്ക് കൂടുതൽ തമിഴ് സിനിമകളിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നാണ് താരം പറയുന്നത്. അതിനായി ഇപ്പോൾ തമിഴ് പഠിച്ചു കൊണ്ടിരിക്കുകയാണ്.

ഇതിനിടയിൽ ഐയുടെ പ്രചാരണ പരിപാടികൾക്ക് എത്തിയപ്പോൾ താരത്തിന്റെ കൈയിൽ കാമുകന്റെ പേര് പച്ചകുത്തിയത്കാ ണാതായതോടെ ആമിയുടെ പ്രണയം തകർന്നുവെന്ന കണ്ടെത്തലിലാണ് പാപ്പരാസികൾ.തന്റെ കാമുകനായിരുന്ന ബോളിവുഡ് താരം പ്രതീക് ബബ്ബാറിന്റെ പേര് ആമി ജാക്‌സൺ മുമ്പ് കൈയിൽ പച്ചകുത്തിയിരുന്നു. മേര പ്യാർ മേരാ പ്രതീക്' എന്നായിരുന്നു ആമി കൈയിൽ ടാറ്റു ചെയ്തിരുന്നത്. ഇതാണ് ഇപ്പോൾ അപ്രത്യക്ഷമായത്. ബോളിവുഡ് താരമായ പ്രതീകിനൊപ്പം ആമിയുടെ പേര് പലതവണ ചേർത്ത് വായിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്നാൽ നടി ഇപ്പോൾ പറയുന്നത് പ്രതീക് പൂർവ്വ കാമുകൻ മാത്രമാണെന്നാണ്. ഇനി മുതൽ തന്റെ കൈയിൽ ആരുടേയും പേര് പച്ചകുത്തില്ലെന്നാണ് താരം പറഞ്ഞു ചില അടുത്ത സുഹൃത്തുക്കളോടാണത്രേ അവർ ഇക്കാര്യം പറഞ്ഞത്.

ഐയ്ക്ക് ശേഷം ഉദയനിധി സ്റ്റാലിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലാണ് ആമി എത്തുക. വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ആമി ഇതിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ താരം ഒരു ബ്രാഹ്മണ സ്ത്രീയുടെ വേഷമാകും അവതരിപ്പിക്കുന്നത്.