- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലൻസ് കോടതിയുടെ പെട്ടന്നുള്ള തീരുമാനം ഹൈക്കോടതിയിൽ ദണ്ഡപാണി നൽകിയ സത്യവാങ്മൂലം മൂലം; ജഡ്ജി രാഷ്ട്രീയം കളിക്കുന്നുവെന്ന പരാതിയിൽ ക്ഷുഭിതനായ ജഡ്ജി സർക്കാരിനെ പാഠം പഠിപ്പിച്ചു; പ്രതീക്ഷയായി ഹൈക്കോടതി വിധി
കൊച്ചി: ബാർ കേസിൽ വിജിലൻസ് കോടതി രാഷ്ട്രീയം കളിക്കുന്നു എന്നായിരുന്നു അഡ്വക്കേറ്റ് ജനറൽ കെപി ദണ്ഡപാണിയുടെ കണ്ടത്തെൽ. ഇത് ഹൈക്കോടതി ഗൗരവത്തോടെ കാണണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബാർ കോഴ കേസിലെ തൃശൂർ വിജിലൻസ് കോടതി ഉത്തരവിന് എതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത് ഈ വാദങ്ങൾ നിരത്തിയാണ്.. കെ. ബാബുവിന് എതിരെ കേസെടുക്കണം എന്ന വിജ

കൊച്ചി: ബാർ കേസിൽ വിജിലൻസ് കോടതി രാഷ്ട്രീയം കളിക്കുന്നു എന്നായിരുന്നു അഡ്വക്കേറ്റ് ജനറൽ കെപി ദണ്ഡപാണിയുടെ കണ്ടത്തെൽ. ഇത് ഹൈക്കോടതി ഗൗരവത്തോടെ കാണണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബാർ കോഴ കേസിലെ തൃശൂർ വിജിലൻസ് കോടതി ഉത്തരവിന് എതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത് ഈ വാദങ്ങൾ നിരത്തിയാണ്.. കെ. ബാബുവിന് എതിരെ കേസെടുക്കണം എന്ന വിജിലൻസ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ആഭ്യന്തര വകുപ്പ് അറിയാതെ ആണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചതെന്നതും പിന്നീട് തെളിഞ്ഞു.
അങ്ങനെ മന്ത്രിസ്ഥാനത്ത് നിന്നുള്ള കെബാബുവിന്റെ രാജി ഒഴിവാക്കാൻ ദണ്ഡപാണി നടത്തിയ അതിവേഗ നീക്കങ്ങൾ ഏതൊരു കോടതിയേയും പ്രകോപിപ്പിക്കുന്നതായിരുന്നു. ഹൈക്കോടതിയിൽ നൽകിയ ഹർജി ഫലം കണ്ടില്ല. തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവിൽ പ്രാഥമികമായ കുഴപ്പമൊന്നും കാണാതെ ഹൈക്കോടതി തള്ളുകളും ചെയ്തു. ഇതോടെ ബാബു സ്വകാര്യ പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ബാബുവിന് വേണ്ടി ചട്ടങ്ങളെ്ല്ലാം ലംഘിച്ച് ദണ്ഡപാണി നടത്തിയ നീക്കമെല്ലാം അങ്ങനെ പൊളിഞ്ഞു. എന്നാൽ വിജിലൻസ് കോടതി രാഷ്ട്രീയം കളിക്കുന്നുവെന്ന ദണ്ഡപാണിയുടെ പരാമർശം വ്യക്തിപരമായ അധിക്ഷേപമായിരുന്നു.
ബാർകോഴ ആരോപണത്തിൽ മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കണമെന്നായിരുന്നു തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ബാബുവിന് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഒരു മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്നായിരുന്നു ജഡ്ജി എസ്എസ് വാസന്റെ ഉത്തരവ്. കോടതിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണമെന്നും പറഞ്ഞു. വിജിലൻസിന് സത്യസന്ധതയും ആത്മാർത്ഥതയും ഇച്ഛാശക്തിയുമില്ലെന്നും കോടതി കുറ്റപ്പെടുത്തി. ബാർ കോഴ ആരോപണത്തിൽ ബാബുവിനെതിരായ ത്വരിതാന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. തുടർന്നാണ് ബാബു മന്ത്രി സ്ഥാനം രാജിവച്ചത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് എതിരായ പരാതി കോടതിയുടെ മുന്നിലെത്തിയത്.
