- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിക്കേസുകളോട് കുമ്മനത്തിന് താൽപ്പര്യക്കുറവ്; ജൻ ഔഷധിയിൽ തെളിവ് തേടി ദേശീയ നേതാവ്; എഎൻ രാധാകൃഷ്ണന്റെ സ്വത്തുക്കളെ കുറിച്ചും അമിത് ഷായുടെ നിർദ്ദേശത്തിൽ അന്വേഷണം: ആർഎസ്എസ് പ്രചാരകന്റെ ഇടപെടലിൽ ഭയന്ന് ആരോപണ വിധേയർ
കൊച്ചി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനെതിരെയുള്ള ജൻ ഔഷധി അഴിമതി ആരോപണത്തിൽ ബിജെപി കേന്ദ്ര നേതൃത്വം അന്വേഷണം ആരംഭിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സഹസംഘടന സെക്രട്ടറി ബിഎൽ സന്തോഷാണ് രഹസ്യമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജില്ലയിലെ ബിജെപി-ആർ.എസ്.എസ് പ്രവർത്തകരിൽ നിന്ന് അമിത്ഷായ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്നലെ ആരംഭിച്ച അന്വേഷണത്തിൽ എഎൻ രാധാകൃഷ്ണൻ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്നും മുതിർന്ന ആർഎസ്എസ് പ്രചാരകൻ കൂടിയായിരുന്ന സഹസംഘടന സെക്രട്ടറി പരിശോധിക്കുന്നുണ്ട്. ഇതിന്റ ഭാഗമായി കേരളത്തിലെ വിവിധ നേതാക്കളിൽ നിന്ന് രഹസ്യമായി വിവരങ്ങൾ ശേഖരിക്കും. പരാതിക്കാരിൽ നിന്നും, എഎൻ രാധാകൃഷ്ണന്റെ അടുത്ത വൃത്തങ്ങളിൽ നിന്നുമാണ് വിവര ശേഖരണം നടത്തുക. എഎൻ രാധാകൃഷ്ണന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്. ജൻ ഔഷധി കേന്ദ്രങ്ങളുടെ മറവിൽ എഎൻ രാധാകൃഷ്ണൻ കോടികളുടെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായുള്ള എറണാകുളം ഡിസിസ അംഗത്തിന്റെ പ
കൊച്ചി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനെതിരെയുള്ള ജൻ ഔഷധി അഴിമതി ആരോപണത്തിൽ ബിജെപി കേന്ദ്ര നേതൃത്വം അന്വേഷണം ആരംഭിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സഹസംഘടന സെക്രട്ടറി ബിഎൽ സന്തോഷാണ് രഹസ്യമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജില്ലയിലെ ബിജെപി-ആർ.എസ്.എസ് പ്രവർത്തകരിൽ നിന്ന് അമിത്ഷായ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്നലെ ആരംഭിച്ച അന്വേഷണത്തിൽ എഎൻ രാധാകൃഷ്ണൻ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്നും മുതിർന്ന ആർഎസ്എസ് പ്രചാരകൻ കൂടിയായിരുന്ന സഹസംഘടന സെക്രട്ടറി പരിശോധിക്കുന്നുണ്ട്. ഇതിന്റ ഭാഗമായി കേരളത്തിലെ വിവിധ നേതാക്കളിൽ നിന്ന് രഹസ്യമായി വിവരങ്ങൾ ശേഖരിക്കും.
പരാതിക്കാരിൽ നിന്നും, എഎൻ രാധാകൃഷ്ണന്റെ അടുത്ത വൃത്തങ്ങളിൽ നിന്നുമാണ് വിവര ശേഖരണം നടത്തുക. എഎൻ രാധാകൃഷ്ണന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്. ജൻ ഔഷധി കേന്ദ്രങ്ങളുടെ മറവിൽ എഎൻ രാധാകൃഷ്ണൻ കോടികളുടെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായുള്ള എറണാകുളം ഡിസിസ അംഗത്തിന്റെ പരാതി കഴിഞ്ഞ ദിവസം സിബിഐ കൊച്ചി യൂണിറ്റ് ഫയലിൽ സ്വീകരിച്ച് പ്രഥമിക അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാർട്ടി സഹ സംഘടന സെക്രട്ടറി തന്നെ ആരോപണങ്ങൾ നേരിട്ട് അന്വേഷിക്കുന്നത്. പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണം എന്നാണ് ബിജെപി ഡൽഹി സോഴ്സിൽ നിന്ന് ലഭിക്കുന്ന വിവരം.
