- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസക്ക് വാങ്ങിയ തുകയടക്കം അഞ്ചു ലക്ഷത്തിന്റെ കട ബാധ്യതയുമായാണ് സമ്പന്നതയിൽ നിന്നും ദാരിദ്രത്തിലേക്ക് കൂപ്പു കുത്തിയ ജീവിതവുമായി ആദ്യം വിമാനം കയറിയത്; നീണ്ട 9 വർഷവും 11 മാസവും എന്റെ ജീവിതത്തിലെ താങ്ങും തണലുമായ് നിന്ന ഈ നാടിനോട് ഞാൻ വിടപറയുകയാണ്.... ഗൾഫ് പ്രതിസന്ധി മൂർച്ചിക്കവെ ഒരു പ്രവാസിയുടെ ഹൃദ്യമായ വിടപറയൽ കത്ത്...
വിട പറയുകയാണ്... നീണ്ട 9 വർഷവും 11 മാസവും എന്റെ ജീവിതത്തിലെ താങ്ങും തണലുമായ് നിന്ന എന്റെ സകല സമ്പാദ്യത്തിന്റെയും ഉറവിടമായ ഞാൻ ആത്മാർഥമായി സ്നേഹിച്ച ഈ ഓഫിസ് മുറിയോടും എന്റെ ഈ കമ്പ്യൂട്ടറുകളോടും. എനിയൊരിക്കലും ഇവയിലൊന്നും എന്റെ പുതിയ ജോലിയുടെ ഭാഗമാവില്ല എനിയെല്ലാം പൂജ്യത്തിൽ നിന്ന് തുടങ്ങണം. ഓർക്കാൻ ഒരുപാട് നല്ല മുഹൂത്തങ്ങൾ സമ്മാനിച്ച ഇവിടെ നിന്നും ഇതുപോലൊരു പടിയിറക്കം പ്രതീക്ഷിച്ചിരുന്നില്ല പക്ഷെ വിധി. നവംബർ മാസം പണ്ടും എനിക്ക് ഒരുപാട് പ്രതേൃകതകൾ നിറഞ്ഞതാണ്. ഉപ്പയെ നഷ്ടപെട്ടത്, ഇക്കയെ നഷ്ട പെട്ടത് എന്റെ നിയമോൾ ജനിച്ചത് എല്ലാം നവംബർ മാസങ്ങളിലാണ്. കഴിഞ്ഞ നവംബർ 18നു തന്നെയായിരുന്നു പ്രൊജക്ടിന്റെ ദൗർലഭൃംകാരണം 60 വർഷമായി ഖത്തറിലുള്ള ഈ ബ്രാഞ്ജ് കാൻസ്സൽ ചെയ്യുന്നതായുള്ള പ്രഖൃാപനവും വന്നത്. വീട്ടിൽ വന്ന് അവളോട് വിവരം പറയുന്ന സമയത്ത് എനിക്കൊരു പതർച്ചയും ഉണ്ടായിരുന്നില്ല, അതുകൊണ്ടായിരിക്കാം അവളും ഞെട്ടാനൊന്നും പോയില്ല. ഒന്നിച്ചിരുന്നു പുറകിലേക്കൊന്ന് തിരിഞ്ഞ് നോക്കി 2002ൽ കൈയിൽ ഡിപ്ലോമ ഉണ്ടായിട്ട
വിട പറയുകയാണ്... നീണ്ട 9 വർഷവും 11 മാസവും എന്റെ ജീവിതത്തിലെ താങ്ങും തണലുമായ് നിന്ന എന്റെ സകല സമ്പാദ്യത്തിന്റെയും ഉറവിടമായ ഞാൻ ആത്മാർഥമായി സ്നേഹിച്ച ഈ ഓഫിസ് മുറിയോടും എന്റെ ഈ കമ്പ്യൂട്ടറുകളോടും. എനിയൊരിക്കലും ഇവയിലൊന്നും എന്റെ പുതിയ ജോലിയുടെ ഭാഗമാവില്ല എനിയെല്ലാം പൂജ്യത്തിൽ നിന്ന് തുടങ്ങണം. ഓർക്കാൻ ഒരുപാട് നല്ല മുഹൂത്തങ്ങൾ സമ്മാനിച്ച ഇവിടെ നിന്നും ഇതുപോലൊരു പടിയിറക്കം പ്രതീക്ഷിച്ചിരുന്നില്ല പക്ഷെ വിധി.
