- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മംഗൾയാൻ, വിജയിച്ചത് പൊതു സാങ്കേതിക വിദ്യാഭ്യാസവും !!
മംഗൾയാൻ ഭ്രമണ പഥത്തിൽ എത്തിയപ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ എത്തിയ പ്രധാനമന്ത്രിക്കൊപ്പം നിന്ന നീല ഷർട്ടുകാരനെ ആരും അത്ര ശ്രദ്ധിച്ചു കാണില്ല. അദ്ദേഹമാണ് ഡോക്ടർ കെ. രാധാകൃഷ്ണൻ , ഐഎസ്ആർഒ യുടെ തലവൻ, ആദ്യത്തെ ശ്രമത്തിൽ തന്നെ ചൊവ്വാ ദൗത്യം പൂർത്തീകരിച്ച , ഇന്ത്യയുടെ അഭിമാനം വാനോളം ഉയർ്ത്തിയ ശാസ്ത്രജ്ഞൻ . എല്ലാവരെയും മുക്ത കണ്ഠം അഭിനന്ദ
മംഗൾയാൻ ഭ്രമണ പഥത്തിൽ എത്തിയപ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ എത്തിയ പ്രധാനമന്ത്രിക്കൊപ്പം നിന്ന നീല ഷർട്ടുകാരനെ ആരും അത്ര ശ്രദ്ധിച്ചു കാണില്ല. അദ്ദേഹമാണ് ഡോക്ടർ കെ. രാധാകൃഷ്ണൻ , ഐഎസ്ആർഒ യുടെ തലവൻ, ആദ്യത്തെ ശ്രമത്തിൽ തന്നെ ചൊവ്വാ ദൗത്യം പൂർത്തീകരിച്ച , ഇന്ത്യയുടെ അഭിമാനം വാനോളം ഉയർ്ത്തിയ ശാസ്ത്രജ്ഞൻ . എല്ലാവരെയും മുക്ത കണ്ഠം അഭിനന്ദിക്കുമ്പോഴും, എല്ലാവരും മറന്നു പോയ ഒന്നുണ്ട്, രാജ്യത്തെ പൊതു സാങ്കേതിക വിദ്യാഭ്യാസത്തിന്റെ കൂടി വിജയം ആണ് ഈ മംഗൾയാൻ എന്നത്. രാധാകൃഷ്ണൻ ബിരുദം പഠിച്ചത് ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് തൃശ്ശൂരിൽ ആണ്. ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്ന ടെസ്സി തോമസും അവിടെ തന്നെയാണ് പഠിച്ചത്.
ഐഎസ്ആർഒ യുടെ 20,000 വരുന്ന സാങ്കേതിക വിദഗ്ധർ ഭൂരിപക്ഷവും ഒന്ന് അല്ലെങ്കിൽ മറ്റൊരു പൊതു സാങ്കേതിക വിദ്യാലയങ്ങളുടെ ഉൽപ്പന്നം ആയിരുന്നു. സമൂഹത്തിലെ യുവ പ്രതിഭകളെ പണത്തിന്റെ പിൻബലം ഇല്ലാതെ ഏറ്റവും വലിയ രീതിയിൽ എത്താൻ സാധിപ്പിക്കുന്ന സംവിധാനങ്ങൾ ആണ് പൊതു സാങ്കേതിക വിദ്യാലയങ്ങൾ. അവയുടെ നിലവാരം കൂട്ടാൻ എന്ന പേരിൽ, ഒളിഞ്ഞും തെളിഞ്ഞും 'സ്വയംഭരണം വേണം സ്വകാര്യവൽക്കരിച്ചാലേ നിലവാരം കൂടൂ' എന്ന് ആർത്തു വിളിക്കുന്നവർ സൗകര്യപൂർവ്വം മറക്കുന്നത്, പണം ഒരു മാനദണ്ഡം ആക്കാതെ പഠിക്കാൻ കഴിവുള്ളവരെ പഠിപ്പിക്കാൻ പൊതുസാങ്കേതിക വിദ്യാഭ്യാസം നില നിന്നേ മതിയാവൂ എന്ന വസ്തുത ആണ്. എല്ലാ വർഷവും പലരും പുറത്തു വിടുന്ന ലോക നിലവാരം ഉള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ ഒരിക്കൽ പോലും ഇടം പിടിക്കാത്ത സ്ഥലങ്ങളിൽ നിന്ന് അസാമാന്യ പതിഭകൾ ഉണ്ടാകുന്നു?.ഇങ്ങനത്തെ പട്ടികകളുടെ പോരായ്മകൾ തള്ളിക്കളയാനാകുമോ ?.ഭൗതിക അന്തരീക്ഷം, ഗവേഷണത്തിനുള്ള മൂലധനം ഇവ കുറവാണ് എന്നത് സത്യം തന്നെ ആണ്. പക്ഷെ ആ പരിമിതികളെ കവച്ചു വെക്കുന്ന ധൈഷണിക അന്തരീക്ഷം നിലനില്ക്കുന്നു എന്നത് സമ്മതിച്ചേ മതിയാകൂ.
