- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികളുടെ ആദ്യാർത്തവം ഉത്സവമാക്കുമ്പോൾ അതേകാര്യത്തിന് അശുദ്ധി പ്രഖ്യാപിച്ച് മാറ്റിനിർത്തുന്നതെന്തിന്? 'അയ്യപ്പൻ സ്ത്രീ വിരോധിയാണോ? ധർമ്മശാസ്താവിന് ഒരു തുറന്നകത്ത്..
പ്രിയപ്പെട്ട അയ്യപ്പന് ആദരപൂർവ്വം, പറഞ്ഞു തുടങ്ങുന്നത്, ഇത് വായിച്ചു തീരുമ്പോൾ അല്പം ദൈവീക പൂജാർപ്പണങ്ങൾ (പൊങ്കാല) എനിക്കും ലഭിക്കാൻ സാധ്യതയുള്ള ചില കാര്യങ്ങളെ കുറിച്ചാണ്..., തത്വമസി അഥവാ അതു നീ തന്നെയാകുന്നു......... എന്ന് അടിയങ്ങളെ ഉദ്‌ബോധിപ്പിച്ച അയ്യപ്പനോട് തന്നെ സധൈര്യം പറയെട്ടെ, കാര്യങ്ങൾ ശബരിമലയെ സംബന്ധിച്ചതാണ്. അങ്ങയുടെ പേരിൽ ഇവിടെ നാട്ടിൽ നടക്കുന്നതെല്ലാം ത്രിലോക ജ്ഞാനിയായ അങ്ങ് അറിഞ്ഞുകാണുമല്ലോ ? ശബരിമലയിൽ ബാലഭാവം കടന്നു കൗമാരപ്രായത്തിലാണ് അങ്ങ് കുടിയിരിക്കുന്നത് എന്ന മൂന്നാംകിട മുട്ട് ന്യായവും പറഞ്ഞു 10 മുതൽ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകളെ അങ്ങയുടെ മുന്നിലേക്ക് വരുന്നതിനോ തൊഴുത് സായൂജ്യമണയുന്നതിനോ അങ്ങയുടെ ഭക്തരാണെന്നു അവകാശപ്പെടുന്ന ഭക്തപുരുഷോത്തമന്മാർ അനുവദിക്കുന്നില്ല. അങ്ങൊരു സ്ത്രീ ലമ്പടനും ഞരമ്പ് രോഗിയുമാണെന്നൊണം വരുത്തി തീർക്കുന്ന രീതിയിലാണ് അങ്ങയുടെ ഭക്ത ജനങ്ങൾ എന്ന ലേബലിൽ ചിലയാളുകൾ ഇവിടെ പ്രചാരണങ്ങൾ അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. സ്ത്രീകൾക്ക് ചാരിത്ര്യം എന്ന പോലെ
പ്രിയപ്പെട്ട അയ്യപ്പന് ആദരപൂർവ്വം,
പറഞ്ഞു തുടങ്ങുന്നത്, ഇത് വായിച്ചു തീരുമ്പോൾ അല്പം ദൈവീക പൂജാർപ്പണങ്ങൾ (പൊങ്കാല) എനിക്കും ലഭിക്കാൻ സാധ്യതയുള്ള ചില കാര്യങ്ങളെ കുറിച്ചാണ്...,
തത്വമസി അഥവാ അതു നീ തന്നെയാകുന്നു......... എന്ന് അടിയങ്ങളെ ഉദ്‌ബോധിപ്പിച്ച അയ്യപ്പനോട് തന്നെ സധൈര്യം പറയെട്ടെ, കാര്യങ്ങൾ ശബരിമലയെ സംബന്ധിച്ചതാണ്.
അങ്ങയുടെ പേരിൽ ഇവിടെ നാട്ടിൽ നടക്കുന്നതെല്ലാം ത്രിലോക ജ്ഞാനിയായ അങ്ങ് അറിഞ്ഞുകാണുമല്ലോ ? ശബരിമലയിൽ ബാലഭാവം കടന്നു കൗമാരപ്രായത്തിലാണ് അങ്ങ് കുടിയിരിക്കുന്നത് എന്ന മൂന്നാംകിട മുട്ട് ന്യായവും പറഞ്ഞു 10 മുതൽ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകളെ അങ്ങയുടെ മുന്നിലേക്ക് വരുന്നതിനോ തൊഴുത് സായൂജ്യമണയുന്നതിനോ അങ്ങയുടെ ഭക്തരാണെന്നു അവകാശപ്പെടുന്ന ഭക്തപുരുഷോത്തമന്മാർ അനുവദിക്കുന്നില്ല. അങ്ങൊരു സ്ത്രീ ലമ്പടനും ഞരമ്പ് രോഗിയുമാണെന്നൊണം വരുത്തി തീർക്കുന്ന രീതിയിലാണ് അങ്ങയുടെ ഭക്ത ജനങ്ങൾ എന്ന ലേബലിൽ ചിലയാളുകൾ ഇവിടെ പ്രചാരണങ്ങൾ അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. സ്ത്രീകൾക്ക് ചാരിത്ര്യം എന്ന പോലെ അങ്ങേയ്ക്കുള്ള ആ പവിത്രത ചോര തിളയ്ക്കുന്ന ഈ പ്രായത്തിൽ ഋതുമതികളായ സ്ത്രീകളെ കണ്ടാൽ നഷ്ട്ടപ്പെടുമെന്നാണ് ഇക്കൂട്ടർ ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നത് . കുളത്തൂപുഴയിലും അച്ചൻകോവിലിലും, ആര്യങ്കാവിലും ധർമ്മശാസ്താവായി അയ്യപ്പനെ ഞങ്ങൾ ആരാധിച്ചു വരുന്നകാര്യം അങ്ങേയ്ക്ക് അറിവുള്ളതല്ലേ? കൗമാര സങ്കല്പമുള്ള ശബരിമലയിലെ അങ്ങയുടെ പ്രതിഷ്ഠയിൽ ഒരു ആർത്തവമുള്ള സ്ത്രീ ഭക്തിയോടെ നോക്കിയാൽ പോലും ബ്രഹ്മചര്യം ഇളകുന്ന അത്രയ്ക്കു ദുർബലനാണോ സർവ്വചരാചരങ്ങളുടെയും രക്ഷകനായ എന്റെ അയ്യപ്പൻ ?
തക്കം കിട്ടുന്നിടത്തെല്ലാം തൊണ്ണൂറു കഴിഞ്ഞ വയോധികയിൽ തുടങ്ങി പറക്കമുറ്റാത്ത കൈക്കുഞ്ഞുങ്ങളുടേത് വരേയുള്ള സ്ത്രീ ശരീരത്തെ തങ്ങളുടെ ലൈംഗിക തൃഷണയ്ക്കായ് പ്രാപിക്കാൻ ഒളിഞ്ഞും തെളിഞ്ഞും കോപ്പു കൂട്ടുന്നവരാണ് അയ്യപ്പാ താങ്കളുടെ പേരിൽ സദാചാര പൊലീസ് ചമഞ് പ്രകൃത്യാലുള്ള അവകാശങ്ങൾ പോലും സ്ത്രീ സമൂഹത്തിന് നിഷേധിക്കുന്നത്. നൈഷ്ഠിക ബ്രഹ്മചാരിയായ അങ്ങയുടെ പ്രതിഷ്ഠാശീർഷ ശരീരം മാത്രമാണ് ഭകതരെന്നു അവകാശപ്പെടുന്ന അത്തരക്കാർ കാണുന്നത്. ജീവാത്മാവും പരമാത്മാവും യോജിച്ചു കഴിഞ്ഞാൽ അജ്ഞ്യാ ചക്രത്തെയും ഭേദിച്ച് പ്രാണൻ സഹസ്രാര പത്മത്തിൽ എത്തും. അത് തന്നെയാണ് സാക്ഷാത്കാരം. ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്ന് തന്നെയാണ് 'തത്വമസി' എന്ന് ഞങ്ങളെ പഠിപ്പിച്ച അയ്യപ്പനെന്തിനാ കേവലം ശാരീരിക പ്രതിഭാസം മാത്രമായ ആർത്തവത്തെ അശുദ്ധിയായും അശ്ലീലമായും കരുതുന്നതെന്ന് ഏതു വേദപുസ്തകങ്ങൾ വായിച്ചിട്ടും, യുക്തിരഹിതമായ ചിന്തിച്ചിട്ടും മനസിലാകുന്നില്ല എന്റെ പൊന്നയ്യപ്പാ.
ആർത്തവം ' എന്ന സംഗതിക്കു ദിവ്യത്ത്വമുണ്ടെന്നു സങ്കല്പിക്കുകയും,ദേവിക്ക് അതുണ്ടായാൽ , ദർശനം പുണ്യം എന്നു വിധിക്കുകയും ചെയ്യുന്ന ആളുകൾ തന്നെയാണല്ലോ നമ്മുടെ സ്ത്രീകളെ ആ സമയം ''പടിക്കു പുറത്തു'' നിർത്തുന്നു എന്നത് വിരോധാഭാസമല്ലേ ?