നവംബർ മാസം പണ്ടും എനിക്ക് ഒരുപാട് പ്രതേൃകതകൾ നിറഞ്ഞതാണ്. ഉപ്പയെ നഷ്ടപെട്ടത്, ഇക്കയെ നഷ്ട പെട്ടത് എന്റെ നിയമോൾ ജനിച്ചത് എല്ലാം നവംബർ മാസങ്ങളിലാണ്. കഴിഞ്ഞ നവംബർ 18നു തന്നെയായിരുന്നു പ്രൊജക്ടിന്റെ ദൗർലഭൃംകാരണം 60 വർഷമായി ഖത്തറിലുള്ള ഈ ബ്രാഞ്ജ് കാൻസ്സൽ ചെയ്യുന്നതായുള്ള പ്രഖൃാപനവും വന്നത്. വീട്ടിൽ വന്ന് അവളോട് വിവരം പറയുന്ന സമയത്ത് എനിക്കൊരു പതർച്ചയും ഉണ്ടായിരുന്നില്ല, അതുകൊണ്ടായിരിക്കാം അവളും ഞെട്ടാനൊന്നും പോയില്ല.
ഒന്നിച്ചിരുന്നു പുറകിലേക്കൊന്ന് തിരിഞ്ഞ് നോക്കി 2002ൽ കൈയിൽ ഡിപ്ലോമ ഉണ്ടായിട്ടും മാസത്തിൽ 6000? രൂപക്ക് ഹെൽപറായി തുടങ്ങിയ ഗൾഫ് ജീവിതം ഇന്ന് പല ഘട്ടങ്ങൾ പിന്നിട്ട് മാസത്തിൽ ചില ലക്ഷങ്ങളിൽ എത്തി നിൽക്കുന്നു. എനി എന്ത് എന്ന ചോദൃത്തിനുള്ള ഉത്തരം...
വിസക്ക് വാങ്ങിയ തുകയടക്കം 5 ലക്ഷത്തിന്റെ കട ബാധൃതയുമായാണ് ഞാൻ ആദൃമായി വിമാനം കയറുന്നത്. സമ്പന്നതയിൽ നിന്നും ദാരിദ്രത്തിലേക്ക് കൂപ്പു കുത്തിയ ജീവിതവുമായി ഗൾഫിലേക്ക് വന്നതുകൊണ്ടായിരിക്കാം അനാവിശ്യ ചെലവ് എല്ലാം ഞാൻ ഒഴിവാക്കുകയായിരുന്നു കടങ്ങൾ വീട്ടാനും എന്തെങ്കിലും നാളേക്ക് ഉണ്ടാക്കണമെന്ന ആഗ്രഹവും അതായിരുന്നു അതിന് കാരണം.
നിങ്ങൾ വിശ്വസിക്കുമൊ ? ജീവിതത്തിൽ ഞാൻ ഇതുവരെ ടൂർ പോയ സ്ഥലങ്ങൾ പറഞ്ഞാൽ. 2003 ൽ ആതിരപള്ളി സുഹൃത്തുകളുമായി, 2008 ൽ പുന്നമട കായൽ കുടുംബവുമായി, 2015 സെപ്തബറിൽ ആതിരപള്ളി, ശിരുവാണി കുടുംബവുമായി. ഇൻഷാ അള്ളാ ഇനി ചില സ്ഥലങ്ങളിലൊന്ന് പോകണം. ജീവിതത്തിൽ ഇന്ന് വരെ ഊട്ടി, കൊടൈക്കനാൽ, തേക്കടി, മൈസൂർ, മൂന്നാർ തുടങ്ങിയ ഒരു സ്ഥലവും ഞാൻ കണ്ടിട്ടില്ല. പൈസ ഇല്ലാത്തതുകൊണ്ട് പോവാതിരുന്നതല്ല അത്രക്ക് നിയന്ത്രിച്ചായിരുന്നു ഞാൻ ജീവിച്ചിരുന്നത് നാട്ടിലായാലും ഗൾഫിലായാലും ലളിതമായിട്ടായിരുന്നു എന്റെ ജീവിതം.
