- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീനാ മലയാളി സൗഹൃദ കൂട്ടായ്മയുടെ 'ആൻ ഏയ്ഞ്ചൽ' ഷോർട്ട് ഫിലിം റിലീസ് ചെയ്തു
നീനാ : നീനാ/കില്ലലൂ മലയാളി സൗഹൃദ കൂട്ടായ്മ നിർമ്മിച്ച ഹ്രസ്വ സിനിമ 'ആൻ ഏയ്ഞ്ചൽ' യൂ ട്യൂബിൽ റിലീസ് ചെയ്തു. കുടുംബത്തിൽ നിന്നും കിട്ടേണ്ട സ്‌നേഹവും കരുതലും ലഭിക്കാതെ ജീവിതത്തിൽ ഒറ്റപ്പെട്ട് വേദനിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം.കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്ന ഈ കാലഘട്ടത്തിൽ വളരെയേറെ കാലിക പ്രസക്തമായ ഒ
നീനാ : നീനാ/കില്ലലൂ മലയാളി സൗഹൃദ കൂട്ടായ്മ നിർമ്മിച്ച ഹ്രസ്വ സിനിമ 'ആൻ ഏയ്ഞ്ചൽ' യൂ ട്യൂബിൽ റിലീസ് ചെയ്തു. കുടുംബത്തിൽ നിന്നും കിട്ടേണ്ട സ്‌നേഹവും കരുതലും ലഭിക്കാതെ ജീവിതത്തിൽ ഒറ്റപ്പെട്ട് വേദനിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം.കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്ന ഈ കാലഘട്ടത്തിൽ വളരെയേറെ കാലിക പ്രസക്തമായ ഒരു വിഷയമാണ് ഈ ഹ്രസ്വ ചിത്രം അവതരിപ്പിക്കുന്നത്.
റ്റിജു ജോർജ്ജ് (നീനാ) രചനയും സംവിധാനവും നിർവഹിച്ച ഈ ഷോർട്ട് ഫിലിമിന്റെ ക്യാമറായും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് റ്റോബി വർഗ്ഗീസ് (ഡബ്ലിൻ) ആണ്.ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ റിനു കെ. രാധാനാരായണൻ.ജോമി ജോസഫ് നായകനായും ഏയ്ഞ്ചൽ വിമൽ നായികയായും വേഷമിടുന്ന ഹ്രസ്വ ചിത്രത്തിൽ ജോബി മാനുവൽ, ജെയ്‌സൻ ജോസഫ് , അനുലാൽ വി., നിർമ്മല ജെയ്‌സൻ, പ്രിയ റെജി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.