പുരുഷ ലിംഗത്തെയും, യോനിയെയും, മുലകളെയും തുടങ്ങി രക്തവും മൂത്രവും , മലവും ശുക്ലവും വരെ പൂജാപാത്രമാകുന്ന ആരാധനാ സമ്പ്രദായത്തിന്റെ അവശിഷ്ടങ്ങൾക്ക് മേൽ പുഷ്പ്പാർച്ഛന നടത്തുകയാണ് അങ്ങയുടെ അഭിനവ ഭക്തന്മാർ അയ്യപ്പാ.
പെണ്കുഞ്ഞിന്റെ ആദ്യാർത്തവം ഉത്സവമായി കൊണ്ടാടുന്ന സംസ്‌കാരമാണ് നമ്മുടേത്. ചെങ്ങനൂർ ദേവിയുടെ തീണ്ടാരി തുണി പോലും ആരാധിക്കപ്പെടുന്ന നാടാണിത്. കാമാഖ്യാ ദേവിയുടെ ആർത്തവം അംബുബാചി ആഘോഷമാകുന്നിടവും ഇത് തന്നെ. സനാതന സംസ്‌കൃതിയിൽ ആർത്തവം അങ്ങേയറ്റം പരിചരണവും ശ്രദ്ധയും ആവശ്യമായ ശുദ്ധ അവസ്ഥ ആയി കരുതുന്നു എന്നല്ലേ ദൈവമേ ഇതില്‌നിന്നും മനസ്സിലാവുന്നത് ?
രതി, പുകയില, മദ്യം, മാംസാഹാരം എന്നിവ ഒഴിവാക്കിയുള്ള 41 ദിവസത്തെ വൃതം സ്ത്രീകൾക്ക് സാധ്യമല്ല എന്നതാണ് സമൂഹത്തിലെ പകുതിയോളം വരുന്ന സ്ത്രീ സമൂഹത്തിന് ശബരിമലയിൽ ഊരുവിലക്ക് കല്പിച്ചതിനു പറയപ്പെടുന്ന ഒരു വാദം. രതി, പുകയില, മദ്യം, മാംസാഹാരം ഇവയിൽ ഏതാണ് ഒരു സ്ത്രീക്ക് ഒഴിവാക്കാൻ കഴിയാത്തത് മറിച്ച് ഏതൊരു പുരുഷ ഭക്തൻ ചെയ്യുന്നതിനേക്കാൾ ഭക്തിയോടെ വൃതമെടുക്കാൻ സ്ത്രീകൾക്ക് സാധിക്കുകയും ചെയ്യും. അപ്പോൾ പ്രശ്‌നം ആർത്തവമാണ് അല്ലെങ്കിൽ ഋതുമതിയായ പെണ്ണുങ്ങളാണ് . ആർത്തവം ഉണ്ടാകുമ്പോഴല്ലേ ഒരു പെൺകുട്ടി ഋതുമതിയാകുന്നത് അങ്ങനെയെങ്കിൽ അടിസ്ഥാന പ്രശനം ആർത്തവം അല്ലെങ്കിൽ തീണ്ടാരിയാണ് എന്നുവേണം മനസിലാക്കാൻ. നാട്ടിലെ ചില അഭിനവ ഭക്ത പ്രമാണിമാർ സൃഷ്ട്ടിക്കുന്ന ഭക്തി ഭീകരത ഒന്ന് കാണേണ്ടത് തന്നെയാണ് എന്റെ അയ്യപ്പാ. ആണു ബോംബിനേക്കാൾ മാരകമായ എന്തോ ഒന്നാണീ ആർത്തവം എന്ന മട്ടിലാണ് സ്ത്രീ വിരുദ്ധത പ്രചരിക്കുന്നത്.
സ്ത്രീകള്ക്ക് ഗര്ഭം ധരിക്കാനും പ്രസവിക്കാനുമനുയോജ്യമായ രീതിയിൽ പ്രകൃതി നല്കിയിരിക്കുന്ന ശാരീരിക പ്രത്യേകതകളുടെ ഒരു ഭാഗം ആണ് ആർത്തവം. പരാഗണം നടക്ക പെടാത്ത അണ്ഡത്തെ ഗര്ഭാശയത്തിന്റെ ഉള്ളിലെ എൻഡോമെട്രിയതോടൊപ്പം ശരീരം പുറംതള്ളുന്ന പ്രക്രിയ യാണ് ആർത്തവം അഥവാ പുറംതള്ളപ്പെടുന്ന രക്തം . ഭാവി തലമുറയെ ചുമക്കുന്ന ഗർഭപാത്രങ്ങളും അതിൽ നിന്ന് വരുന്ന രക്തവും എങ്ങനെയാണ് ഭഗവാനെ അങ്ങേയ്ക്ക് അശുദ്ധിയാകുന്നത്.
ആർത്തവ രക്തത്തിൽ നിന്നും മാരക രോഗാണുക്കളോ വിഷവാതകങ്ങളോ ഒന്നും തന്നെ വായുവിന്റെ ഭൂമിയിലോ പരക്കുന്നില്ല. അയ്യപ്പനെ കാണാൻ മലകയറുന്ന സ്ത്രീ രക്തം വഴിനീളെ ഒഴുക്കിക്കൊണ്ടല്ല നടന്നു നീങ്ങുന്നത്. ആവശ്യം വസ്തുക്കളാൽ മറയ്ക്കുകയും മുൻകരുതൽ എടുത്ത് സുരക്ഷിതമാക്കുകയും ചെയ്തിട്ടുള്ള സ്ത്രീകളുടെ യോനീ ഭാഗത്തേക്ക് നോക്കിയാണോ മന്ത്രോച്ചാരണം നടത്തി അങ്ങയുടെ മൊത്ത കച്ചവടക്കാരായ പുരുഷ ഭക്തപ്രമാണിമാർ മലകയറുന്നത് ? ആർത്തവം അശുദ്ധി അല്ല, പെണ്മയുടെ അടയാളപ്പെടുത്തലുകൾ ആണ്.
അയ്യപ്പന് അശുദ്ധിയാണെന്നു പറഞ്ഞു പരത്തുന്ന എല്ലാ ഭക്തരും ആ ആർത്തവ രക്തത്തിൽ കുരുത്തവരല്ലേ ? അങ്ങനെയെങ്കിൽ രക്തം പൊടിയാത്ത ലിംഗ ഗർവ്വിനാൽ അഹങ്കരിക്കുന്ന എല്ലാ ഭക്ത ശിരോമണികളും അങ്ങയെയുടെ സന്നിധിയിൽ വരാൻ അശുദ്ധരല്ലേ ? സൃഷ്ട്ടിച്ച ദൈവം തന്നെ അശുദ്ധിയെന്ന് ആക്ഷേപിക്കുന്ന ആർത്തവം ഇല്ലെങ്കിൽ ഒരു സ്ത്രീക്ക് ഗർഭധാരണം സാധ്യമല്ല. അങ്ങനെയെങ്കിൽ ഒരു പുതു ജീവന് ഹേതുവാകുന്ന ആർത്തവ രക്തമല്ലേ ഈ ഭൂമുഖത്തു ഏറ്റവും ശുദ്ധമായിട്ടുള്ളത്.
മലവും, മൂത്രവും , കഫവും, ചലവും, തുപ്പലും, രക്തവും പേറുന്ന മനുഷ്യ ശരീരം അതിലെ ഗർഭപാത്രത്തിലെ രക്തത്തിനു മാത്രമെന്തേ നീ അശുദ്ധി കൽപ്പിക്കുന്നൂ? മലവും, മൂത്രവും , കഫവും, ചലവും, തുപ്പലും, രക്തവും പേറുന്ന മനുഷ്യ ശരീരം അതിലെ ഗർഭപാത്രത്തിലെ രക്തത്തിനു മാത്രമെന്തേ നീ അശുദ്ധി കൽപ്പിക്കുന്നൂ ? ഗർഭപാത്രമില്ലാത്ത ആർത്തവം ഇല്ലാത്ത സ്ത്രീകളെ വിവാഹം കഴിക്കാൻ ആർത്തവരക്തത്തെ ചോദ്യം ചെയ്യുന്ന അങ്ങയുടെ എത്ര ഭക്തന്മാർ തയ്യാറാവും എന്നൊരു ആത്മ പരിശോധന നടത്താൻ അങ്ങ് തായാറാകണം.