കഴിഞ്ഞ രണ്ട് വർഷം വരെ സ്വന്തമായി ഞാനൊരു സൈക്കിൾ പോലും യാത്ര ചെയ്യാനായി നാട്ടിൽ സ്വന്തമാക്കിയിരുന്നില്ല. കഴിഞ്ഞ രണ്ട് മാസം മുൻപാണ് നാട്ടിൽ ഞാനൊരു കാറ് വാങ്ങിയത്. പക്ഷെ 15 വർഷത്തെ ഗൾഫ് ജീവിതം കൊണ്ട് എന്തുണ്ടാക്കി എന്ന് ചോദിച്ചാലെനിക്ക് പറയാൻ സാധിക്കും ഒരു പൈസ പോലും ഞാൻ അനാവിശ്യ കാര്യങ്ങൾക്കായി ചെലവാക്കിയിട്ടില്ല. കിട്ടുന്നതിന് അനുസരിച്ച് സമ്പാദിച്ചു അർഹത പെട്ടവരെ സഹായിച്ചു കൊടുക്കേണ്ട സക്കാത്തും സദഖയും കൃത്യമായി കൊടുത്തു. ഇന്ന് നാട്ടിലേക്ക് തിരിച്ചു പോകേണ്ട അവസ്ഥ വന്നാലും ശിഷ്ടകാലം കാര്യമായ അസുഖമൊന്നും വന്നില്ലയെങ്കിൽ ആർഭാടങ്ങളില്ലാതെ ജീവിക്കാനുള്ള വരുമാനം എനിക്കുണ്ട്. ഇനി ഒരു അത്യാവശ്യം വന്നാൽ വാങ്ങിച്ചു കൂട്ടിയ സ്ഥലങ്ങളിൽ ചിലത് വിൽക്കാനും ഞങ്ങൾക്ക് ഒരു അഭിമാന കുറവുമില്ല. നമ്മൾ ഉണ്ടാക്കിയ സ്വത്തു നമ്മുക്ക് ജീവിക്കാനുള്ളതാണ്, ഒരു പാട് സ്വത്തുക്കൾ കൈ വശം വച്ച് ദാരിദ്രരായി ജീവിക്കുന്നു ഒരുപാട് പേരെ എനിക്കറിയാം.
നാളത്തെ പരലോക ജീവിതത്തിനായി നിങ്ങൾ സമ്പാദിക്കുന്നില്ലേ ? എന്തുകൊണ്ട് പ്രവാസ ജീവിതത്തിൽ നിങ്ങളിൽ പലരും അതുപോലെ ചിന്തിക്കുന്നില്ല ? ചിന്തിച്ചവർ എന്തുകൊണ്ട് പ്രവാസത്തിന് ശേഷം അത് ഉപയോഗിക്കുന്നില്ല ?
ബാച്ചിലേഴ്സിനോട് ഒരു കാരൃം നിങ്ങൾ ഉണ്ടാക്കുന്ന പണം ഇപോൾ അടിച്ചു പൊളികാതെ ഒരു കുടുംബമായതിന് ശേഷം ഒന്ന് ശ്രമിച്ചു നോക്കു, ഞാനനനുഭവത്തിൽ നിന്ന് പറയുക എന്താരു മനസുഖം ആണെന്നറിയുമൊ ?
മറ്റൊന്ന് കിട്ടുന്നതിനനുസരിച്ച് ജീവിക്കാൻ പഠിക്കണമെന്നതാണ് ഇന്ന് ചില പ്രവാസികൾ നാട്ടിൽ പോയാൽ കാണിക്കുന്ന ദൂർത്തിന് ഒരു നിയന്ത്രണവുമില്ല അവസാനം കടത്തിൽ മുങ്ങി ആയിരിക്കും തിരിച്ചു വരുന്നത്.
മറ്റൊരു കാരൃം നമ്മുക്കൊരു ആപത്ത് വന്നാൽ കൈ കൊട്ടി ചിരിക്കുന്നവരെ കുറിച്ചാാണ് എന്റെ ജോലി പോയി എന്നറിഞ്ഞപോൾ എന്നെ അറിയാവുന്ന എല്ലാവരേയും ഞാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത് ഫെയിസ്ബുക്കിലും, നാട്ടുക്കാരുടെ വാട്ട്സ്സപ്പ് ഗ്രൂപ്പിലും ഞാനത് ഷെയർ ചെയ്തു അതിനൊരു കാരണവുണ്ട്.
