- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടിയിൽ ഉരസിയവൻ ഫോൺ നമ്പർ വിൻഷീൽഡിൽ ക്ഷമാപണകുറിപ്പ് എഴുതി വച്ചു പോയി; വിളിച്ചപ്പോൾ ഓടിയെത്തി നഷ്ടപരിഹാരം നൽകി; ഈ അറബിയുടെ മര്യാദ നമ്മൾ എന്നെങ്കിലും കാട്ടുമോ?
ലോകത്ത് മാന്യന്മാരൊക്കെ ഇപ്പോഴും ഉണ്ടല്ലെ! രാവിലെ പാർക്ക് ചെയ്തിടത്ത് നിന്ന് വണ്ടി എടുക്കാൻ വന്നപ്പോൾ വണ്ടിയുടെ പുറകിലെ ബംബർ ചളങ്ങിയിരിക്കുന്നു. അവധി ആയതിനാൽ രണ്ട് ദിവസമായി വണ്ടിയെടുത്തിട്ട്. എപ്പോഴാണ്, ആരാണ് കൊണ്ടുവന്ന് താങ്ങിയത് എന്ന് ഒരു പിടുത്തവുമില്ല. ഹിറ്റ് & റൺ ആണ്. രാവിലെ തന്നെ പണി കിട്ടിയല്ലൊ എന്നോർത്ത് വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയുമ്പോൾ വിൻഷീൾഡിൽ ഒരു കുറിപ്പ്. അറബിയിലാണു. അറബി അറിയാവുന്ന ഒരുവനെക്കൊണ്ട് വായിപിച്ചു. പുറകിലിട്ട് താങ്ങിയതിൽ ക്ഷമ പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ്. അവനെ വിളിക്കാൻ ആവശ്യപെട്ടുകൊണ്ട് മൊബൈൽ നമ്പറും എഴുതിയട്ടുണ്ട്. അതിൽ വിളിചപ്പോൾ എയർപ്പോർട്ടിൽ ജോലി ചെയുന്ന ഒരു അറബിയാണു. എന്റെ ലൊക്കേഷൻ ചോദിച്ചു, അര മണിക്കൂറിനുള്ളിൽ ആൾ എത്തുകയും ചെയ്തു. അവന്റെ വണ്ടിക്കും പരിക്കുണ്ടാകും എന്നാണ് വിജാരിച്ചത്. അതായിരിക്കും കുറിപ്പ് എഴുതി വച്ചത്. അല്ലെങ്കിൽ പിന്നെ സാധാരണ ആളുകളാരും അങ്ങനെ ചെയ്യില്ലല്ലൊ. എന്നാൽ അവന്റെ വണ്ടി കണ്ടപ്പോൾ മനസിലായി അങ്ങനെ അല്ലാന്ന്. ഒരു തുണികൊണ്ട് അമർത്ത
ലോകത്ത് മാന്യന്മാരൊക്കെ ഇപ്പോഴും ഉണ്ടല്ലെ!
രാവിലെ പാർക്ക് ചെയ്തിടത്ത് നിന്ന് വണ്ടി എടുക്കാൻ വന്നപ്പോൾ വണ്ടിയുടെ പുറകിലെ ബംബർ ചളങ്ങിയിരിക്കുന്നു. അവധി ആയതിനാൽ രണ്ട് ദിവസമായി വണ്ടിയെടുത്തിട്ട്. എപ്പോഴാണ്, ആരാണ് കൊണ്ടുവന്ന് താങ്ങിയത് എന്ന് ഒരു പിടുത്തവുമില്ല. ഹിറ്റ് & റൺ ആണ്.
രാവിലെ തന്നെ പണി കിട്ടിയല്ലൊ എന്നോർത്ത് വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയുമ്പോൾ വിൻഷീൾഡിൽ ഒരു കുറിപ്പ്. അറബിയിലാണു. അറബി അറിയാവുന്ന ഒരുവനെക്കൊണ്ട് വായിപിച്ചു. പുറകിലിട്ട് താങ്ങിയതിൽ ക്ഷമ പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ്. അവനെ വിളിക്കാൻ ആവശ്യപെട്ടുകൊണ്ട് മൊബൈൽ നമ്പറും എഴുതിയട്ടുണ്ട്. അതിൽ വിളിചപ്പോൾ എയർപ്പോർട്ടിൽ ജോലി ചെയുന്ന ഒരു അറബിയാണു. എന്റെ ലൊക്കേഷൻ ചോദിച്ചു, അര മണിക്കൂറിനുള്ളിൽ ആൾ എത്തുകയും ചെയ്തു.
അവന്റെ വണ്ടിക്കും പരിക്കുണ്ടാകും എന്നാണ് വിജാരിച്ചത്. അതായിരിക്കും കുറിപ്പ് എഴുതി വച്ചത്. അല്ലെങ്കിൽ പിന്നെ സാധാരണ ആളുകളാരും അങ്ങനെ ചെയ്യില്ലല്ലൊ. എന്നാൽ അവന്റെ വണ്ടി കണ്ടപ്പോൾ മനസിലായി അങ്ങനെ അല്ലാന്ന്. ഒരു തുണികൊണ്ട് അമർത്തി തുടച്ചാൽ പോകുന്ന പാടെ ഉള്ളു അവന്റെ വണ്ടിയിൽ.
വന്നിറങ്ങിയ ഉടൻ കൈതന്ന്, രണ്ട് ഉമ്മവും തന്നു. ഉടൻ പൊലീസിനെ വിളിച്ചുവരുത്തി ഇൻഷുറൻസിന്റെ പേപ്പർ എല്ലാം ശരിയാക്കിയും തന്നു. ഇങ്ങനെയും മാന്യന്മാർ ലോകത്ത് ഉണ്ടല്ലെ ! അപ്പോഴാണു ഞാൻ ആയിരുന്നു ഇതേ സ്ഥാനത്ത് എങ്കിൽ എന്ന് ആലോചിച്ചത്. എന്റ വണ്ടിക്ക് കുഴപ്പം ഒന്നും ഇല്ല, ആരും കാണുന്നുമില്ലെങ്കിൽ മിക്കവാറും ഞാൻ വിട്ട് പോകലേ.... ഉണ്ടാകു. എന്റെ സ്വന്തം നാട്ടിൽ ആയിരുന്നെങ്കിൽ, അവനൊരു അന്യ ദേശക്കാരനുമായിരുന്നെങ്കിൽ ചിലപ്പോൾ എന്റെ വണ്ടി പണിയാനുള്ള കാശുകൂടി അവനെ കുത്തിപിടിച് വാങ്ങി എടുത്തെന്നുമിരിക്കും.
' സ്വന്തം നാട്ടിൽ പട്ടിയും പുലിയാകും' ഇങ്ങനെ അല്ലെ പഴഞ്ചൊല്ല്. എല്ലാം തികഞ്ഞവർ എന്ന് നമ്മൾ സ്വയം കരുതുമ്പോൾ, അല്ല എന്ന് മനസിലാകണമെങ്കിൽ ഇതുപോലുള്ളവരെ ജീവിതത്തിൽ ഇടക്കിടക്ക് കണ്ട് മുട്ടണം.