കേരളത്തിലെ പാർട്ടിയുടെ വളർച്ചയക്ക് വിഘാതമായ നേതാക്കൾ ഉണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിച്ച് പുറത്താക്കണമെന്ന നിലപാടാണ് അമിത്ഷായ്ക്കുള്ളത്. ഇതിന്റെ ഭാഗമായാണ് വിവി രാജേഷിനെ ചുമതലകളിൽ നിന്ന് നീക്കിയത്. വിവി രാജേഷ് വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാന് നൽകിയതിന്റെ തെളിവുകൾ അമിത്ഷായ്ക്ക് ലഭിച്ചതിനാലാണ് നടപടിയെന്നാണ് ഡൽഹി ബിജെപി സോഴ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരം. ദേശീയ നേതൃത്വം സെൻട്രൽ ഐബി വഴിയാണ് വിവരങ്ങൾ ശേഖരിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ രണ്ട് ആളുകൾക്കൂടി ദേശീയ നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ്.
ജൻ ഔഷധി ഫർണിഷിംങിന്റെ പേരിൽ കോടികളുടെ അഴിമതി എഎൻ രാധാകൃഷ്ണൻ ചെയർമാൻ ആയ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നേഷൻസ് നടത്തുന്നതായി മറുനാടൻ മലയാളിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർന്നാണ് അന്വേണം ആവശ്യപ്പെട്ട് അഡ്വ ദിലീഷ് ജോൺ സിബിഐയ്ക്ക് പരാതി നൽകിയത്. gov jan aushadhi, അടക്കമുള്ള ബാങ്ക് അക്കൗണ്ടുകൾ വഴി നടത്തിയ ഇടപാടുകളാണ് ആദ്. ഘട്ടത്തിൽ സിബിഐ ശേഖരിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ ഉള്ള ആളുകളിൽ നിന്ന തെളിളിവുകൾ സിബിഐ ശേഖരിച്ചു തുടങ്ങിയതായാണ് വിവരം.
ജൻ ഔഷധിയുടെ മറവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡന്റ് ടിപി മുരളീധരൻ നായരും ചേർന്ന് നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ ബിജെപി അനുഭാവികൾ രണ്ട് മാസങ്ങൾക്ക് മുന്നേ അറിയിച്ചിരുന്നു. ഇത് പ്രകാരം വകുപ്പ് മന്ത്രി എച്ച് എൻ അനന്ദകുമാറിന് കുമ്മനം രാജശേഖരൻ കത്ത് നൽകിയെങ്കിലും എഎൻ രാധാകൃഷ്ണൻ നേരിട്ട് ഇടപെട്ട് അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് ബിജെപിയിലെ ഒരു പറ്റം നേതാക്കൾ നൽകുന്ന വിവരം. ജൻ ഔഷധി പദ്ധതിയെ തകർക്കാൻ സ്വകാര്യ മരുന്ന് ലോബി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് എഎൻആർ കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതോടെയാണ് രണ്ട് മാസങ്ങൾക്ക് മുന്നേ അരംഭിക്കേണ്ടിയിരുന്ന അന്വേഷണം പ്രഖ്യാപിക്കാതെ പോയത്.
