- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയെ സ്വന്തമാക്കാൻ കൂട്ടുകാരനെ കുത്തിയിട്ട് നടന്നത് 15 കിലോമീറ്ററോളം ദൂരം; അഞ്ജുവും ശ്രീജുവും കളിച്ച രക്ഷപ്പെടൽ നാടകം പൊളിച്ചത് 'കത്തി കണ്ടെടുക്കൽ'; കത്തിയുമായി അവിഹിതത്തിന് എത്തിയതിൽ നിറയുന്നതും ഗൂഢാലോചന; ആര്യനാട്ടെ ആനാട് അരുണിന്റെ കൊലപാകത്തിൽ പൊലീസിന്റേത് സൂപ്പർ ഇടപെടൽ
ആര്യനാട്: യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തിൽ ഭാര്യയും യുവാവിന്റെ സുഹൃത്തുകൂടിയായ കാമുകനും അറസ്റ്റിലാകുമ്പോൾ സത്യം പുറത്തു വന്നു എന്നതാണ് വസ്തുത. പൊലീസ് നടത്തിയ ഇടപെടലാണ് ഇതിന് കാരണം.
ആദ്യം അരുണിനെ കുത്തിയത് താനാണെന്ന് അഞ്ജുവും അല്ല താനാണെന്ന് ശ്രീജുവും പൊലീസ് ചോദ്യം ചെയ്യലിനിടെ തുടക്കത്തിൽ നിലപാടെടുത്തത് പൊലീസിനെ കുഴക്കി. പിന്നീട് വിശദമായി സംസാരിച്ചതോടെ അഞ്ജു നിലപാട് മാറ്റി. ശ്രീജുവിനെ സംഭവം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് ശ്രീജു അരുണിനെ കുത്തിയതെന്നു കണ്ടെത്തി. ഈ കത്തി കണ്ടെത്തിയതോടെയാണ് ആരാണ് കുത്തിയതെന്ന സംശയം മാറിയത്.
സരോജം അറിയിച്ചതനുസരിച്ച് നാട്ടുകാരാണ് അരുണിനെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം അഞ്ജുവിനെയും തുടർന്ന് ആനാട് എത്തിയ ശ്രീജുവിനെയും രാത്രി തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇതിനിടെ ശ്രീജു വഴിയിൽ ഉപേക്ഷിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. ബൈക്കിൽ കുളപ്പടയിലെ വീട്ടിൽ എത്തിയ ശ്രീജു സംഭവത്തിന് ശേഷം നടന്നാണ് വീട്ടിലേക്ക് പോയത്. ഏതാണ്ട് പതിനഞ്ച് കിലോമീറോളം ദൂരം നടന്നുവെന്ന് സാരം. പൊലീസ് അതിവേഗം ഉണർന്നു പ്രവർത്തിച്ചതു കൊണ്ട് പ്രതിക്ക് രക്ഷപ്പെടാൻ അവസരം കിട്ടിയില്ല. ലോറി തൊഴിലാളിയായ ശ്രീജുവിന് നാടു വിടാൻ അവസരം കിട്ടും മുമ്പേ പൊലീസ് വളഞ്ഞു പടിച്ചു.
നെടുമങ്ങാട് ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കൽ വീട്ടിൽ അരുൺ (36) ആണ് കൊല്ലപ്പെട്ടത്. അരുണിന്റെ ഭാര്യ അഞ്ജു (27), കാമുകനും അരുണിന്റെ സുഹൃത്തുമായ ആനാട് ചന്ദ്രമംഗലം എസ്.എസ്.നിവാസിൽ ശ്രീജു (ഉണ്ണി-36) എന്നിവരാണ് പിടിയിലായത്. അഞ്ജുവും ശ്രീജുവും തമ്മിലുള്ള അടുപ്പവും ഇതിനെ അരുൺ എതിർത്തതുമാണ് ദാരുണമായ കൊലപാതകത്തിന് കാരണമായത്. അഞ്ജുവും അരുണും പ്രണയിച്ചാണ് വിവാഹിതരായത്. 18 വയസ്സുള്ളപ്പോഴാണ് അഞ്ജു അരുണിനോടൊപ്പം ജീവിതം തുടങ്ങിയത്. തുടർന്ന് അരുണിന്റെ സുഹൃത്തും ലോറി ഡ്രൈവറുമായ ശ്രീജുവുമായി അഞ്ജു പ്രണയത്തിലായി. ഇതിനെത്തുടർന്ന് ആനാട്ടുനിന്ന് അരുൺ ഭാര്യയുമായി അഞ്ജുവിന്റെ വലിയമ്മ സരോജത്തിന്റെ വീടായ ഉഴമലയ്ക്കലിലെ കുളപ്പട മൊണ്ടിയോട് രാജീവ് ഭവനിൽ താമസമാക്കുകയായിരുന്നു.
തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അരുൺ ആഴ്ചയിലൊരിക്കലാണ് വീട്ടിൽ വരാറുള്ളത്. ചൊവ്വാഴ്ച രാത്രി അരുൺ ജോലികഴിഞ്ഞു വീട്ടിലെത്തുമ്പോൾ ശ്രീജു വീട്ടിലുണ്ടായിരുന്നു. ഇതേത്തുടർന്ന് അരുണും ഭാര്യയും തമ്മിൽ വാക്കേറ്റമായി. ശ്രീജു വീട്ടിൽ വരുന്നതിനെ അരുൺ നേരത്തേതന്നെ വിലക്കിയിരുന്നു. വാക്കേറ്റത്തിനിടെ ശ്രീജുവും അഞ്ജുവും ചേർന്ന് അരുണിനെ മാരകമായി കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. അഞ്ജു താമസിച്ച ബന്ധുവീട്ടിൽ ചൊവ്വ രാത്രി പത്തരയോടെ ആണ് സംഭവം.
നേരത്തെ അരുണിനോട് വീട്ടിൽ വരരുതെന്ന് ഒരു മാസം മുൻപ് അഞ്ജു പറഞ്ഞതായി പൊലീസ് പറഞ്ഞു. തുടർന്ന് അരുൺ നെടുമങ്ങാട് ലോഡ്ജിൽ മുറിയെടുത്തു കഴിയുകയായിരുന്നു. ചൊവ്വ രാത്രി 10.30 ഓടെ കുളപ്പടയിലെ വീട്ടിൽ ശ്രീജു ഉണ്ടെന്നറിഞ്ഞ് എത്തിയ അരുൺ അഞ്ജുവുമായി വഴക്കിട്ടു. തുടർന്ന് ശ്രീജുവും അരുണും തമ്മിൽ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ എത്തുകയായിരുന്നു. അഞ്ജുവിന്റെ വലിയമ്മ സരോജം സംഭവ സമയത്തു വീട്ടിൽ ഉണ്ടായിരുന്നു. വഴക്കുണ്ടായപ്പോൾ സരോജം വീടിന്റെ പുറത്തിറങ്ങി ഇരുന്നു. നിലവിളി കേട്ടാണ് വീണ്ടും അകത്തേക്ക് കയറിയപ്പോൾ ശ്രീജു ഇറങ്ങി ഓടി. ശ്രീജു തന്നെ കുത്തിയതായും ശ്വാസം മുട്ടുന്നെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും അരുൺ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