ഇന്ത്യയിൽ നിന്ന് വിദേശ വിദ്യാഭ്യാസം തേടുന്നവരുടെ എണ്ണം കൂടുന്നു എന്ന് വിലപിക്കുന്നവർ, മനസിലാക്കേണ്ട വസ്തുത, പോകുന്നവരിൽ പലർക്കും ഉദ്ദേശം രാജ്യം മാറുക എന്നത് മാത്രം ആണ് എന്നതാണ്. മാത്രമല്ല കുറേ അധികം പേർ നമ്മുടെ പാരലൽ കോളേജ് പോലത്തെ കോളേജുകളിൽ ആണ് പഠിക്കുന്നതും. വിദ്യാഭ്യാസത്തിൽ നിന്നും സർക്കാർ പിന്മാറണം എന്ന 'പടച്ചുണ്ടാക്കിയ' പഠനങ്ങളെയും, നിയോ ലിബറൽ സാമ്പത്തിക ശാസ്ത്രങ്ങളെയും അലോസരപ്പെടുത്തുന്ന ചോദ്യം, ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസത്തിനു ഒട്ടും നിലവാരം ഇല്ലെങ്കിൽ, ഈ ചൊവ്വാ ദൗത്യം പരാജയപ്പെടെണ്ടതല്ലേ എന്നതാണ്.
കേരളത്തിലും ഇന്ത്യയിലും പൊതു സാങ്കേതിക വിദ്യാഭ്യാസം നില നിലനിൽക്കുകയും അവയിൽ സാമൂഹ്യ നീതിയുടെ അടിസ്ഥാനത്തിൽ പ്രവേശനം നടക്കുകയും ചെയ്യുന്ന സ്ഥിതി നിലനിന്നാലേ, ഇന്ത്യയിൽ നിന്ന് ഇനിയും പ്രതിഭകൾ ഉണ്ടാകൂ. മംഗൾ യാനുകൾ വിജയിക്കൂ, സാമൂഹ്യ പ്രതിബദ്ധത ഉള്ള യുവത്വം പഠിച്ചിറങ്ങൂ. രാജ്യത്തെ പൊതു സാങ്കേതിക വിദ്യാഭ്യസ രംഗത്തെ കയ്യൊഴിയാൻ തുനിയാതെ, അതിനെ കൂടുതൽ മൂലധനവും, ഗവേഷണ സഹായവും നല്കി പുഷ്ടിപ്പെടുത്താനും ഭരണകൂടം തുനിഞ്ഞേ മതിയാകൂ.
ഇപ്പൊഴത്തെ ഐഐടി കൾ അടക്കം ഉള്ള ഉന്നത സ്ഥാപനങ്ങളിൽ സമൂഹത്തിൽ സാമ്പത്തിക അവശത അനുഭവിക്കുന്നവർ പിന്നോക്കം നില്ക്കുന്നു, പഠനത്തിലും പ്രവേശനം നേടുന്ന കാര്യത്തിലും എന്ന വസ്തുത നിലനില്ക്കുന്നതാണ്. കൂടുതൽ സഹായങ്ങൾ ദുർബല വിഭാഗങ്ങൾക്ക് ആവശ്യം ഉണ്ട്. ഏതു സർക്കാർ സ്ഥാപനത്തിലും ഇങ്ങനത്തെ സഹായങ്ങൾ ചെയ്യാനും സമൂഹത്തിലെ പിന്നോക്കമായ യുവത്വത്തിനും അവസരങ്ങൾ ഉണ്ടാകാനും ക്രിയാത്മകമായ സാമൂഹ്യ ഇടപെടൽ ആവശ്യം ആണ്. മംഗൾയാനിന്റെ വിജയം രാജ്യത്തെ പൊതു സാങ്കേതിക വിദ്യാഭ്യാസത്തിന്റെ വിജയം കൂടി ആണ്, പണം ഉള്ളവൻ മാത്രം പഠിച്ചാൽ മതി എന്ന് പറഞ്ഞു, രാജ്യത്തിലെ വിദ്യാഭ്യാസമേഖലയെ സ്വകാര്യവൽക്കരിക്കാൻ വെമ്പുന്നവർക്കും, അതിനു കുഴലൂതുന്നവർക്കും ഒരു താക്കീതും!