ഴിഞ്ഞ 2-3 ദിവസങ്ങളായി മാദ്ധ്യമങ്ങൾ ആഘോഷിക്കുന്നത് സൗദിയിലെ ക്യാമ്പുകളിൽ നിരവധി പേര് പട്ടിണി കിടക്കുന്നു എന്നും ജോലിയില്ലാതെ കഴിയുന്നു എന്നും വാർത്തകൾ കൊടുത്താണ്. എന്നാൽ നിങ്ങളിൽ ഒരാൾ പോലും അവർക്ക് വേണ്ട ഭക്ഷണം പോയിട്ട് ഒരു കുപ്പി വെള്ളം പോലും എത്തിക്കാനുള്ള നടപടികൾ തുടങ്ങിവെക്കുകയോ അവരെ ബന്ധപ്പെടാനുള്ള വിവരങ്ങളോ നൽകിയിട്ടില്ല. ഇതൊരു മുതലെടുപ്പാണ് കേരളത്തിലെ ബഹുഭൂരിപക്ഷം പ്രവാസികളും സൗദിയിലാണ് എന്നുള്ളതിനാൽ നാട്ടിലുള്ളവർ വാർത്ത ശ്രദ്ധിക്കുമെന്ന തിരിച്ചറിവ്, നിങ്ങൾക്ക് പരസ്യ വരുമാനം നേടാൻ വേണ്ടിയുള്ള തന്ത്രപ്പാട്, അങ്ങനെ കാണാനേ കഴിയൂ.

പല വാർത്തകളിലും സൗദി തകർന്നു പ്രവാസികൾ നെട്ടോട്ടത്തിൽ എന്നൊക്കെയാണ് തലക്കെട്ട്. പ്രിയപ്പെട്ട മാദ്ധ്യമ പ്രവർത്തകരെ സൗദിയിൽ നിർമ്മാണ പ്രവർത്തനത്തിൽ കരാറുള്ള ആയിരക്കണക്കിന് കമ്പനികളുണ്ട് അങ്ങനെയുള്ള ആയിരക്കണക്കിന് കമ്പനികളിൽ ഒരു കമ്പനി മാത്രമാണ് പൂട്ടിയത് ഇങ്ങനെയുള്ള കോൺട്രാക്റ്റിങ് കമ്പനികളിൽ കുറഞ്ഞത് നാലായിരവും ആയ്യായിരവും തൊഴിലാളികളുണ്ട് അതിൽ ഭൂരിപക്ഷവും മലയാളികളാണ്. പ്രവാസികളുടെ കാര്യങ്ങളിൽ കരുതലും ഇടപെടലുകളും വേണ്ട എന്നല്ല മറിച്ച് വാർത്തകളെ വളച്ചോടിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നത് അവസാനിപ്പിക്കണം.

ഒരു കമ്പനി തകർന്നതുകൊണ്ട് സൗദിയിലെ പ്രവാസികൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഓയിൽ വില ഇടിഞ്ഞതുകൊണ്ടാണ് ഇത്രയും ജോലിക്കാർക്ക് ജോലി നഷ്ടപ്പെട്ടത് എന്ന രീതിയിലാണ് മാദ്ധ്യമങ്ങളിൽ വരുന്ന വാർത്ത എന്നാൽ ലബനീസ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയുടെ മാനേജ്മെന്റ് നടത്തിയ അഴിമതികളാണ് കമ്പനിയുടെ തളർച്ചയിലേക്ക് എത്തിച്ചത് എന്നാണു അറിയാൻ കഴിഞ്ഞത്. ഓയിൽ വില ഇടിഞ്ഞതിനെ തുടർന്ന് ശമ്പളത്തിൽ ചില നിയന്ത്രങ്ങൾ കമ്പനികൾ വരുത്തി എന്നത് ഒഴിച്ചാൽ ഒരു പ്രവാസിക്കും ജോലി നഷ്ടപ്പെട്ടതായി അറിയാൻ കഴിഞ്ഞിട്ടില്ല.

നിങ്ങൾ നൽകുന്ന ഇത്തരത്തിലുള്ള നെഗറ്റീവ് വാർത്തകൾ ഒരുപക്ഷെ പതിനായിരങ്ങളുടെ ജോലി ഇല്ലാതാക്കാനേ ഉപകരിക്കൂ. ഇനിയും ആടിനെ പട്ടിയാക്കുന്ന ഇത്തരത്തിലുള്ള വാർത്തകൾ പടച്ചു വിടുമ്പോൾ കൂടുതൽ പക്വതയോടെ കൈകാര്യം ചെയ്യാൻ മാദ്ധ്യമ സുഹൃത്തുക്കൾ ശ്രദ്ധിക്കുക.