ദുബൈയിൽ ക്രൈസിസ്സ് വന്ന സമയത്തായിരുന്നു ഉമ്മ മരിച്ച് നാട്ടിൽ പെട്ടെന്ന് പോകേണ്ടി വന്നത് നാട്ടിലുള്ള സമയത്ത് കുറച്ച് ദിവസത്തിന് ശേഷം ഒരു സുഹൃത്തിന്റെ കല്യാണത്തിൽ വച്ച് ഒരു നാട്ടുകാരൻ സന്തോഷത്തോടെ വന്ന് എന്നൊടൊരു ഒരു ചോദൃാം ചോദിച്ചു
' നീ പോയിട്ട് ഒരു മാസമല്ലെ ആയുള്ളു, എന്തേ വേഗം വന്നത് നിന്റെ ജോലി പോയി അല്ലെ ' എന്ന്
ഇതാണ് നാട്ടിലെ ചിലരുടെ മാനസികാവസ്ഥ. ഇത്തവണയും ഉണ്ടായി ചിലരുടെ ആഹ്ലാദികലുകൾ
എങ്ങിനെ കൊടുത്താലും 35,000 റിയാൽ കിട്ടുന്ന എന്റെ വണ്ടിക്ക് ഞാനറിയാതെ 20,000 റിയാൽ വിലയിട്ട് ആ വണ്ടി വാങ്ങാൻ റെഡിയായി എന്നെ വിളിച്ചത് മറ്റൊരു നാട്ടുകാരൻ.
നാല് കൊല്ലം മുന്നേ കടം വാങ്ങിയ പൈസ ഇതുവരെ തരാതെ എന്റെ ജോലി പോയതറിഞ്ഞ് ' അവനിത്തിരി നെഗളിപ്പ് കൂടുതലായിരുന്നു എന്ന് പറഞ്ഞ മറ്റൊരു നാട്ടുകാരൻ '.
ഇത് ഞാനറിഞ്ഞവ, അറിയാതെ അണിയറയിൽ നടന്ന ചർച്ചകൾ ഇതിലപ്പുറമായിരിക്കണം അത് അറിയാതിരുന്നതും നന്നായി.
ജോലി പോയതറിഞ്ഞ് വിഷമിച്ചവരും ഒരു പാടുണ്ട്. അതിൽ ഭൂരി ഭാഗവും എന്റെ ഫെയിസ്ബുക്ക് സുഹൃത്തുകളാണ്. എന്റെ ഫാമിലി കഴിഞ്ഞാൽ എന്റെ എല്ലാം പിന്നെയെനിക്കീ ഫെയിസ്ബുക്കാണ്, പുതിയ ഒരു ജോലി ഖത്തറിൽ തന്നെ ശരിയായതും എനിക്കീ ഫെയിസ്സ് ബുക്ക് വഴിയാണ്.
ഒന്നേ പറയാനൊള്ളു പലരും പറയുന്നു ഗൾഫ് അവസാനിക്കാൻ പോവുകയാണെന്ന്. അങ്ങിനെയൊന്നും ഈ ഗൾഫ് അവസാനിക്കില്ല പക്ഷെ ചിലർക്ക് ജോലികൾ നഷ്ടപെടും, ഒരു ചെറിയ മാന്ദ്യം എന്തായാലും സംഭവിക്കും 2017 ആയാൽ ഓയിൽ കമ്പനികൾ വീണ്ടും തിരിച്ചു വരും എന്ന് ചിലർ പറയുന്നുണ്ട് നമ്മുക്ക് പ്രാർത്ഥിക്കാം.
അനാവിശ്യ ചെലവ് കുറക്കുകയും ജീവിതത്തെ നിയന്ത്രിക്കുകയും ചെയ്യ്താൽ താൽകാലികമായി നമ്മുക്ക് പിടിച്ചു നിൽക്കാൻ സാധിക്കും. ചെറുപ്പത്തിൽ ഉപ്പ പഠിപ്പിച്ച തന്ന് രണ്ട് വരികൾ കൂടെ
' ഉള്ളപോൾ ഇല്ലാത്തവനെ പോലെ ജീവിച്ചാൽ ഇല്ലാത്തൊരു കാലമില്ല '