ആർത്തവ വിരാമം സംഭവിച്ച 65 കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ വെറുതെവിട്ട ഡൽഹി ഹൈക്കോടതിയുടെ വിധി മനസിലെത്തുകയാണിപ്പോൾ. ആർത്തവ വിരാമം സംഭവിച്ചതിനാൽ അതൊരു ബലാത്സംഗമായി കാണാൻ കഴിയില്ല എന്നതായിരുന്നു അങ്ങ് സൃഷ്ടിച്ച മനുഷ്യ ജഡ്ജിയുടെ വിചിത്രമായ വിധിന്യായം. ആർത്തവമുള്ള സ്ത്രീയെ ബലാത്സംഗത്തിൽ നിന്നും സംരക്ഷിക്കപ്പെടേണ്ടവളായും, അതൊരു ഹീന കുറ്റകൃത്യമായും ആർത്തവ വിരാമം സംഭവിച്ച സ്ത്രീയെ മറിച്ചും ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ് നാട്ടിലിപ്പോൾ എന്നാൽ മനുഷ്യരുടെ സൃഷ്ട്ടാവും ദൈവവുമായ അങ്ങാകട്ടെ ആർത്തവ രക്തം അശുദ്ധിയായും , തീണ്ടാരിയുള്ള സ്ത്രീകൾ ദർശിച്ചാൽ തനറെ ബ്രഹ്മചര്യം ഇല്ലാതാക്കുമെന്നും ഭയപ്പെടുന്നമെന്നുമുള്ളത് ഞങ്ങളിലെ വിശ്വാസത്തിന്റെ അന്തഃസത്തയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. ഇനി വാദത്തിനായി ആചാരം അംഗീകരിച്ചാല് തന്നെ എന്താണ് സ്ത്രീയെ ശബരിമലയില് വരുന്നതിനെ തടയുന്നത്? ആര്ത്തവം ആണോ പ്രശ്‌നം? 10 - 50 പ്രായത്തിലുള്ളവര്ക്കാണ് അനുവാദം ഇല്ലാത്തത് എന്നു പറയുമ്പോള് ആര്ത്തവം ഉള്ളവര് എന്നുകൂടി അതിനര്ഥമുണ്ടോ? അതെങ്ങനെ ശരിയാകും? 10 വയസ്സിനു മുമ്പ് ഋതുമതി ആകുന്ന കുട്ടികള് ഇന്ന് വളരെ കൂടുതല് ആണ്. 50 വയസ്സില് ആര്ത്തവം നില്ക്കാത്തവര് ധാരാളമുണ്ട്. 35 വയസ്സില് ഗര്ഭപാത്രം മാറ്റിയവരെ അമ്പലത്തില് കയറ്റുമോ? ഇതൊക്കെ എങ്ങനെ മനസ്സിലാക്കും ?
സ്ത്രീകള്, പ്രസവിക്കാനും കുട്ടികളെ വളര്ത്താനും മാത്രമായി, കുടുംബത്തിന് കൈമാറ്റം ചെയ്യാനധികാരമുള്ള ജീവിതത്തോട് കൂടി സ്വാതന്ത്ര്യമില്ലാതെ, പ്രണയമില്ലാതെ, ശാരീരിക തൃപ്തിയറിയാതെ പ്രസവിച്ചുമണ്ണടിയേണ്ട വെറും യന്ത്രങ്ങളല്ലല്ലോ അയ്യപ്പാ. ഏറ്റവും മനോഹരമായി മനുഷ്യരെന്ന വര്ഗത്തെ സ്‌നേഹത്തിലൂടെ, പാരസ്പര്യത്തിലൂടെ പരസ്പരപൂരകങ്ങളാക്കി നിലനിര്ത്തി കൊണ്ടുപോകാന് സൃഷ്ടിച്ച ഒരേ നാണയത്തിന്റെ തന്നെ രണ്ടു വശങ്ങളല്ലേ ? താങ്കളുടെ ജനനത്തിന് പോലും വിഷ്ണുവിന് മോഹിനിയെന്ന സ്ത്രീരൂപത്തെ സൃഷ്ടിക്കേണ്ടിവന്നു. ഞങ്ങൾ വിശ്വസിച്ച കഥപ്രകാരം വിഷ്ണുവിനോട് മോഹിനീരൂപം ഒരിക്കല്കൂടി കൈക്കൊള്ളാന് പറയുന്ന പരമശിവനോട്, വിഷ്ണു അത് ശരിയാവില്ല താങ്കള് ഭ്രമിച്ചുപോകും എന്ന് പറയുകയാണല്ലൊ. അപ്പോള് പരമശിവന് വീണ്ടും വിഷ്ണുവിനെ നിര്ബന്ധിക്കുന്നു. അങ്ങനെ വിഷ്ണു മോഹിനിയാവുമ്പോള് പരമശിവന് കാമം സഹിക്ക വയ്യാഞ്ഞ് മോഹിനിയെ പ്രാപിച്ചതില് ഉണ്ടായതാണ് താങ്കള്. അതായത് രണ്ട് പുരുഷന്മാരുടെ ഉല്പന്നം. അവര് ദൈവങ്ങള് ആയതുകൊണ്ട്, അവരുടെ മകനായ താങ്കളും ദൈവമായി. ഇപ്പോഴത്തെ 'മക്കള് രാഷ്ട്രീയം' പോലെ എന്ന് പറയാം. പക്ഷെ, പുനര്ജന്മ സിദ്ധാന്തപ്രകാരം ഏത് ജന്മത്തിലും പുരുഷനോ, സ്ത്രീയോ ആയി മാറാനുള്ള സാധ്യതയുണ്ടല്ലൊ.
തന്ത്ര പറയുന്നത് കൃഷ്ണന് തന്നെയാണ് കാളി എന്നാണ്. അപ്പോള് മനസ് പുരുഷന്മാരുടേതായിട്ടുള്ള എത്രയോ സ്ത്രീകളും, സ്ത്രീകളുടെ മനസുള്ള എത്രയോ പുരുഷന്മാരും ഉണ്ട്. അങ്ങനെയെങ്കില് ലഭിച്ച ശരീരത്തിന്റെ പേരിലല്ലല്ലോ സംസാരിക്കേണ്ടത്, ശരീരത്തിന്റെ ഉള്ളില് നിവസിക്കുന്ന ആത്മാവിന്റെ പേരിലല്ലേ. 'തത്വമസി' എന്ന് എഴുതിവച്ചിട്ടുള്ള താങ്കളുടെ അമ്പലത്തില് എന്തിനാണപ്പോള് വിവേചന രഹിതനായ ആത്മാവിനെ കാണാതെ, ആത്മാവിന്റെ പുറം ചട്ടയോട് വിവേചനം കാണിക്കുന്നത്?
9 മാസം വയറ്റില് കിടന്ന് ആര്ത്തവം ഭക്ഷിച്ച് വികസിപ്പിച്ച ശരീരവുമായി പുറത്തെത്തിക്കഴിഞ്ഞ്, ഉണ്ടാക്കിയ ഗര്ഭപാത്രത്തേയും ഉണ്ടാക്കാന് കാരണമായ രതിയേയും, വെറും മൃഗവത്കരിച്ച് സ്വന്തം അമ്മയെ തൊട്ട്, കുഞ്ഞിനെ വരെ ശരീരം മാത്രമായി കാണുന്നവര്ക്കല്ലേ അയ്യപ്പാ താങ്കള് ഒരു സ്ത്രീയെ കണ്ടാല് ബ്രഹ്മചര്യം വെടിയുമെന്ന് ചിന്തിക്കാന് കഴിയുക? താങ്കള് അത്രക്ക് ദുര്ബലനാണോ എന്ന ചോദ്യം പ്രസക്തമാവുന്നത് ഇവിടെയാണ്. അങ്ങനെയുള്ളവര്ക്കല്ലേ സ്ത്രീ വന്നാല് ആകെ മൊത്തം കുഴപ്പമാകുമെന്ന് പ്രവചിക്കാന് കഴിയുകയുള്ളൂ. കാരണം അവര്ക്ക് അവരെ തന്നെ വിശ്വാസമില്ല അയ്യപ്പാ. അപ്പോള് താങ്കളുടെ ഭക്തന്മാരില് എവിടെയാണ് കുഴപ്പം എന്ന് ഒരു ദൈവമെന്ന നിലയില് ഭൂമിയുടേയും ജീവജാതികളുടേയും നല്ലതിന് അങ്ങു തന്നെ ചിന്തിച്ചേ പറ്റൂ.
വന്യ മൃഗങ്ങൾ തിങ്ങി പാർക്കുന്ന കൊടും വനത്തിലൂടെ ചെങ്കുത്തായ മലകളുംതാണ്ടി വേണം ശബരിമലയിലെത്താൻ . സ്ത്രീകൾക്ക് ശാരീരികമായ ഏറെ പ്രയാസകരമായിരിക്കും ആ യാത്ര എന്നതിനാലാണ് അയ്യപ്പാ അങ്ങയെ കണ്ടു സായൂജ്യമടയാണ് പുരുഷന്മാർ ഞങ്ങളെ വിലക്കുന്നത് എന്നാണു മറ്റൊരു വാദം . എന്നാൽ പത്തുവയസ്സുവരെയുള്ള പേന കുട്ടികൾക്കും അമ്പതു വയസുകഴിഞ്ഞ സ്ത്രീകൾക്കും നടന്നു കായാരാണ് പറ്റുന്ന മലകളും, നടന്നു നീങ്ങാൻ കഴിയുന്ന കാടുകളും എങ്ങനെയാണ് അയ്യപ്പാ പത്തു മുതൽ അമ്പത് വരെ പ്രായമായവർക്ക് ബാലികേറാ മലയാകുന്നത് ?