BPPI/06/KER/1183/2016/JAS എന്ന നമ്പറിലുള്ള കത്തിലൂടെയാണ് 108 ജൻ ഔഷധി സ്റ്റോറുകൾ ആരംഭിക്കുന്നതിനുള്ള അനുമതി എ.എൻ രാധാകൃഷ്ണൻ , ചെയർമാൻ ഓഫ് സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നാഷൻ, കൊച്ചി എന്ന അഡ്രസിൽ നൽകിയത്. പിന്നീട് ഇടപ്പള്ളിയിലെ 28/446, പാലാഴി, ഫസ്റ്റ് ഫ്ലോർ,ഗിരിനഗർ ക്ലബ്ബ് റോഡ് , കടവന്ത്ര, കൊച്ചി, കേരള, 682020 എന്ന അഡ്രസ്സിൽ വെച്ച് ബിപിപിഐ സിഇഒയുമായി കരാർ ഒപ്പുവെച്ചു. (നിലവിൽ ഈ അഡ്രസ്സിൽ ഓഫീസ് പ്രവർത്തിക്കുന്നില്ല, ഇടപ്പള്ളിയിലാണ് സൈൻ ഓഫീസ്) ഇതോടെയാണ് തട്ടിപ്പിനുള്ള വിശാലമായ കളം ഒരുങ്ങിയത്. കേന്ദ്ര സർക്കാർ പദ്ധതിയെക്കുറിച്ച് അറിവില്ലാത്തവരെയായിരുന്നു, എ.എൻ രാധാകൃഷ്ണൻ ചെയർമാനും ബിജെപി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ടിപി മുരളീധരൻ നായർ ജനറൽ സെക്രട്ടറിയുമായ സൈൻ ലക്ഷ്യം വെച്ചിരുന്നത്. അപേക്ഷകരിൽ നിന്ന് 2000 രൂപ രജിസ്ട്രേഷൻ ചാർജ്ജ് വാങ്ങുകയാണ് ആദ്യപടി. (പദ്ധതി അനുവദിച്ച് കിട്ടുന്നതിനുള്ള നിലവിലെ ചാർജ്ജ് നൂറു രൂപയാണ്. പദ്ധതിക്കായി നേരിട്ട് ആർക്കും അപേക്ഷിക്കാം)
പിന്നാലെ ജൻ ഔഷധി കേന്ദ്രങ്ങളുടെ ഫർണിഷിംങ് (അലമാരികളും മറ്റും നിർമ്മിക്കുന്നത് സംബന്ധിച്ച്) ജോലികൾ സംബന്ധിച്ച് ബിപിപിഐയുടെ കണ്ടീഷൻസ് ഉണ്ടെന്ന് അപേക്ഷകനെ തെറ്റിദ്ധരിപ്പിക്കുകയാണ് അടുത്തപടി. ഇതിൽ വീഴുന്ന അപേക്ഷനിൽ നിന്ന് ഒരു ലക്ഷത്തി പതിനയ്യായിരം മുതൽ മൂന്നര ലക്ഷം രൂപ വരെ ഫർണിഷിങ് ചാർജ്ജ് വാങ്ങിയാണ് ഇവർ അപേക്ഷകരെ തട്ടിപ്പിനിരയാക്കുന്നത്. ഇത്തരത്തിൽ പണം നൽകിയിട്ടും ജൻ ഔഷധി സ്റ്റോർ ആരംഭിക്കാൻ കഴിയാത്ത മധ്യകേരളത്തിലെ പ്രമുഖ ഡോക്ടറുമായി മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോൾ പണം പോയ കാര്യം അവർ സ്ഥിരീകരിച്ചു.
പക്ഷെ വാർത്തയിൽ പേര് നൽകരുതെന്നും വിജിലൻസ് പോലുള്ള അന്വേഷണ സംഘങ്ങൾ വന്നാൽ വിവരങ്ങൾ കൈമാറമെന്നും അവർ ഉറപ്പ് നൽകി. അപേക്ഷ നൽകിയ എറണാകുളത്തെ ഒരു സംഘടന നേതാവുമായും ഞങ്ങൾ ബന്ധപ്പെട്ടു. അവർ പ്രാഥമികമായി നൽകേണ്ട 2000 രൂപ മാത്രമാണ് നൽകിയിരുന്നത്.