- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തെ കുറിച്ചുള്ള സൂചന നൽകി നടി എയ്മി ജാക്സൻ; വരൻ ബ്രിട്ടീഷ് വംശജനായ ബിസിനസ്സുകാരൻ ജോർജ് പനയോട്ട്: വിവാഹം ഈ വർഷം അവസാനത്തോടെ
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് . മദ്രസ പട്ടണം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരാമാണ് ബ്രിട്ടീഷ് വംശജയായ എമി. എമി വിവാഹത്തിനൊരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാമുകനും ബ്രിട്ടീഷ് വംശജനുമായ ബിസിനസ്സുകാരൻ ജോർജ് പാനോട്ടാണ് എമിയുടെ വരൻ. വാലന്റൈൻസ് ഡേയുടെ അന്ന് ആശംസകളോടൊപ്പം ജോർജിന്റെ ചിത്രവും എയ്മി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന എമിഇരുവരും തമ്മിലുള്ള ബന്ധം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു എന്നാണ് താരത്തിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ വർഷം തന്നെ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ വിവാഹിതരാവാനാണ് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനം. വിവാഹം എന്നായിരിക്കണമെന്നും എവിടെയായിരിക്കണമെന്നും ഇരുവരും കൂടി ചർച്ച ചെയ്ത് തീരുമാനിക്കും. കഴിഞ്ഞ വർഷം തന്നെ വിവാഹം വേണമെന്നായ
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് . മദ്രസ പട്ടണം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരാമാണ് ബ്രിട്ടീഷ് വംശജയായ എമി. എമി വിവാഹത്തിനൊരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാമുകനും ബ്രിട്ടീഷ് വംശജനുമായ ബിസിനസ്സുകാരൻ ജോർജ് പാനോട്ടാണ് എമിയുടെ വരൻ.
വാലന്റൈൻസ് ഡേയുടെ അന്ന് ആശംസകളോടൊപ്പം ജോർജിന്റെ ചിത്രവും എയ്മി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന എമിഇരുവരും തമ്മിലുള്ള ബന്ധം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു എന്നാണ് താരത്തിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എന്നാൽ ഈ വർഷം തന്നെ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ വിവാഹിതരാവാനാണ് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനം. വിവാഹം എന്നായിരിക്കണമെന്നും എവിടെയായിരിക്കണമെന്നും ഇരുവരും കൂടി ചർച്ച ചെയ്ത് തീരുമാനിക്കും.
കഴിഞ്ഞ വർഷം തന്നെ വിവാഹം വേണമെന്നായിരുന്നു എയ്മിയുടെ ആഗ്രഹം. പലകാരണങ്ങൾ കൊണ്ടും അത് നടന്നില്ല. ഇപ്പോൾ ഇരുവരും ചേർന്ന് വേഗം തന്നെ നടത്താനുള്ള പദ്ധതി ആവിഷ്‌ക്കരിക്കുകയാണ്.' എമിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ഐ,തങ്കമകൻ,തെരി തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ശ്രദ്ധേയമായ ചിത്രങ്ങൾ ചെയ്ത താരമാണ് എമി.