ശബരിമലയിൽ പൂജിക്കപ്പെടുന്ന ധർമ്മശാസ്താവിന് രണ്ട് പത്‌നിമാരുണ്ടെത്രെ. പൂർണ്ണ, പുഷ്‌ക്കല. ഇവിടെ പൂർണ്ണ എന്ന പദത്തിന്നും പുഷ്‌ക്കല എന്ന പദത്തിനും മലയാള അർത്ഥം പറയേണ്ടത് രജസ്വലയായവൾ എന്നാണ്. അഥവാ പൂർണ്ണയും പുഷ്‌ക്കലയും ശബരിമലയിൽ ശാസ്താവിനൊപ്പം പൂജിക്കപ്പെടുന്നു.എല്ലാ അയ്യപ്പക്ഷേത്രങ്ങളിലും ധർമ്മശാസ്താനു സംബന്ധിയായായാണ് പൂജാവിധാനം. അയ്യപ്പാനായി പ്രത്യേക പൂജാവിധി നാളിതുവരെ വന്നിട്ടില്ലാ എന്നാണെന്റെ ധാരണ.അയ്യപ്പൻ പുലിവാഹനനാണല്ലോ. പക്ഷേ എന്തുകൊണ്ടാണ്, അയ്യപ്പക്ഷേത്രങ്ങളിൽ കൊടിമരത്തിലെ വാഹനം കുതിര ആയത്, ശബരിമലയിൽ ഉൾപ്പെടെ.? ശാസ്താവിന്റെ വാഹനമാണ് കുതിര. ശാസ്താവിൽ വിലയം പ്രാപിച്ച അയ്യപ്പൻ ശാസ്തൃ സംബന്ധിയായി സ പരിവാരം ശബരിമലഉൾപ്പെടെ എല്ലായിടത്തും പൂജിക്കപ്പെടുന്നു.. അതു കൊണ്ടു തന്നെ ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുവാനുള്ള കാരണം രജസ്വലയാകുന്നുവെന്നതാണെന്നപ്രചരണം വിവേകരഹിതവും അടിസ്ഥാന രഹിതവും ആകുന്നു.
ശബരിമല ശ്രീ ധർമ്മശാസ്താവ് സ്ത്രീ നിഷേധിയല്ല.. പകരം സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും, അവകാശത്തെയും പുനഃസ്ഥാപിക്കലാണ് ഈ അവതാര ഉദ്ദേശ്യം..
ഭർത്താവിനാൽ അവഗണിക്കപ്പെടുന്നു, എന്ന തോന്നലിനാൽ.. എന്നെ സമാധാനിപ്പിക്കൂ.. എന്നെ സംതൃപ്തയാക്കൂ എന്ന് ഗതികേടുകൊണ്ട് കേണപേക്ഷിക്കപ്പെടുന്ന ഒരു ലീലയുടെ പുനരവതാരമാണ് മഹിഷി.ഭർത്താവായ ദത്തന്റെ ശാപഫലമാണ് മഹിഷി.
അങ്ങനെ ചിന്തിക്കുമ്പോൾ ഒരു ഭാര്യ എന്ന നിലയിൽ, ഭർത്താവിനാൽ, അവഗണിക്കപ്പെട്ട്, അതേ ഭർത്താവിന്റെ ശാപത്താൽ ഒരു എരുമയായി പുനർജീവിക്കേണ്ടി വന്ന ലീലയുടെ ശാപമോക്ഷം നല്കിയ, ലീലയ്ക്ക് സ്ത്രീത്വം തിരിച്ചു നല്കിയ സ്വാതന്ത്ര്യം നല്കിയ ദേവനല്ലേ അയ്യപ്പൻ?.അതേ അയ്യപ്പൻ ലോകമാതാവായി, ജാംദംബികയായി, തനിക്കു സമീപം തന്നെ ആരൂഢം നല്കി ആ സ്ത്രീ യെ അനുഗ്രഹിച്ചതുംനാം മറന്നു കൂടാ. അങ്ങനെ ഉള്ളപ്പോൾ സാധാരണ മനുഷ്യ സ്ത്രീയാൽ അയ്യപ്പന് വ്രതഭംഗം സംഭവിക്കുമെന്ന് തെറ്റിദ്ധരിച്ച് നമ്മുടെ ഭക്തരായ സ്ത്രീകളെ ശബരിമലയിൽ നിന്ന് ഒഴിച്ചു നിർത്തുക എന്നത് യഥാർത്ഥത്തിൽ അയ്യപ്പനോടുള്ള നമ്മുടെ വിശ്വാസക്കുറവല്ലേ പ്രകടമാക്കുന്നത്. ശബരിമലയുടെ തത്വം സമത്വമാണ്. അവിടെ ആൺ പെൺ ഭേദമില്ല.. ഇതല്ലേ സത്യം അയ്യപ്പാ ?
ഇനി വാദത്തിനായി ആചാരം അംഗീകരിച്ചാല് തന്നെ എന്താണ് സ്ത്രീയെ ശബരിമലയില് വരുന്നതിനെ തടയുന്നത്? ആര്ത്തവം ആണോ പ്രശ്‌നം? 10 - 50 പ്രായത്തിലുള്ളവര്ക്കാണ് അനുവാദം ഇല്ലാത്തത് എന്നു പറയുമ്പോള് ആര്ത്തവം ഉള്ളവര് എന്നുകൂടി അതിനര്ഥമുണ്ടോ? അതെങ്ങനെ ശരിയാകും? 10 വയസ്സിനു മുമ്പ് ഋതുമതി ആകുന്ന കുട്ടികള് ഇന്ന് വളരെ കൂടുതല് ആണ്. 50 വയസ്സില് ആര്ത്തവം നില്ക്കാത്തവര് ധാരാളമുണ്ട്. 35 വയസ്സില് ഗര്ഭപാത്രം മാറ്റിയവരെ അമ്പലത്തില് കയറ്റുമോ? ഇതൊക്കെ എങ്ങനെ മനസ്സിലാക്കും അയ്യപ്പാ ?
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഞാനുൾപ്പെടെയുള്ള പുരുഷ മേധാവിത്വത്തിന്റെ ഭക്തിയുടെ തടവറയിൽ നിന്നും അങ്ങയെപ്പോലൊരു ദൈവത്തെ മോചിപ്പിക്കുക എന്നത് കല്ലും മുള്ളും താണ്ടിയുള്ള കരിമല കയറ്റത്തേക്കാൾ കഠിനമാണെന്റെ അയ്യപ്പാ.
സർവ്വചരാചരങ്ങളോടും സഹാനുഭൂതിയുള്ളവരും , ഭക്തരുടെ രക്ഷകരും, പ്രപഞ്ചത്തിന്റെ സ്രഷ്ട്ടാക്കളുമെന്നു ഞങ്ങൾ ഭക്തജങ്ങൾ പഠിച്ച സർവ്വവ്യാപിയായ അയ്യപ്പാ സ്വാമിയെ അങ്ങയുടെ ഗണത്തിൽ പെട്ട ദൈവങ്ങളിൽ ഒരാളായ ശ്രീരാമനെതിരായ് അങ്ങ് ബിഹാറിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞിരിക്കുമല്ലോ ? സീതാ ദേവിയെ കാറ്റ് മൃഗങ്ങൾ വിഹരിക്കുന്ന കൊടും വനത്തിനുള്ളിൽ ഉപേക്ഷിച്ച നടപടി ക്രൂരവും നിഷ്ട്ടൂരവും ന്യായീകരിക്കാവുന്നതുമല്ല. ആയതിനാൽ ക്രിമിനൽ കുറ്റം ചുമത്തി ശ്രീരാമനെ വിചാരണ ചെയ്യണമെന്നാണ് അഭിഭാഷകൻ കൂടിയായ ഠാക്കൂർ ചന്ദൻ സിങ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രഥമ ദൃഷ്ട്യാ ശരിവച്ച പരാതി കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല അത് നാല് മാസങ്ങൾക്കു മുൻപാണ് ബിഹാറിൽത്തന്നെ റോഹ്ത്ത സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ശക്തരിൽ ശക്തനും ഒരു പർവ്വതം തന്നെ വഹിക്കാൻ ശേഷിയുള്ളവനും.. നിത്യ ബ്രഹ്മചാരികളിൽ അതി ബ്രഹ്മചാരിയുമായ ഹനുമാൻ ജിയോട് കോടാതിയിൽ നേരിട്ട് ഹാജരാകാൻ സമൻസ് നൽകിയത് . പൊതു വഴി കയ്യേറി അമ്പലം നിർമ്മിച്ച് എന്ന പരാതിയിലാണ് കയ്യേറ്റത്തിന് ഹനുമാൻജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു സമൻസ് അയച്ചത്.
അയ്യപ്പാ ഈ കണ്ട കാലം തൊട്ടേ അങ്ങും പല വ്യവഹാരങ്ങൾക്കും പാത്രമായി കോടതികൾ കയറിയിറങ്ങിയതല്ലേ. എന്നാൽ ഇപ്പോൾ തികസിച്ചും വ്യത്യസ്തവുമായ ഒരു സാഹചര്യമാണ് ഇവിടെ നാട്ടിൽ നിലനിൽക്കുന്നത്. കാര്യങ്ങൾ രാജ്യത്തെ ഏറ്റവും ഉന്നത കോടതിയിൽ എത്തിയിരിക്കുന്നു. 'അയ്യപ്പൻ സ്ത്രീ വിരോധിയാണോ ? സ്ത്രീകൾക് ഏതു പ്രായത്തിലും മല കയറിയാൽ എന്താണ് സംഭവിക്കുക ? ഭരണഘടനാ പ്രകാരം തുല്യ നീതിയും , തുല്യതാ അവകാശങ്ങളും ലിംഗ ഭേദമന്യേ എല്ലാ പൗരന്മാർക്കുംനൽകാൻ സുപ്രീം കോടതി ബാധ്യസ്ഥമാണ് . വിശ്വാസങ്ങൾക്കും മത സ്വാതന്ത്ര്യത്തിനും അവകാശങ്ങൾ ഉണ്ടെങ്കിലും അതുക്കും മേലെ തുല്യ അവകാശങ്ങൾക്കുള്ള ഉന്നതമായ അവകാശം എല്ലാ ലിംഗക്കാർക്കും ഉണ്ട്' പ്രാഥമികമായി കേസിൽ വാദം കേട്ട് ന്യായാധിപർ പറഞ്ഞ കാര്യങ്ങളാണ് ഞാൻ ഇവിടെ പറഞ്ഞുവച്ചത്. അയ്യപ്പാ ഒരു ദൈവം എന്ന നിലയിലുള്ള അങ്ങയുടെ സൽപ്പേരിനു തന്നെ കളങ്കം ചാർത്തുകയാണ് ഭക്തരെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം പുരുഷന്മാർ ഇവിടെ ചെയ്യുന്നത്. മുട്ടിപ്പായി പ്രാർത്ഥിച്ചിട്ടും കാലിനു ചുവട്ടിലെ മൺതരികൾ ഒലിച്ചുപോയ്‌ക്കൊണ്ടിരുന്നിട്ടും അയ്യപ്പാ അങ്ങെന്താണ് ഈ വിഷയത്തിൽ ഒരു ന്യായയുക്തമായ തീരുമാനം എടുക്കാത്തത് ?