അതിൽ ത്വരിത പരിശോധനയ്ക്ക് പോലും കോടതി ഉത്തരവിട്ടില്ല. മറിച്ച് എഫ് ഐ ആർ എന്ന നിർദ്ദേശത്തിലേക്ക് പോവുകയായിരുന്നു. ഇത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യും. അതിന് തൊട്ടുമുമ്പാണ് ആശ്വാസമായി ബാബുവിന്റെ കേസിലെ വിജിലൻസ് കോടതി പരമാർശം എത്തുന്നത്. കേസ് രണ്ട് മാസത്തേക്ക് മരവിപ്പിച്ചു. വിജിലൻസ് കോടതിയുടെ ഔചിത്യത്തെയാണ് ഹൈക്കോടതി ഉയർത്തിക്കാട്ടിയത്. ഈ വിഷയത്തിൽ ഹൈക്കോടതിയുടെ മുന്നിൽ കേസുള്ളത് കോടതിക്ക് അറിയാമായിരുന്നു. ബാബുവിന്റെ ഹർജിയിൽ വാദത്തിനിടെ ഇക്കാര്യം അഭിഭാഷകർ വിജിലൻസ് കോടതി അറിയിച്ചിരുന്നു. എന്നിട്ടും എഫ് ഐ ആർ ഇട്ടതായിരുന്നു ബാബുവിന്റെ ഹർജിയിൽ സ്റ്റേ അനുവദിക്കാൻ കാരണം.
ഇതോടെ വിജിലൻസ് കോടതിയുടെ മുഖ്യമന്ത്രിക്ക് എതിരായ ഉത്തരവിൽ കോൺഗ്രസിന് പ്രതിരോധം തീർക്കാൻ അവസരം തെളിയും. രാഷ്ട്രീയം കളിച്ചുവെന്ന് ചാനൽ ചർച്ചകളിൽ കോൺഗ്രസുകാർ വാദം ഉയർത്താം. എന്നാൽ ജഡ്ജിയെ പ്രകോപിപ്പിക്കാതിരുന്നുവെങ്കിൽ ഇത്തരമൊരു ഉത്തരവ് ഇന്ന് ഉണ്ടാകില്ലായിരുന്നു. ബാബു തന്നെ മാന്യമായ വാദവുമായി കോടതിയെ സമീപിച്ചിരുന്നുവെങ്കിൽ ഈ സ്ഥിതിയുണ്ടാകുമായിരുന്നില്ല. ജഡ്ജിയെ രാഷ്ട്രീയം കളിക്കുന്നവനാക്കി തരംതാഴ്‌ത്തിയ ദണ്ഡപാണിക്ക് എതിരെയാണ് കോൺഗ്രസിലെ എ വിഭാഗത്തിന്റെ അമർഷം മുഴുവൻ. സർക്കാരിനെ പലപ്പോഴും കുരുക്കിൽ ചാടിച്ചത് ദണ്ഡപാണിയുടെ തെറ്റായ ഉപദേശമാണെന്ന വാദത്തിനും ശക്തികൂടുകയാണ്.
എന്നാൽ ദണ്ഡപാണിയെ മുഖ്യമന്ത്രി തള്ളിപ്പറയില്ല. പ്രതിസന്ധി ഘട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ അതിവേഗം നീങ്ങുമ്പോഴുള്ള പ്രശ്‌നങ്ങളാണ് ഇതിന് കാരണം. അതിനെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പുതിയ വിഷയത്തിൽ ആലോചനാപൂർവ്വം നീങ്ങാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഈ കേസിൽ ഹൈക്കോടതിയെ മുഖ്യമന്ത്രി സമീപിക്കും. ത്വരിത പരിശോധന പോലുമില്ലാതെ മുഖ്യമന്ത്രിയക്ക് എതിരെ എഫ് ഐ ആർ എന്ന വിജിലൻസ് കോടതി ഉത്തരവ് നിയമപരമായി തെറ്റാണ്. അതുകൊണ്ട് തന്നെ ത്വരിത പരിശോധനയിലേക്ക് കാര്യങ്ങളെത്തിക്കാൻ ഹൈക്കോടതി ഇടപെടലിലൂടെ ശ്രമിക്കും.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ആര്യാടൻ മുഹമ്മദും വ്യക്തിപരമായിട്ടാകും കോടതിയെ സമീപിക്കുക. സർക്കാരും ഇവരുടെ വാദങ്ങളെ പിന്തുണയ്ക്കും. ദണ്ഡപാണി തന്നെയാകും ഇക്കാര്യങ്ങളിലും മാർഗ്ഗ നിർദ്ദേശകനാവുക.

