- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോരുത്തരുടെ ഇഷ്ടത്തിന് ഓരോ സ്ഥാനാർത്ഥികളെ നിർത്തുന്ന പരിപാടിയില്ല; ഇവിടെ വ്യക്തി താൽപര്യങ്ങൾക്ക് അല്ല മുൻഗണന; അരവിന്ദ് കേജരിവാളിന്റെ രാഷ്ട്രീയത്തിലേക്കുള്ള കടന്ന വരവും വളർച്ചയും പറയുന്ന ഡോക്യൂമെന്ററി ഫിലിം റിലീസിന് ഒരുങ്ങുന്നു; ആൻ ഇൻസിഗ്‌നിഫിക്കന്റ് മാനിലെ ഒരു പ്രധാനരംഗം പുറത്തിറക്കി സംവിധായകൻ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ആൻ ഇൻസിഗ്‌നിഫിക്കന്റ് മാൻ' എന്ന ഡോക്യുമെന്ററി ചിത്രം റിലീസിന് മുമ്പ തന്നെ വാർത്തകളിൽ ഇടം പിടിച്ചതാണ്. ചിത്രത്തിന്റെ ട്രെയിലറിനും വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഒട്ടേറെ വിവാദങ്ങൾക്ക് ശേഷമെത്തുന്ന ചിത്രത്തിലെ ഒരു രംഗം പുറത്തിറക്കിയിരിക്കുകയാണ് സംവിധായകനായ ഖുശ്‌ബു റാങ്ക, ഇലക്ഷൻ സമയത്ത് നേതാക്കൾക്ക് പ്രിയപ്പെട്ടവരെ ചില സ്ഥലങ്ങളിൽ സ്ഥാനാർത്ഥിയാക്കണമെന്ന പറയുന്നവരോട് എന്തുകൊണ്ട് ആ രീതിയിൽ ചെയ്യാൻ പാടില്ല, അതല്ല നമ്മുടെ രാഷ്ട്രീയം എന്ന് വെളിപ്പെടുത്തുന്ന അരവിന്ദ് കേജരിവാളാണ് രംഗത്തുള്ളത്. ഇംഗ്ലീഷ്-ഹിന്ദി ഭാഷകളിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതിവിരുദ്ധ പ്രക്ഷോഭവും ആം ആദ്മിയുടെ ജനനവും കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരുന്നതും ഡൽഹി മുഖ്യമന്ത്രിയായുള്ള കെജ്രിവാളിന്റെ വളർച്ചയുമാണ് ഡോക്യുമെന്ററി പറയുന്നത്. ടൊറന്റോ അന്താഷ്ട്ര ചലച്ചിത്രോത്സവമുൾപ്പെടെ ലോകമെമ്പാടുമു
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ആൻ ഇൻസിഗ്‌നിഫിക്കന്റ് മാൻ' എന്ന ഡോക്യുമെന്ററി ചിത്രം റിലീസിന് മുമ്പ തന്നെ വാർത്തകളിൽ ഇടം പിടിച്ചതാണ്. ചിത്രത്തിന്റെ ട്രെയിലറിനും വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.
ഒട്ടേറെ വിവാദങ്ങൾക്ക് ശേഷമെത്തുന്ന ചിത്രത്തിലെ ഒരു രംഗം പുറത്തിറക്കിയിരിക്കുകയാണ് സംവിധായകനായ ഖുശ്‌ബു റാങ്ക, ഇലക്ഷൻ സമയത്ത് നേതാക്കൾക്ക് പ്രിയപ്പെട്ടവരെ ചില സ്ഥലങ്ങളിൽ സ്ഥാനാർത്ഥിയാക്കണമെന്ന പറയുന്നവരോട് എന്തുകൊണ്ട് ആ രീതിയിൽ ചെയ്യാൻ പാടില്ല, അതല്ല നമ്മുടെ രാഷ്ട്രീയം എന്ന് വെളിപ്പെടുത്തുന്ന അരവിന്ദ് കേജരിവാളാണ് രംഗത്തുള്ളത്.
ഇംഗ്ലീഷ്-ഹിന്ദി ഭാഷകളിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതിവിരുദ്ധ പ്രക്ഷോഭവും ആം ആദ്മിയുടെ ജനനവും കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരുന്നതും ഡൽഹി മുഖ്യമന്ത്രിയായുള്ള കെജ്രിവാളിന്റെ വളർച്ചയുമാണ് ഡോക്യുമെന്ററി പറയുന്നത്.
ടൊറന്റോ അന്താഷ്ട്ര ചലച്ചിത്രോത്സവമുൾപ്പെടെ ലോകമെമ്പാടുമുള്ള 50ൽ അധികം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചതാണ് ഡോക്യുമെന്ററി. ഖുശ്‌ബു റാങ്ക, വിനയ് ശുക്ല എന്നിവരാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. നിരൂപക പ്രശംസ നേടിയ ഷിപ്പ് ഓഫ് തെസ്യൂസ് എന്ന വിഖ്യാത ചിത്രത്തിന്റെ സംവിധായകനായ ആനന്ദ് ഗാന്ധിയാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്.
ഈ ചലച്ചിത്രത്തിന് മുൻ സെൻസർ ബോർഡ് അധ്യക്ഷൻ പഹ്ലാജ് നിഹലാനി അവതരണാനുമതി നിഷേധിച്ചത് അടുത്ത കാലത്ത് വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റ് രാഷ്ട്രീയക്കാർ എന്നിവരെ കുറിച്ച് ചലച്ചിത്രത്തിൽ പരാമർശമുള്ളതിനാൽ ആ രാഷ്ട്രീയ നേതാക്കളുടെ അനുവാദം വാങ്ങണം എന്ന് വ്യക്തമാക്കിയാണ് അനുമതി നിഷേധിച്ചത്. എന്നാൽ ഈ ഭരണഘടന വിരുദ്ധമായ ആവശ്യം തള്ളിക്കളഞ്ഞുകൊണ്ട് അവസാനം ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ ചലച്ചിത്രത്തിന് അവതരാണനുമതി നൽകുകയായിരുന്നു