പിച്ചക്കാരനെ പോലെ ഞങ്ങൾ എറിഞ്ഞു തരുന്ന നാസിക്കിലെ പ്രെസ്സിൽ അടിച്ച നാണയങ്ങളും കറൻസി നോട്ടുകളും എണ്ണി പമ്പയിൽ കുളിച്ച് എലിവാലും പൂച്ച രോമങ്ങളും മാലിന്യങ്ങളും നിറഞ്ഞ അപ്പവും ആരവണയും വിറ്റു പുരുഷന്മാരുടെ മാത്രം ദൈവമായി കുടിയിരുന്നാൽ മതിയോ ?
നാണയത്തുട്ടുകൾ പെറുക്കി ജീവിക്കേണ്ട അത്ര ഗതികേടിലാണോ അയ്യപ്പാ അങ്ങ് കൊടുംകാട്ടിനുള്ളിൽ വസിക്കുന്നത് ? ഇവിടെ പൊതുജനങ്ങൾ കഴുതകളാണെന്നു കരുതി ഭരിക്കുന്ന രാഷ്ട്രീയ മേലാളനമാരാണല്ലോ താങ്കൾക്കും ചെല്ലും ചെലവും തന്ന് തീറ്റിപോറ്റുന്നത്. അത്താഴ പഷ്ണിക്കാരൻ എറിഞ്ഞു തരുന്ന വിയർപ്പിന്റെ തുട്ടുകൾ പോലും പെറുക്കി എടുത്തു അരക്കെട്ടിൽ ഒളിപ്പിക്കുന്ന സേവകരാണ് അങ്ങയുടെ കൂടെയുള്ളത് എന്ന് എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ ?
ആർത്തവത്തിന്റെയും അശുദ്ധിയുടെയും ബ്രഹ്മചര്യത്തിന്റെയും പേര് പറഞ്ഞു സ്ത്രീജനങ്ങളെ വിലക്ക് കൽപ്പിച്ച അകറ്റി നിർത്തി അങ്ങയുടെ അടുത്തു മോക്ഷത്തിനായി വരുന്ന ലക്ഷോപലക്ഷം പുരുഷ ഭക്തരിൽ എത്ര ആളുകൾ ഈ പറയുന്ന വ്രതവും ശുദ്ധിയുമുള്ളവരാണെന്നു ചിന്തിച്ചിട്ടുണ്ടോ ? കള്ളുകുടിച്ചും , പെണ്ണ് പിടിച്ചും, കള്ളവും ചതിയും ചെയ്ത് മാംസാഹാരങ്ങളും കഴിച്ച് ആഘോഷിക്കാൻ വരുന്ന അനേകം ഭക്ത കേസരികളെ എനിക്ക് നേരിട്ടറിയാം. സിഗരറ്റും കഞ്ചാവും വലിച്ചും , മദ്യപിച്ചും, പാന്മസാലകൾ ഉപയോഗിച്ചതും പൊതു സ്ഥലങ്ങളിലും പമ്പയിലും പരസ്യമായി മലമൂത്ര വിസർജ്ജനം ചെയ്തും , വസ്ത്രങ്ങളും പ്ലാസ്റ്റിക്കുകളും അലക്ഷ്യം വലിച്ചറിഞ്ഞും അങ്ങയുടെ പുരുഷ ഭക്തന്മാർ ഉണ്ടാക്കുന്ന അശുദ്ധിയുടെ നൂറിലൊന്നുപോലും സ്ത്രീകളുടെ ആർത്തവരക്തം തെറിച്ച് ശബരിമലയിൽ ഉണ്ടാകില്ല എന്നത് ഒരു പരാമർത്ഥമല്ലേ ?
കെട്ടിയപെണ്ണിനെ മക്കളെ പെറ്റു പേറാനുള്ള യന്ത്രങ്ങളായും, കുട്ടികളെ നോക്കി അടുക്കള ദാസിയായ് ജീവിതമൊടുക്കേണ്ട വസ്തുവായും മാത്രം കാണുകയും, പണവും സ്വത്തും കൈക്കലാക്കി പെറ്റ തള്ളയെയും തന്തയെയും വയോധിക സദനങ്ങളിലേക്കോ, അനാഥാലയങ്ങളിലേക്കോ ചവിട്ടിപുറത്താക്കിയും ..ഒളിഞ്ഞും തെളിഞ്ഞും സ്വന്തം മകളോ , സഹോദരിയോ അമ്മയോ എന്ന വ്യത്യാസമില്ലാതെ സ്ത്രീകളെ അവരുടെ നഗ്‌ന ശരീരത്തിനുമേൽ തക്കം കിട്ടുമ്പോൾ പരകായ പ്രവേശം നടത്തുകയും അവസരങ്ങളുടെ അഭാവത്തിൽ ലൈംഗികതൃഷ്ണയ്ക്ക് ശമനം വരുത്താൻ വേശ്യാലയങ്ങളെ ആശ്ലേഷിക്കുകയും ചെയ്യുന്ന ധർമ്മ പുരുഷന്മാരാണോ അയ്യപ്പാ അങ്ങയുടെ സദാചാരത്തിന്റെ കാവൽക്കാർ . 41 ദിവസത്തെ വൃത്തത്തിനായ് മാലയിടുന്ന ഭക്തൻ തന്റെ ലൗകിക സുഖങ്ങളിൽ നിന്നും മാറി നിന്ന് ബ്രഹ്മചര്യം വ്രതവും അനുഷ്ഠിക്കുന്നു എന്നാൽ സ്ത്രീജനങ്ങൾക്ക് അത്തരത്തിൽ വ്രതവും ബ്രഹ്മചര്യം അനുഷ്ഠിക്കാൻ ആർത്തവം തടസ്സമാകുന്നു എന്നല്ലേ വാദം.പ്രവർത്തന ക്ഷമമായ ഗർഭപാത്രമുള്ള സ്ത്രീകളിൽ മാസത്തിൽ ഒരിക്കൽ ഗർഭപാത്രത്തിൽ നിന്നും പൊടിയുന്ന രക്തം യോനീനാളം വഴി പുറത്തു പോകുമ്പോൾ എന്ത് ലൈംഗിക-ലൗകിക സുഖമാണ് അവർ അനുഭവിക്കുന്നത്? മറിച്ച് അക്ഷരാർത്ഥത്തിൽ അമ്മയാകുന്നതിനും പൂർണ്ണ അർത്ഥത്തിൽ ഒരു സ്ത്രീയാകുന്നതിനും വേണ്ടി സഹിക്കുന്ന ഒരു നോവല്ലേ ആർത്തവം എന്ന ജൈവ പ്രക്രിയ.
