- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനക്കുളത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു; ഒഴുക്കിൽ പെട്ടത് ഒമ്പതംഗ വിനോദയാത്ര സംഘത്തിലെ അംഗമായ ക്രാസിൻ
അടിമാലി: ആനക്കുളത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. കുളിക്കാനിറങ്ങിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട ചാലക്കുടി ആളൂർ വിതയത്തിൽ ക്രാസിൻ തോമസി(29 )നെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ ഇന്ന് രാവിലെയും തുടരുകയാണ്.ഇന്നലെ വൈകിട്ടോടെയാണ് ക്രാസിൻ ഒഴുക്കിൽപ്പെട്ടത്.
9 അംഗ വിനോദയാത്ര സംഘത്തിലെ അംഗമായിരുന്നു ക്രാസിൻ.ആനക്കുളത്തുനിന്നും 300 മീറ്ററോളം അകലെ റിസോർട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.ഇവരിൽ ക്രാസിൻ ഉൾപ്പെടെ 3 പേർ ഇന്നലെ വൈകിട്ട് കുളിക്കാൻ ഇങ്ങിയതിന് പിന്നാലെയാണ് ദുരന്തം. ക്രാസിൻ പുഴയുടെ മധ്യഭാഗത്തേക്ക് നീന്തുന്നത് കൂടെയുണ്ടായിരുന്നവർ കണ്ടിരുന്നു.തിരിച്ചെത്താൻ വൈകിയതോടെയാണ് സുഹൃത്തുക്കൾ തിരച്ചിൽ ആരംഭിച്ചത്.
സുഹൃത്തുക്കളുടെ നിലവിളി കേട്ടാണ് പരിസരത്തുണ്ടായിരുന്നവർ വിവരം അറിയുന്നത്.തുടർന്ന് റിസോർട്ട് ജീവനക്കാരും ഇവിടെയുണ്ടായിരുന്ന നാട്ടുകാരും ചേർന്ന് ഉടൻ തിരച്ചിൽ ആരംഭിച്ചു.താമസിയാതെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.പുഴ കലങ്ങി മറിഞ്ഞ നിലയിൽ ആയിരുന്നതിനാൽ ഇന്നലെ തിരച്ചിൽദുഷ്കരമായിരുന്നു.മഴയുണ്ടായിരുന്നതിനാൽ രാത്രിയോടെ തിരച്ചിൽ നിർത്തിയിരുന്നു.
മറുനാടന് മലയാളി ലേഖകന്.