ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക സാഹിത്യഅക്കാദമി മികച്ച സാഹിത്യകൃതികൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ലാനഅഡൈ്വസറി ബോർഡ് ചെയർമാൻ ഷാജൻ ആനിത്തോട്ടത്തിന്റെനേതൃത്വത്തിലുള്ള വിദഗ്ധ കമ്മിറ്റിയാണ് അവാർഡിന് ലഭിച്ചതിരഞ്ഞെടുത്തത്.

നോവൽ വിഭാഗത്തിൽ ജോൺമാത്യു രചിച്ച ഭൂമികു മേലൊരു മുദ്രയും ,ചെറുകഥാ വിഭാഗത്തിൽ ജയന്ത് കാമിച്ചേരിൽ രചിച്ച കുമരകത്ത് ഒരു പെസഹായും കവിതാ വിഭാഗത്തിൽഅബ്ദുൽ പുന്നയൂർക്കളം രചിച്ച മീൻകാരൻ ബാപ്പയുമാണ് മികച്ച കൃതികൾക്കുള്ളഅവാർഡിനർഹമായത്.

ഒക്ടോബർ 6,7,8 തീയതികൾ നടക്കുന്ന ലാനാ ദേശീയ സമ്മേളനത്തിൽഅവാർഡുകൾ വിതരണം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി ജെ.മാത്യൂസ്പത്രകുറിപ്പിലൂടെ അറിയിച്ചു.