കെട്ടിയപെണ്ണിനെ മക്കളെ പെറ്റു പേറാനുള്ള യന്ത്രങ്ങളായും, കുട്ടികളെ നോക്കി അടുക്കള ദാസിയായ് ജീവിതമൊടുക്കേണ്ട വസ്തുവായും മാത്രം കാണുകയും, പണവും സ്വത്തും കൈക്കലാക്കി പെറ്റ തള്ളയെയും തന്തയെയും വയോധിക സദനങ്ങളിലേക്കോ, അനാഥാലയങ്ങളിലേക്കോ ചവിട്ടിപുറത്താക്കിയും ..ഒളിഞ്ഞും തെളിഞ്ഞും സ്വന്തം മകളോ , സഹോദരിയോ അമ്മയോ എന്ന വ്യത്യാസമില്ലാതെ സ്ത്രീകളെ അവരുടെ നഗ്‌ന ശരീരത്തിനുമേൽ തക്കം കിട്ടുമ്പോൾ പരകായ പ്രവേശം നടത്തുകയും അവസരങ്ങളുടെ അഭാവത്തിൽ ലൈംഗികതൃഷ്ണയ്ക്ക് ശമനം വരുത്താൻ വേശ്യാലയങ്ങളെ ആശ്ലേഷിക്കുകയും ചെയ്യുന്ന ധർമ്മ പുരുഷന്മാരാണോ അയ്യപ്പാ അങ്ങയുടെ സദാചാരത്തിന്റെ കാവൽക്കാർ . 41 ദിവസത്തെ വൃത്തത്തിനായ് മാലയിടുന്ന ഭക്തൻ തന്റെ ലൗകിക സുഖങ്ങളിൽ നിന്നും മാറി നിന്ന് ബ്രഹ്മചര്യം വ്രതവും അനുഷ്ഠിക്കുന്നു എന്നാൽ സ്ത്രീജനങ്ങൾക്ക് അത്തരത്തിൽ വ്രതവും ബ്രഹ്മചര്യം അനുഷ്ഠിക്കാൻ ആർത്തവം തടസ്സമാകുന്നു എന്നല്ലേ വാദം.പ്രവർത്തന ക്ഷമമായ ഗർഭപാത്രമുള്ള സ്ത്രീകളിൽ മാസത്തിൽ ഒരിക്കൽ ഗർഭപാത്രത്തിൽ നിന്നും പൊടിയുന്ന രക്തം യോനീനാളം വഴി പുറത്തു പോകുമ്പോൾ എന്ത് ലൈംഗിക ലൗകിക ശാരീരിക സുഖമാണ് അവർ അനുഭവിക്കുന്നത് ? മറിച്ച് അക്ഷരാർത്ഥത്തിൽ അമ്മയാകുന്നതിനും പൂർണ്ണ അർത്ഥത്തിൽ ഒരു സ്ത്രീയാകുന്നതിനും വേണ്ടി സഹിക്കുന്ന ഒരു നോവല്ലേ ആർത്തവം എന്ന ജൈവ പ്രക്രിയ.
ഞാനീ പറഞ്ഞുവന്നതെല്ലാം അപ്രിയ സത്യങ്ങളാണെന്നും.. എത്രയൊക്കെ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഉന്നതിയിലെത്തിയെന്നു പറഞ്ഞാലും ശൂന്യാകാശത്ത് മനുഷ്യൻ സ്ഥിര താമസമാക്കിയെന്നു പറഞ്ഞാലും ഈ നാട്ടിൽ പറയാൻ ഇതൊന്നും പരസ്യമായി പാടില്ലാത്തതാണെന്നു അറിയാം . മേൽ എഴുത്തിൽ ഞാൻ സൂചിപ്പിച്ച പച്ചയായ പല പദങ്ങളും മൂന്നാക്കിടം പടങ്ങൾ എന്ന രീതിയിൽ സമൂഹത്തിന്റെ സാംസ്കാരിക ഡിക്ഷ്ണറിയിൽ നിന്നും ചവിട്ടിപുറത്താക്കിയവയാണെന്നും അറിയാം. ഇത്രയും വായിക്കുമ്പോൾ തന്നെ ഒരു ശരാശരി വിശ്വാസി എനിക്കർപ്പിക്കാനുള്ള പൊങ്കാല നൈവേദ്യങ്ങൾ തപ്പി ഇറങ്ങിയിട്ടുണ്ടാവും എന്നറിയാം . അതുകൊണ്ടു തന്നെ സ്വാമിയെ ദീർഘിപ്പിക്കുന്നില്ലാ ...
അങ്ങേക്കായി ഹിമ എഴുതിയതുപോലെ ശ്രീ പരമേശ്വരനും, വിഷ്ണുവും കൂടി കലിയുഗത്തിലേക്ക് പടച്ചുവിട്ടവന് സ്ത്രീവിരോധിയാണെന്നാണോ ഞങ്ങള് മനസിലാക്കേണ്ടത്? ഓരോരോ ജന്മങ്ങളില് സ്ത്രീയോ, പുരുഷനോ, മൂന്നാംലിംഗമോ, മൃഗമോ, പക്ഷിയോ ആയ ഏതൊക്കെയോ ശരീരങ്ങളുടെ കഥ പറയാനുള്ള നമ്മുടെ ശരീരത്തിന്റെ പേരിലല്ലാതെ ''ആത്മാവിന്റെ പേരില്'' എന്നാണ് ശബരിമല എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കുക? മുല്ലപ്പെരിയാര് പൊട്ടി വെള്ളം പൊങ്ങി ഒരു കന്നി അയ്യപ്പന് പോലും മല ചവിട്ടാതാവുന്ന ആ പ്രളയദിവസമാണോ അയ്യപ്പാ? താങ്കള് തെറ്റ് സ്വയം തിരുത്തി മാളികപ്പുറത്തമ്മയെ ശബരിമലയിലേക്ക് കൂട്ടിക്കൊണ്ടുപോയി അരികിലിരുത്തുക. 'തത്വമസി' എന്ന മഹാവാക്യത്തിന്റെ അര്ത്ഥമറിഞ്ഞവരാരും അയ്യപ്പസന്നിധിയില് നിന്നും സ്ത്രീകളെ തള്ളിപ്പറയില്ല. താങ്കളും താങ്കളുടെ ബന്ധനം പൊട്ടിച്ചെറിയുക. അയ്യപ്പാ., പുരുഷന്മാര് താങ്കള്ക്ക് ചാര്ത്തിതന്ന സ്ത്രീവിരുദ്ധതയുടെ മുഖംമൂടി എടുത്തെറിയൂ.. ബ്രാഹ്മണ ദൈവങ്ങളിൽ ബ്രഹ്മചര്യത്തിനു സമാനതകളില്ലാത്ത ദൈവമാണല്ലോ ആഞ്ജനേയൻ അഥവാ ഹനുമാൻജി. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഹനുമാൻക്ഷേത്രങ്ങളിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ പ്രവേശിക്കാറുണ്ടല്ലോ ? ആർത്തവമതികളായ സ്ത്രീകളെ കണ്ടിട്ടോ ആർത്തവ രക്ത വീണിട്ടോ ഹനുമാൻജിയുടെ ബ്രഹ്മചര്യം നഷ്ട്ടപ്പെട്ടതായി ഒരു വിശ്വാസത്തിലും കാണുന്നില്ല. അങ്ങനെയെങ്കിൽ ആഞ്ജനേയനെക്കാൾ ദുർബലമായ മനസ്സിനുടമയാണോ എന്റെ അയ്യപ്പൻ എന്ന് ആരെങ്കിലും ചബുദ്ധിയിൽ ചിന്തിച്ചാൽ ദൈവമായ അങ്ങയുടെ അസ്തിത്വം തന്നെ ചെയ്യലാകില്ലേ അത് എന്നാണെന്റെ സന്ദേഹം അയ്യപ്പാ ?
സവർണ്ണരുടെയും രാജാക്കന്മാരുടെയും നാടുവാഴികളുടെയും ലൈംഗിക തൃഷ്ണയുടെ സായൂജ്യത്തിനായ് മുലകൾ കാണിച്ചുമാത്രം ക്ഷേത്രത്തിൽ കയറാൻ നിർബന്ധിക്കപ്പെട്ട പിന്നോക്ക ജാതിയിൽ പെട്ട സ്ത്രീകളുടെ നാടാണിത്. പച്ച മനുഷ്യരായ കുട്ടികളെയും , സ്ത്രീകളെയും ബലി കൊടുത്ത് ദൈവത്തെ പ്രീതിപ്പെടുത്തിയ ഒരു രാക്ഷസകാലത്തിന്റെ ബാക്കിപത്രമാണ് വർത്തമാനത്തിലെ ഭക്തി രാഷ്ട്രീയം. ദളിതർക്കും പിന്നോക്കക്കാർക്കും അമ്പലങ്ങളുടെ ശ്രീകോവിൽ നടകൾ കൊട്ടിയടയ്ക്കപ്പെട്ട കറുത്ത ദിനങ്ങളിൽ നിന്നും വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അതിലുപരി സമത്വത്തിന്റെയും പുതു വെളിച്ചത്തിലേക്ക് നയിക്കുന്നവരാകണം അയ്യപ്പാ ഞങ്ങൾ ശരണം തേടുന്ന ദൈവങ്ങൾ. സ്രഷ്ട്ടാവായ അങ്ങയോടു ആജ്ഞാപിക്കുകയോ തിരുത്തുകയോ അല്ലകെട്ടോ ഈ മതില്‌കെട്ടുകളുടെ ബന്ധനങ്ങളും ഭക്തി കച്ചവടത്താൽ മലീമസമായ വിശ്വാസംസംഹിതകളും അവയുടെ വിവേചനങ്ങളും ഒടുവിൽ ദൈവങ്ങളെയും വിശ്വാസങ്ങളെയും മനുഷ്യന്റെ കോടതിയിൽ വിചാരണ ചെയ്യുന്ന അവസ്ഥാന്തരങ്ങളിലേക്ക് കൊണ്ടുചെന്നെത്തിച്ചതോർത്ത് സ്വയം സഹതപ്പിച്ചെന്നേയുള്ളൂ. തീർന്നില്ല ഭർത്താവിന്റെ ചിതയിലേക്ക് എടുത്തു ചാടി ജീവനൊടുക്കാൻ ഭാര്യ നിർബന്ധിക്കപ്പെടുന്ന മനോഹരമായ ആചാരങ്ങൾ എല്ലാം അങ്ങയെപോലുള്ള ദൈവങ്ങൾക്കും വേണ്ടിയായിരുന്നല്ലോ എന്നതാണ് ആകെയുള്ള ഒരാശ്വാസം.
മറ്റെല്ലാം മാറ്റിവയ്ക്കാം, നമ്മുടെ നിയമങ്ങളിലേക്കും ഭരണഘടനാപരമായ അവകാശങ്ങളിലേക്കും കർത്തവ്യങ്ങളിലേക്കും നോക്കിയാൽ ശബരിമലയിലെ സ്ത്രീകളുടെ അവകാശത്തെ തടയുന്നത് Rule 3 (b) of the Kerala Hindu Places of Public Worship (Authorisation of Entry) Rules, 1965 (women at such time during which they are not by custom and usage allowed to enter a place of public worship) എന്ന നിയമമാണ്. 1991 ബഹുമാനപ്പെട്ട കേരളം ഹൈക്കോടതി അത് ശരിവയ്ക്കുകയും ചെയ്തു.
എന്നാൽ സ്ത്രീ പ്രവേശനം തടയുന്നതിലൂടെ ഇന്ത്യൻ ഭരണഘടന നൽകുന്ന രാജ്യത്തെ പൗരന്മാർക്ക് താഴെ പറയുന്ന അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്.
1. Article 25(1) in The Constitution Of India 1949
(1) Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion.
ഭരണഘടനയുടെ അനുച്ഛേദം 25 (1) പ്രകാരം മതപരമായ ആചാരങ്ങള്ക്ക് അനുമതിനല്കുകയും മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുകായും ചെയ്തിരിക്കുന്നു. പൊതുനിയമത്തിനും ധാര്മികതയ്ക്കും വിധേയമായി എല്ലാ വ്യക്തികള്ക്കും സ്വന്തം മനസ്സാക്ഷി പരിപാലിക്കുന്നതിനും മതാനുഷ്ഠാനം നടത്താനും സ്വാന്തന്ത്ര്യമുണ്ട്. അതായത് ഒരു സ്ത്രീക് ശബരിമലയിൽ പോകാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു ചുരുക്കം.
2. Article 26 in The Constitution Of India Freedom to manage religious affairs Subject to public order, morality and health, every religious denomination or any section thereof shall have the right
(a) to establish and maintain institutions for religious and charitable purposes;
(b) to manage its own affairs in matters of religion;
(c) to own and acquire movable and immovable property; and
(d) to administer such property in accordance with law
അതായത് ഭരണഘടനയുടെ അനുച്ഛേദം 26(b) നൽകുന്ന സംരക്ഷണ ഉണ്ടെങ്കിലും ഒരു പൊതു ക്ഷേത്രമായ 'public temple' ശബരിമലയിൽ ദേവസ്വം ബോർഡിനോ അല്ലെങ്കിൽ അമ്പലത്തിന്റെ നടത്തിപ്പുകാർക്കോ ഒരു പൗരനെ അവിടെ പ്രവേശിക്കുന്നതിൽ നിന്നും തടയാൻ സാധിക്കില്ല.
3. Article 14 in The Constitution Of India
1Equality before law The State shall not deny to any person equality before the law or the equal protection of the laws within the territory of India Prohibition of discrimination on grounds of religion, race, caste, sex or place of birth
ഭരണഘടനയുടെ അനുച്ഛേദം - 14 പ്രകാരം ഭാരതത്തിലെ എല്ലാ പൗരന്മാർക്കും നിയമത്തിനു മുന്നിലെ സമത്വം ഉറപ്പുനൽകുന്നു. ഈ അനുച്ഛേദപ്രകാരം സ്ത്രിക്കും പുരുഷനും മതമോ, ജാതിയോ, വർഗ്ഗമോ, വർണ്ണമോ, ലിംഗമോ, സ്ഥലമോ നോക്കാതെ തുല്യാവകാശം ഉറപ്പാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. ചുരുക്കത്തിൽ ശബരിമലയിൽ പ്രവേശിക്കാൻ പുരുഷന്മാരെപ്പോലെ തന്നെ തുല്യഅവകാശം സ്ത്രീകൾക്കും ഭരണഘടന നൽകുന്നു.
Article 15(1) in The Constitution Of India
(1) The State shall not discriminate against any citizen on grounds only of religion, race, caste, sex, place of birth or any of them
The right to equality is not directly relevant in the present case, since Articles 14 and 15(1) make it clear that it is only enforceable against the State. The 'publicness' of the temple is another matter altogether: I would argue that if the Court is to hold that the Sabarimala Temple is a 'public temple', then it no longer remains a 'denominational' religious institution, and loses the protection of Article 26(b) without the necessity of going into the morality clause. In such a situation, the question becomes straightforward: the petitioners have a right to enter the temple under Article 25(1), and the Devaswom Board has no corresponding right to deny them entry under Article 26(b). Without the umbrella protection of 26(b), for the reasons adduced at the beginning of this post, Rule 3 is either ultra vires, or unconstitutional.
ഇന്നത്തെ അവസ്ഥ ഈ പ്രതികൂല സ്ഥിതി ഉണ്ടാക്കുന്നുവെങ്കിലും തികഞ്ഞ, നിഷ്‌കളങ്കയായ ഒരു അയ്യപ്പഭക്തയ്ക്ക് അവൾ പെൺകുട്ടിയാവട്ടെ, യുവതി ആകട്ടെ, പ്രൗഡാംഗന ആകട്ടെ, അവളുടെ ശബരിമല തീർത്ഥാടനം.. അക്ഷന്തവ്യമായ തെറ്റാണെന്നും, അതു പാടില്ലായെന്നും യുക്തി, ഭക് ദ്രതയോടെ, മനസ്സാക്ഷിക്കുത്തില്ലാതെ പറയാനാവുമോ ഇല്ല..... കാരണം ഭക്തി എന്നത് ആത്മാവിന്റെ നിരന്തരമായ അനുസന്ധാനം ആണ്. ഭക്തന്,അല്ലെങ്കിൽ ഭക്തയ്ക്കും ആ ദേവതയെ നിരന്തരമായ അനുസന്ധാനം ചെയ്യവാനുള്ള അവകാശം നല്കിയേ തീരൂ.
അനിവാര്യമായത് പ്രായോഗിക സമീപനമാണ് ഒരു അയ്യപ്പഭക്ത ഏതു പ്രായത്തിലുമാകട്ടെ, ശബരിമല ക്ഷേത്ര ദർശനം ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള അവകാശം നല്കിയേ തീരൂ.41 ദിവസത്തെ വ്രതാനുഷ്ഠാനം തുടർച്ചയായി നിർവ്വഹിക്കുവാൻ അവർക്കു സാധിക്കില്ല എന്ന കാരണം നിരത്തുമ്പോൾ ഒരു ആത്മപരിശോധനയ്ക്ക് പുരുഷന്മാരായ നമ്മളും തയ്യാറാകേണ്ടതുണ്ട്. 41 ദിവസം വ്രതം കൊണ്ട് നമ്മളിൽ എത്ര പേരാണ് ശബരിമല ദർശനം സാധ്യമാക്കുന്നത്.??????
ആരാധനാലയങ്ങൾ കച്ചവട സ്ഥാപനങ്ങളും , ഭക്തി വ്യവസായ കേന്ദ്രങ്ങളായും.... മതമേലധ്യക്ഷന്മാർ കുത്തകമുതലാളിമാരുമാകുന്ന ഒരുകാലഘട്ടത്തിൽ കാലപ്പഴക്കം വന്ന ഒരു ദുരാചാരം ഏതു അന്ധവിശ്വാസത്തിന്റെ പേരിലാണെങ്കിലും പൊളിച്ചെഴുതപ്പെടുക തന്നെവേണം. പ്രണയവും രതിയും നിഷേധിക്കപ്പെട്ട് യഥാര്ത്ഥ സ്‌നേഹം സമര്പ്പണമാണെന്നറിയാതെ ഉഴറി നടന്ന് സുഖത്തിനുവേണ്ടി കാമപ്പേക്കൂത്തുകളാടി, ലഹരിയില് അഭയം തേടി, പിഞ്ചുകുഞ്ഞുങ്ങളേയും അമ്മമാരേയും വരെ ബലാല്ക്കാരം ചെയ്യുന്ന ആത്മീയാചാര്യന്മാറും ഭക്തി വ്യവസായികളും ദൈവം എന്ന ദിവ്യമായ സങ്കൽപ്പത്തെ തന്നെ ഇല്ലാതാക്കുന്നതിന് മുൻപ് കലിയുഗ വരദാനമായ അയ്യപ്പാ അങ്ങ് അടിയന്തരമായി ഇടപെടലുകൾ നടത്തിയേ മതിയാകൂ.
പ്രശ്‌നങ്ങളെ, ഭയക്കുകയല്ല, അതിജീവിക്കുകയാണ് വേണ്ടത്. ശബരിമലയിൽ സ്ത്രീ ജനങ്ങൾക്കു് ഇത്തരമൊരു സൗഭാഗ്യം വരുന്നതിൽ മറ്റാരെക്കാളും മാമല നാഥനായ അങ്ങല്ലേ സന്തോഷിക്കേണ്ടത്.
ഈയിടെ കേൾക്കാനിടയായ പുരുഷാധിപത്യത്തിന്റെ ഒരു താത്വിക കഥ ഇങ്ങനെ...
ഒരിക്കൽ കുറച്ച് പുരുഷന്മാർ ഒരു ദൈവസന്നിധിയിലേക്ക് യാത്രപോകാൻ തീരുമാനിച്ചു. യാത്രയ്ക്ക് മുന്നോടിയായി ഗ്രൂപ് ലീഡർ അവസാന നിർദ്ദേശങ്ങൾ നൽകുകയായിരുന്നു. ലീഡർ എല്ലാ അംഗങ്ങളും കേൾക്കെ പറഞ്ഞു. 'നമ്മൾ ' പോകുന്ന വഴിയിൽ ഒരുപാട് സുന്ദരികളായ സ്ത്രീകളെ കാണും എന്നാൽ നമ്മളിൽ ആരും , അവരെ നോക്കുകയോ അവരിൽ ആകൃഷ്ടരാകുകയോ അരുത്. അങ്ങനെ സുന്ദരികളായ സ്ത്രീകളെ വഴിയിൽ കാണുകയാണെങ്കിൽ ഹരി ഓം ഹരി ഓം.. എന്ന് മന്ത്രങ്ങൾ ഉരുവിട്ട് മുന്നോട് നടന്നു നീങ്ങണം'
അടുത്ത ദിവസം യാത്ര തുടങ്ങി ..നടന്നു നീങ്ങവേ സംഘത്തിലെ ഒരാൾ ഹരി ഓം ഹരി ഓം എന്ന് മന്ത്രം ചൊല്ലാൻ തുടങ്ങി . എന്നാൽ ഉടൻ സംഘത്തിലെ എല്ലാ അംഗങ്ങളും ഒന്നിച്ചു ചൊല്ലി 'എവിടെ എവിടെ '
കഥയിൽ പറഞ്ഞതുപോലെ അയ്യപ്പന്റെ പേരും പറഞ്ഞു സ്ത്രീ സാന്നിധ്യത്തിൽ തന്റെ വികാര ദണ്ട് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ഞരമ്പ് രോഗത്തിന്റെ വ്യാധിയുള്ള പുരുഷ കേസരികളായ ഭക്തന്മാരാണോ ഇനി ആർത്തവം ചോര തീണ്ടാരി അശുദ്ധി എന്നൊക്കെ പറഞ് സ്ത്രീകളെ ശബരിമലയിൽ നിന്നും അകറ്റി നിർത്തുന്നത് എന്നതാണ് എന്റെയൊരു സംശയം.
ready to wait എന്ന മുദ്രാവാക്യവുമായി പ്രചാരണം നടത്തുന്ന ഭക്തരായ സ്ത്രീകളോട് അയ്യപ്പ ഭഗവാൻ തന്നെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം. അതായത് ഇത് അങ്ങ് ചെയ്ത പാപമല്ല എന്നും ഈ രക്തത്തിൽ അങ്ങേയ്ക്കു പങ്കില്ല എന്നും. ആർത്തവം അശുദ്ധിയാണെന്നും ഗർഭപാത്രത്തിലെ ചോര അയ്യപ്പന് ചതുർത്ഥിയാണെന്നും മനസ്സിനെ പഠിപ്പിച്ചു കാത്തിരിക്കുന്നവർക്ക് സത്ബുദ്ധി കൊടുക്കണേ എന്ന് അങ്ങയുടെ മുൻപാകെ ഈ അടിയൻ പ്രാർത്ഥിക്കുന്നു. കാരണം എന്നെപ്പോലുള്ളവർ മതവും ദൈവവുമായി ബന്ധെപ്പെട്ട എന്തേലും പറഞ്ഞുപോയാൽ പിന്നെ അങ്ങേയ്ക്ക് കിട്ടുന്ന പൊങ്കാല നിവേദ്യം കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിൽ ചാലിച്ച് എനിക്ക് നിവേദിക്കും മതത്തിന്റെ തലതൊട്ടപ്പന്മാർ. അതുകൊണ്ടു തന്നെയാണ് പറയാനുള്ളതെല്ലാം കലിയുഗവരദനായ അയ്യപ്പനോട് തന്നെ നേരിട്ട് പറയുന്നത് , അതിനുള്ള അവകാശം എനിക്കുണ്ടല്ലോ. മണ്ഡലകാലമാണ് അയ്യപ്പാ വരാൻ പോകുന്നത് കേസും കൂട്ടവുമൊക്കെയായി ഇവിടെ കാര്യങ്ങൾ മറ്റൊരുവഴിക്കാണ് പോകുന്നത്.
അതിനിടയിൽ തന്നെ അങ്ങയെ കാണാൻ പ്രത്യേക സൗകര്യം ഒരുക്കണമെന്നും വേണ്ട എന്നുമൊക്കെ പറഞ്ഞു ഇവിടെ തമ്മിൽ തല്ലുന്നുണ്ട് അയ്യപ്പനുമുൻപിൽ ഭിക്ഷാപാത്രവും വച്ച് പണം വീഴുന്നതും കാത്തു നിൽക്കുന്ന അങ്ങയുടെ ഭൂമിയിലെ രക്ഷാധികാരികൾ. അങ്ങയെ കാണാൻ കുഞ്ഞു നാളിൽ വൃത്തവുമെടുത്ത് ഇരുമുടിയുമേന്തി മൂന്ന് പ്രാവശ്യം ഞാൻ വന്നിട്ടുണ്ട് . ആർത്തവം ഇല്ലാത്തോണ്ട് എനിക്ക് എപ്പോൾ വേണമെങ്കിലും വരാമന്റെ അല്ലേ .. സോറി ഞാറു തമാശ പറഞ്ഞതാണ് ക്ഷമിക്കണം. ഞാൻ വന്നില്ലെങ്കിലും അച്ചൻ വർഷാവർഷം വരാറുണ്ട് അങ്ങയുടെ സന്നിധിയിൽ 'അമ്മ ഇവിടെ നിന്നും പ്രാർത്ഥനകൾ അച്ഛന്റെ കയ്യിൽ കൊടുത്തു വിടാറുമുണ്ട് ഞാനും അച്ഛനിലൂടെ അയ്യപ്പന്റെ വിശേഷങ്ങളെല്ലാം അറിയുന്നുണ്ട്. ഇക്കൊല്ലവും അങ്ങയുടെ കാരുണ്യമുണ്ടെങ്കിൽ നേരിട്ട് കാണാം. അങ്ങയെ കാണുന്നതിനൊപ്പം അങ്ങ് ഭക്തജനങ്ങളെ അനുഗ്രഹിക്കുന്നതിനായ് കുടിയിരിക്കാൻ കണ്ടെത്തിയ സ്ഥലം എനിക്ക് നന്നേ ഇഷ്ട്ടമായി . ആ പ്രകൃതി അങ്ങനെ തന്നെ നില നിരത്താൻ ആകുന്നതു ചെയ്യണം
ഞങ്ങൾ മനുഷ്യന്മാർ അങ്ങനെയൊന്നും കേൾക്കില്ല ആര് പറയുന്നതും അതിനി ദൈവമാണെങ്കിലും ശരി അതെന്തോ അങ്ങ് അങ്ങെനയാ ഞങ്ങളെ സൃഷ്ട്ടിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. നിർത്തുന്നതിനു മുൻപ് അവസാനമായി ഒന്നൂടെ ഓർമിപ്പിക്കയാണ് കേസും വഴക്കും വക്കാണവും ഒന്നുമില്ലാതെ പുരുഷന്റെ നേർ പകുതിയായ സ്ത്രീകളെയും കൂടെ അങ്ങയുടെ തിരു സന്നിധിയിൽ വന്നു അനുഗ്രഹം തേടാൻ അനുവദിക്കണം. അങ്ങ് പറഞ്ഞാൽ ശരിയായ പുരുഷ ഭക്തർ കേൾക്കും എന്നതിൽ സംശയേതുമില്ല. പിന്നെ ഇപ്പോൾ ഇവിടെ ഭരണം മാറി പുതിയ കമ്മ്യൂണിസ്‌റ് ഗവണ്മെന്റ് വന്നത് അറിഞ്ഞിരിക്കുമല്ലോ . അവരും ഇക്കാര്യത്തിൽ ഏക അഭിപ്രായക്കാരാണ് വര്ഷങ്ങള്ക്കു മുൻപ് തന്നെ അവർ ഇക്കാര്യം പറഞ്ഞിട്ടുള്ളതുമാണ് അതുകൊണ്ട് ഇനി ഒട്ടും വൈകിപ്പിക്കണ്ട ഒരു തീരുമാനമെടുക്കാൻ.
ഇനിയും ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ട് പക്ഷെ അത് മറ്റാരവസരത്തിലാകാം. ഇക്കൊല്ലം നേരിൽ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒത്തിരി സ്‌നേഹത്തോടെ,
അഡ്വ. ശ്രീജിത്ത് പെരുമന, വയനാട്
കുറിപ്പ് :- മുസ്ലിം സ്ത്രീകളെ പള്ളിയിൽ കയറ്റാത്തതിന് പടച്ചോന് എന്താ താങ്കൾ കത്തയ്ക്കാത്തതു എന്ന ചോദ്യം മനസ്സിൽ വരുന്നവരോടായി പറയട്ടെ If you are interested in fighting for the rights of Muslim woman, you are always welcome. Find Muslim woman who want to do it, and fight for their cause.
And, are u saying that you will only allow the rights of your daughter and family, only if Muslims allow that too? 'Let my neighbor Muhammed allow his wife to be free. then i will allow my wife too'